ഹോക്കി വിശ്വകിരീടം നേടാന്‍ ഇന്ത്യ; ഇന്ന് സ്‌പെയിനിനെതിരെ കളത്തില്‍
Thursday, October 8 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

ഹോക്കി വിശ്വകിരീടം നേടാന്‍ ഇന്ത്യ; ഇന്ന് സ്‌പെയിനിനെതിരെ കളത്തില്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 13, 2023, 08:12 am IST
Facebook
Twitter
WhatsAppTelegram

ഭുവനേശ്വര്‍: ഒഡീഷയില്‍ നടക്കുന്ന ഹോക്കി ലോകകപ്പില്‍ ആദ്യ മത്സരത്തിനായി ഇന്ത്യ ഇന്നിറങ്ങും. ഇന്ന് രാത്രി ഏഴ് മണിക്ക് റൂര്‍ക്കേലയില്‍ നടക്കുന്ന ചടങ്ങില്‍ സ്‌പെയ്‌നാണ് ഇന്ത്യയുടെ എതിരാളികള്‍. ഇന്ന് ഉച്ചയ്‌ക്ക് ഒരു മണിക്ക് ഭുവനേശ്വറില്‍ നടക്കുന്ന ടൂര്‍ണമെന്റിലെ ആദ്യമത്സരത്തില്‍ അര്‍ജന്റീന ദക്ഷിണാഫ്രിക്കയെ നേരിടും.

വളരെ പ്രതീക്ഷയോടെയാണ് ഹര്‍മന്‍പ്രീത് സിംഗ് നയിക്കുന്ന ഇന്ത്യന്‍ ടീം ഇറങ്ങുന്നത്. മലയാളി താരം പിആര്‍ ശ്രീജേഷും ടീമിലുണ്ട്. അവസാനമായി 1975ലാണ് ഇന്ത്യ ഹോക്കി വിശ്വകിരീടം നേടുന്നത്. 48 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും കപ്പുയര്‍ത്താനാകും എന്നാണ് ടീമിന്റെ പ്രതീക്ഷ. പരിശീലകന്‍ ഗ്രഹാം റീഡിന് കീഴില്‍ ടീം അടിമുടി മാറിയിട്ടുണ്ട്. ഒളിമ്പികിസില്‍ വെങ്കല മെഡല്‍ കരസ്ഥമാക്കാനായതും ടീമിന് ഊര്‍ജം നല്‍കുന്നു.

ടൂര്‍മെന്റിന്റെ ഉദ്ഘാടനം കട്ടക്കിലെ ബാരബതി സ്റ്റേഡിയത്തില്‍ ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക് നിര്‍വഹിച്ചു. കേന്ദ്ര കായിക മന്ത്രി അനുരാഗ് താക്കൂര്‍, അന്താരാഷ്‌ട്ര ഹോക്കി ഫെഡറഷന്‍ പ്രസിഡന്റ് തയ്യബ് ഇക്രം, ഹോക്കി ഇന്ത്യ ചെയര്‍മാന്‍ ദിലിപ് തിര്‍ക്കെ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായി. ഹോക്കി ലോകകപ്പ് നടത്താന്‍ എല്ലാവിധ പിന്തുണയും നല്‍കിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നന്ദി പറയുന്നതായി ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക് പറഞ്ഞു.

ഇത്തരം ഒരു ടൂര്‍ണമെന്റിന് വേദി ഒരുക്കിയതില്‍ ഒഡീഷയ്‌ക്ക് കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍ നന്ദി പറഞ്ഞു. കേന്ദ്രം എല്ലാ വിധ പിന്തുണയും ടൂര്‍ണമെന്റ് നടത്താന്‍ നല്‍കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. 50,000ല്‍ അധികം കാണികളാണ് ഉദ്ഘാടന ചടങ്ങ് കാണാനായി കട്ടക്കിലെ സ്‌റ്റേഡിയത്തില്‍ എത്തിയത്.

 

Tags: ODISHAhockey
Share
Tweet
SendShare

More News from this section

വിഷ്ണു വിനോദ് ക്യാപ്റ്റന്‍; സച്ചിന്‍ ബേബിയും കുന്നുമ്മലും ടീമില്‍, രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പോരാട്ടത്തിന് തുടക്കം

മൂന്ന് വര്‍ഷം, മൂന്ന് ഐസിസി കിരീടങ്ങള്‍; അജിത് അഗാര്‍ക്കറിന്റെ കാലാവധി അവസാനിച്ചു; നന്ദിയുമായി ബിസിസിഐയും ഗംഭീറും

വെസ്റ്റ് ഇന്‍ഡീസിനെതിരെ സെഞ്ചുറിയുടെ തിളക്കം; ടി20 റാങ്കിങ്ങില്‍ ശ്രേയസ് അയ്യര്‍ക്ക് വന്‍ കുതിപ്പ്

അർജന്റീന കുപ്പായത്തിൽ ഇനി മെസി ഇല്ല; ബെനിനെതിരെ ഗോളോടെ ദേശീയ ടീമിനോട് വിട, 70 അസിസ്റ്റുമായി 126 ഗോളുകൾ, ലോകകപ്പ് നേട്ടവുമായി ഇതിഹാസത്തിന്റെ മടക്കം

വനിതാ ഇൻവിറ്റേഷൻ ട്വന്റി 20 ചാമ്പ്യൻഷിപ്പിൽ കേരളത്തെ തോൽപ്പിച്ച് ബംഗാൾ

ഏഷ്യൻ ഗെയിംസിന് കൊടിയിറങ്ങി; 85 മെഡലുകളുമായി ഇന്ത്യ നാലാം സ്ഥാനത്ത്

Latest News

കുട്ടികളുടെ സുരക്ഷയ്‌ക്ക് എഐ കവചം; 53 ലക്ഷം നിയമവിരുദ്ധ ഉള്ളടക്കങ്ങള്‍ നീക്കി മെറ്റ

സൗദിക്ക് നേരെ ഹൂതി ആക്രമണം; റിയാദ്, അബ്ഹ വിമാനത്താവളങ്ങളില്‍ മിസൈല്‍ വര്‍ഷം; മൂന്ന് മരണം, 36 പേര്‍ക്ക് പരിക്ക്; തിരിച്ചടിച്ച് സൗദി

5.5 ലക്ഷം 5ജി ബേസ് സ്റ്റേഷനുകള്‍; ഇന്ത്യയുടെ ഡിജിറ്റല്‍ കുതിപ്പ് ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി

‘ഏറ്റവും കൂടുതല്‍ ഉപദ്രവിച്ചത് ശരണ്യ’; കളമശേരി കേസില്‍ അതിജീവിതയുടെ നിര്‍ണായക മൊഴി; നാല് പേരെയും തിരിച്ചറിഞ്ഞു

സൈഡ് നല്‍കുന്നതിനെച്ചൊല്ലി തര്‍ക്കം; കെഎസ്ആര്‍ടിസി ഡ്രൈവറെ ബസ് തടഞ്ഞുനിര്‍ത്തി മര്‍ദിച്ചു

കേരളത്തില്‍ അടുത്ത അഞ്ച് ദിവസം മഴ; അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

‘രാജ്യത്തിന്റെ ആകാശം കാക്കുന്ന ധീരര്‍’; വ്യോമസേനാ ദിനത്തില്‍ വ്യോമയോദ്ധാക്കള്‍ക്ക് ആശംസകളുമായി രാഷ്‌ട്രനേതാക്കള്‍

17,000 അടി ഉയരത്തില്‍ ഇന്‍ഡിഗോ വിമാനത്തിന് മിന്നലേറ്റു; ലക്നൗവില്‍ അടിയന്തര ലാന്‍ഡിങ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies