സന്നിധാനം: മകരജ്യോതി ദർശനത്തിനായി സന്നിധാനത്ത് എത്തി സംവിധായകൻ വിഘ്നേഷ് ശിവൻ. താൻ പലപ്രാവശ്യം സിന്നിധാനത്ത് വന്നിട്ടുണ്ടെന്നും ഇവിടെയെത്തുന്നത് അനുഗ്രഹീതമായ അനുഭവമാണെന്നും വിഘ്നേഷ് ശിവൻ പ്രതികരിച്ചു. തമിഴ് ചലച്ചിത്ര സംവിധായകനായ വിഘ്നേഷ് ശിവൻ നേരത്തെ 2020ലായിരുന്നു സന്നിധാനത്ത് മകരവിളക്ക് ദർശനത്തിനായി എത്തിയത്.
മകരജ്യോതി ദിനമായ ശനിയാഴ്ച വലിയ തിരക്കാണ് സന്നിധാനത്ത് അനുഭവപ്പെടുന്നത്. വിഘ്നേഷ് കൂടാതെ തമിഴ് സിനിമാ താരമായ ജയം രവിയും മലയാളികളുടെ പ്രിയതാരം ജയറാമും മകരവിളക്ക് കാണാൻ എത്തിയിട്ടുണ്ട്. വലിയ ഭക്തജന തിരക്കായതിനാൽ പോലീസ് നിയന്ത്രണമേർപ്പെടുത്തിയിരിക്കുകയാണ്.
മകരജ്യോതി കാണാൻ സാധിക്കുന്ന സ്ഥലങ്ങളെല്ലാം ഭക്തരാൽ നിറഞ്ഞിട്ടുണ്ട്. തിരുവാഭരണ ഘോഷയാത്ര വൈകിട്ട് 6.20-ന് സന്നിധാനത്ത് എത്തി. തന്ത്രി കണ്ഠരര് രാജീവര്, മേൽശാന്തി കെ.ജയരാമൻ നമ്പൂതിരി എന്നിവർ ചേർന്ന് തിരുവാഭരണം ഏറ്റുവാങ്ങി.
Comments