വിജയ്-അജിത് വാരിസ് തുനിവ് റിലീസ്; തമ്മിലടിച്ച് ആരാധകർ; യുവാവിന് ദാരുണാന്ത്യം
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

വിജയ്-അജിത് വാരിസ് തുനിവ് റിലീസ്; തമ്മിലടിച്ച് ആരാധകർ; യുവാവിന് ദാരുണാന്ത്യം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 11, 2023, 03:15 pm IST
FacebookTwitterWhatsAppTelegram

തമിഴ്‌നാടിന് ഇത് ആഘോഷവേളയാണ്. നീണ്ട 9 വർഷങ്ങൾക്ക് ശേഷമാണ് അജിത്-ദളപതി ചിത്രങ്ങൾ ഒരേ ദിനത്തിൽ തിയറ്ററിലെത്തുന്നത്. രാജ്യത്തുടനീളമുള്ള ഇരുവരുടെയും ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ടാണ് ചിത്രം തിയറ്ററുകളിലെത്തിയത്. അജിത്തിന്റെ തുനിവ് വിജയ്‌യുടെ വാരിസുമായാണ് മത്സരിക്കാനൊരുങ്ങുന്നത്. എന്നാൽ അജിത് ആരാധകരിൽ ഇന്ന് സങ്കടമുണർത്തുന്ന ദിനമാണ്. ആരാധകരിൽ ഒരാൾ ലോറിയിൽ നിന്ന് വീണു മരിച്ചുവെന്ന വാർത്തയാണ് പുറത്തുവരുന്നത്.

അജിത് ആരാധകൻ ഭരത് കുമാർ ആണ് അപകടത്തിൽ മരണത്തിന് കീഴടങ്ങിയത്. തുനിവ് റിലീസ് ആയതിന് പിന്നാലെ പുലർച്ചെ 1-ന് ആരംഭിക്കുന്ന ഷോ കാണുവാൻ ലോറിയിൽ കയറി പോന്നതായിരുന്നു അദ്ദേഹം. എന്നാൽ ആവേശത്തിൽ ലോറിക്ക് മുകളിൽ കയറി നൃത്തം ചെയ്യുകയും ലോറിയിൽ നിന്ന് താഴേക്ക് വീഴുകയുമായിരുന്നു. ചെന്നൈയിലെ രോഹിണി തിയേറ്ററിന് സമീപം പൂനമല്ലേ ഹൈവേയിലാണ് അപകടം നടന്നത്. വീഴ്ചയിൽ ഗുരുതരമായി പരിക്കേറ്റ ഭരതിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.

അതേസമയം, ചെന്നൈയിലെ സിനിമ തിയറ്ററിന് മുന്നിൽ ഏറ്റുമുട്ടി വിജയ്- അജിത്ത് ആരാധകർ. സിനിമ കാണുന്നതിനായി അതിരാവിലെ ഫാൻസ് ഷോയ്‌ക്ക് എത്തിയ ഇരുവരുടെയും ആരാധകർ തമ്മിലായിരുന്നു സംഘർഷം. പ്രശ്‌നം വഷളായതിനെ തുടർന്ന് ആരാധകർ ഫ്‌ളക്‌സുകളും ഹോർഡിംഗുകളും വലിച്ചു കീറുകയും വലിച്ചിളക്കാൻ ശ്രമിക്കുകയും ചെയ്തിരുന്നു. പോലീസ് ലാത്തി വീശിയാണ് ഇരുകൂട്ടരെയും സംഭവസ്ഥലത്തു നിന്നും മാറ്റിയത്.

എച്ച് വിനോദിന്റെ തിരക്കഥയിലും സംവിധാനത്തിലും ഒരുങ്ങിയ മോഷണം പ്രമേയമാക്കിയ ത്രില്ലർ ഗണത്തിൽ പെടുന്ന ചിത്രമാണ് തുനിവ്. ബോണി കപൂറാണ് ചിത്രത്തിന്റെ നിർമ്മാണം നിർവഹിച്ചത്. ചിത്രത്തിൽ അജിത് കുമാർ, മഞ്ജു വാര്യർ, ജോൺ കൊക്കേൻ, സമുദ്രക്കനി തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. കേരളത്തിൽ പ്രിയദർശിനി തിയേറ്ററിൽ 120 അടി ഉയരത്തിലുളള അജിത്തിന്റെ ഫ്‌ളക്‌സ് സ്ഥാപിച്ചിരുന്നു. സംസ്ഥാനത്ത് ആദ്യമായാണ് നടന്റെ ഇത്രയും വലിയ ഫ്‌ളക്‌സ് സ്ഥാപിക്കുന്നത്.

ഒരു ഫാമിലി എന്റർടെയ്‌നർ വിഭാഗത്തിൽപ്പെടുന്ന ചിത്രമാണ് വാരിസ്. ചിത്രത്തിൽ രശ്മിക മന്ദാനയാണ് വിജയ്‌യുടെ നായികയായി എത്തുന്നത്. വളർത്തച്ഛന്റെ മരണത്തിന് ശേഷം കോടിക്കണക്കിന് ഡോളർ ബിസ്സിനസ്സ് സാമ്രാജ്യത്തിന് അധിപനാവുന്ന വിജയ് രാജേന്ദ്രൻ എന്ന കഥാപാത്രത്തെയാണ് താരം ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ദിൽ രാജുവും ഗിരീഷും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

Tags: vijayajithThuniv
ShareTweetSendShare

More News from this section

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

അവസാനമായി ബിഗ് സ്‌ക്രീനിൽ വിജയ്; ‘ജന നായകൻ’ ജൂലൈ 23ന് റിലീസ്, കേരളത്തിലെ ആദ്യ ഷോ രാവിലെ 6 മണിക്ക്, അഡ്വാൻസ് ബുക്കിംഗ് നാളെ മുതൽ

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

ഷൂട്ടിങ് ഉപകരണങ്ങളുടെ വാടക നൽകിയില്ല; നടൻ ആര്യയ്‌ക്കെതിരെ വഞ്ചനാക്കേസ്

പ്രണയവും ‘വള്ളിക്കെട്ടും’ സിനിമയാകുന്നു; അസീസ് നെടുമങ്ങാടിന്റെ ‘മോഹനവള്ളി’ ആരംഭിച്ചു

Latest News

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies