ശ്രീനഗർ: ഭീകരരുടെ ഒളിത്താവളം തകർത്ത് സൈന്യം. ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിലെ സിന്ദാര മേഖലയിലെ സുരൻകോട്ട് സെക്ടറിലാണ് സുരക്ഷാസേന ഒളിത്താവളം തകർത്തത്. ആയുധങ്ങളുടെയും വെടിക്കോപ്പുകളുടെയും വൻ ശേഖരമാണ് ഒളിത്താവളത്തിൽ നിന്നും കണ്ടെടുത്തതെന്ന് സേന അറിയിച്ചു.
സൈന്യത്തിന്റെ റോമിയോ ഫോഴ്‌സും പോലീസും സംയുക്തമായി നടത്തിയ തിരച്ചിലിലാണ് ഒളിത്താവളം തകർക്കാനായതെന്ന് സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു. മൂന്ന് എകെ47 റൈഫിളുകൾ, 28 റൗണ്ടുകൾ, മാഗസിനുകൾ, അണ്ടർ ബാരൽ ഗ്രനേഡ് ലോഞ്ചർ തുടങ്ങിയവയാണ് കണ്ടെടുത്തത്.
കഴിഞ്ഞ ഡിസംബറിൽ ബാരമുള്ള ജില്ലയിലെ സംയുക്ത തിരച്ചിലിനിടെ വൻ ആയുധശേഖരം കണ്ടെടുത്തിരുന്നു. പാക് മുദ്ര പതിപ്പിച്ച ബലൂണുകളും തോക്കുകളുമാണ് കണ്ടെടുത്തത്. അടുത്തിടെ ഉറിയിലെ ഹത്‌ലംഗ മേഖലയിൽ നിന്നും പാക് എഴുത്തുകൾ പതിച്ച രേഖകൾ കണ്ടെടുത്തിരുന്നു.
Comments