ഹൈദരാബാദ് :ഡെലിവറി ബോയ് നായയെ കണ്ട് ഭയന്ന് ഓടിയത് മരണത്തിലേക്ക്. ഹൈദരാബാദ് ബഞ്ചാര ഹിൽസ് ലുംമ്പിനി റോക്ക് അപ്പാർട്ടമെന്റിലാണ് അതിദാരുണ സംഭവം ഉണ്ടായത്.
മുഹമ്മദ് റിസ്വാൻ എന്ന 23ക്കാരനാണ് മരണപ്പെട്ടത്.
ശോഭന എന്ന ഉപഭോക്താവിന് പാഴ്‌സൽ കൈമാറുന്നതിനിടെ വീട്ടിലെ വളർത്തുനായ റിസ്വാന്റെ സമീപത്തേക്ക് ഓടി അടുത്തു. നായയിൽ നിന്ന് സ്വയരക്ഷാർത്ഥം പിന്തിരിഞ്ഞോടിയ റിസ്വാൻ മൂന്നാം നിലയിൽ നിന്ന് താഴേക്ക് ചാടുകയായിരുന്നു.
തുടർന്ന് ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം മരണത്തിന് കീഴടങ്ങുകയായിരുന്നു.
നായയുടെ ഉടമക്കെതിരെ ഐപിസി 304 വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ട്. തുടർ അന്വേഷണം നടക്കുന്നുണ്ടെന്ന് ബഞ്ചാര ഹിൽസ് പോലീസ് ഇൻസ്‌പെക്ടർ എം നരേന്ദർ അറിയിച്ചു.
Comments