തന്റെ സന്തോഷങ്ങളും വിശേഷങ്ങളുമൊക്കെ ആരാധകരുമായി പങ്കുവെയ്ക്കുന്ന ഒരു സൂപ്പർസ്റ്റാർ ഉണ്ടെങ്കിൽ, അത് മലയാളികളുടെ സ്വന്തം മോഹൻലാൽ ആണ്. അഭിനയത്തിന് പുറമേ പാചകവും കൃഷിയും വളർത്തു മൃഗങ്ങളുമെല്ലാം മോഹൻലാലിന് ഏറെ ഇഷ്ടപ്പെട്ടതാണ്. ഇപ്പോഴിതാ, സിംബ എന്ന തന്റെ പൂച്ചക്കുട്ടിയുടെ ചിത്രം പങ്കുവെച്ചിരിക്കുകയാണ് താരം. ‘സിംബ സെയ്സ് ഹലോ’ എന്ന അടികുറിപ്പോടെയാണ് ചിത്രം മോഹൻലാൽ പങ്കുവെച്ചിരിക്കുന്നത്. ലാലേട്ടന്റെയും സിംബയുടെയും ക്യൂട്ട് ചിത്രം ആരാധകർ ഏറ്റെടുക്കുകയും ചെയ്തു. ചിത്രം സമൂഹമാദ്ധ്യമങ്ങളിൽ വൈറലായതോടെ മറ്റു താരങ്ങളും തങ്ങളുടെ പൂച്ചകളുടെ ചിത്രം സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുകയാണ്.
ടിനി ടോം, നാദിർഷ, മിഥുൻ രമേശ് എന്നിവരാണ് മോഹൻലാലിന് പിന്നാലെ പൂച്ചകളുടെ ചിത്രവുമായി എത്തിയിരിക്കുന്നത്. ‘എന്നാപ്പിന്നെ ഞാനും’ എന്നു കുറിച്ചു കൊണ്ടാണ് നാദിർഷയും മിഥുൻ രമേശും ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. പൂച്ചകൾ ക്യൂട്ടായ വളർത്തു മൃഗങ്ങളാണ് എന്ന് കുറിച്ചു കൊണ്ടായിരുന്നു ടിനി ടോം ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. എന്തായാലും താരങ്ങളുടെ ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്.
പാട്ടും പാചകവുമായി ഫിറ്റ്നസ് ട്രെയിനർ ഡോക്ടർ ജെയ്സൺ പോൾസനൊപ്പമുള്ള മോഹൻലാലിന്റെ വിഡിയോയും സമൂഹമാദ്ധ്യമങ്ങളിൽ വൈറലാണ്. ഗട്ട് ഹെൽത്തിനു പ്രാധാന്യം കൊടുക്കുന്ന വെയ്റ്റ് ലോസ് ഫിറ്റ്നസ് ട്രെയിനറാണ് ജെയ്സൺ. ഭക്ഷണം ആസ്വദിക്കുക മാത്രമല്ല പാചകത്തിൽ നിരവധി പരീക്ഷണങ്ങൾ നടത്തുകയും ചെയ്യുന്ന മോഹൻലാലിന്റെ പാചക വിഡിയോകൾ എല്ലാം സമൂഹമാദ്ധ്യമങ്ങളിൽ സൂപ്പർ ഹിറ്റാണ്.
Comments