സിപിഎം നേതാവിന്റെ ലഹരിക്കടത്ത്; ഷാവാസിന്റെ മുഖം രക്ഷിക്കാൻ കേരളാ പോലീസ്; പിന്നിൽ ഉന്നതന്റെ സ്വാധീനം
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സിപിഎം നേതാവിന്റെ ലഹരിക്കടത്ത്; ഷാവാസിന്റെ മുഖം രക്ഷിക്കാൻ കേരളാ പോലീസ്; പിന്നിൽ ഉന്നതന്റെ സ്വാധീനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 16, 2023, 01:24 pm IST
FacebookTwitterWhatsAppTelegram

ആലപ്പുഴ: കരുനാഗപ്പള്ളി ലഹരിക്കടത്ത് കേസിൽ സിപിഎം നേതാവ് എ.ഷാനവാസിനെ സംരക്ഷിച്ച് കേരളാ പോലീസ്. സംഭവം നടന്ന് ആഴ്ചകൾ പിന്നിട്ടിട്ടും ഷാനവാസിനെ പ്രതി ചേർക്കാനോ വിശദമായി ചോദ്യം ചെയ്യാനോ പോലീസ് തയ്യറായിട്ടില്ല. മന്ത്രിയായ സിപിഎം നേതാവിന്റെ ഇടപെടലാണ് ഇതിന് കാരണമെന്നാണ് ഉയരുന്ന ആരോപണം.

നിരോധിത പുകയില ഉത്പന്നങ്ങൾ പിടിച്ചെടുത്തതിന് പിന്നാലെ കൊല്ലം കരുനാഗപ്പള്ളി പോലീസ് ഷാനവാസിനോട് സ്‌റ്റേഷനിൽ ഹാജരാകാൻ നിർദേശിച്ചിരുന്നു. എന്നാൽ ഇയാൾ സ്‌റ്റേഷനിലെത്തിയിരുന്നില്ല. മറ്റൊരു ലോറിയുടെ ഉടമയായ എ. അൻസാറും സമാന നിലപാടാണ് സ്വീകരിച്ചത്.

ഇതിന് പിന്നാലെ പോലീസ് ആലപ്പുഴയിലെത്തി ഇരുവരുടെയും മൊഴി രേഖപ്പെടുത്തുകയായിരുന്നു. ലോറി ഇടുക്കി കട്ടപ്പന സ്വദേശി ജയന് നൽകിയെന്നായിരുന്നു ഇരുവരുടെയും വാദം. ഇതിന് പിന്നാലെയാണ് വിശദമായ ചോദ്യം ചെയ്യലിന് നേരിട്ട് ഹാജരാകാൻ ഇരുവരോടും നിർദേശിച്ചത്. എന്നാൽ നിർദേശം നൽകി ഒരാഴ്ച പിന്നിടുമ്പോഴും നേതാക്കൾ സ്റ്റേഷനിൽ ഹാജരായില്ല.

കരാർ രേഖകൾ കൃത്രിമമായി സൃഷ്ടിച്ചതാണെന്ന് സംശയമുണ്ടെന്നും ചോദ്യം ചെയ്ത ശേഷം തുടർ നടപടി സ്വീകരിക്കുമെന്നുമായിരുന്നു അന്വേഷണ ഉദ്യോഗസ്ഥരുടെ ആദ്യ ദിനങ്ങളിലെ പ്രതികരണം. എന്നാൽ പിന്നീട് പോലീസ് മലക്കം മറിയുന്ന സ്ഥിതിയാണുണ്ടായത്. കരാർ രേഖകൾ പ്രകാരം ഷാനവാസിനെയോ അൻസറിനെയോ പ്രതി ചേർക്കാൻ ആവശ്യമായ തെളിവുകൾ ഇല്ലെന്നും നിലവിൽ ചോദ്യം ചെയ്യേണ്ടതില്ലെന്നുമാണ് പോലീസിന്റെ ഭാക്ഷ്യം.

കരാർ ഏറ്റെടുത്തെന്ന് അവകാശപ്പെടുന്ന ജയനെയും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഇയാൾ തമിഴ്‌നാട്ടിൽ ഒളിവില്ലെന്നാണ് പോലീസ് നൽകുന്ന വിശദീകരണം. ജയൻ ദൃശ്യമാദ്ധ്യമങ്ങൾക്ക് ഫോണിലൂടെ പ്രതികരണം നൽകിയിരുന്നു. എന്നിട്ടും പോലീസിന് സൈബർസെല്ലിന് ജയന്റെ ഒളിത്താവളം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. വൻ തോതിലുള്ള പുകയില ഉത്പന്നങ്ങൾ പിടികൂടിയിട്ടും നിസാര വകുപ്പുകൾ മാത്രം ചുമത്തിയാണ് പ്രതികൾക്കെതിരെ കേസെടുത്തിരിക്കുന്നത്. അതുകൊണ്ട് തന്നെ രണ്ട് ദിവസത്തിന് ശേഷം പ്രതികൾക്ക് ജാമ്യം ലഭിച്ചു. ലഹരിക്കടത്തിനെ സംബന്ധിച്ചോ അതിന്റെ ഉറവിടം സംബന്ധിച്ചോ അന്വേഷിക്കാനും പോലീസ് തയ്യാറായിട്ടില്ല.

Tags: PoliceCPMa shanavas
ShareTweetSendShare

More News from this section

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

കുവൈറ്റ് വിമാനത്താവളത്തിന് നേരെ ആക്രമണം: വ്യോമപാത അടച്ചു; ഗള്‍ഫ് സര്‍വീസുകള്‍ തടസ്സപ്പെട്ടു; ശക്തമായി അപലപിച്ച് ഇന്ത്യ

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

Latest News

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies