തലക്കും ദളപതിക്കും മുന്നിൽ ഉണ്ണിയുടെ സൂര്യശോഭ; ഈശ്വര ചൈതന്യവുമായി 'മാളികപ്പുറം' ഇരുപത്തിയഞ്ചാം ദിവസത്തിലേയ്ക്ക്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

തലക്കും ദളപതിക്കും മുന്നിൽ ഉണ്ണിയുടെ സൂര്യശോഭ; ഈശ്വര ചൈതന്യവുമായി ‘മാളികപ്പുറം’ ഇരുപത്തിയഞ്ചാം ദിവസത്തിലേയ്‌ക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 17, 2023, 09:13 am IST
FacebookTwitterWhatsAppTelegram

ഉണ്ണി മുകുന്ദന്റെ കരിയറിലെ ഏറ്റവും വലിയ വിജയവും 2023-ലെ മലയാളത്തിലെ ആദ്യ സൂപ്പർഹിറ്റുമായി മാറിയിരിക്കുകയാണ് മാളികപ്പുറം. റിലീസ് ചെയ്യുന്നതിന് മുമ്പെ പലരും വിധി എഴുതിയ, ഡീ​ഗ്രേഡ് ചെയ്യാൻ ശ്രമിച്ച ഈ കൊച്ചു ചിത്രം മലയാളത്തിന്റെ അഭിമാന വിജയത്തിലേയ്‌ക്കാണ് നീങ്ങുന്നത്. ഇരുപത്തിയഞ്ചാം ദിവസത്തിലേയ്‌ക്ക് കടക്കുന്ന ചിത്രത്തിന് ഓരോ ദിവസം ജനപ്രീതി കൂടുന്നു എന്നു മാത്രമല്ല തുടക്കത്തിൽ ഉണ്ടായിരുന്നതിനേക്കാൾ കളക്ഷനും വർദ്ധിക്കുന്നു എന്നതാണ് സിനിമാ പ്രേമികളെ അത്ഭുതപ്പെടുത്തുന്നത്. പൊങ്കൽ റിലീസായി എത്തിയ തല അജിത്തിന്റെ തുനിവിനും വിജയിയുടെ വാരിസിനും മാളികപ്പുറത്തിന്റെ തേരോട്ടത്തെ ഒരുതരി പോലും ഇളക്കാൻ സാധിച്ചില്ല. സൂപ്പർസ്റ്റാർ ചിത്രങ്ങൾക്ക് മുന്നിൽ സൂര്യപ്രഭയോടെ ഉണ്ണി മുകുന്ദൻ ചിത്രം തലയുയർത്തി നിൽക്കുകയാണ്.

പല തിയറ്റുകളിൽ നിന്നും വിജയിയുടെ വാരിസ് ഒഴിവാക്കി മാളികപ്പുറം കളിക്കുന്നു. പ്രവൃത്തി ദിവസങ്ങളിൽ പോലും ഹൗസ്ഫുൾ ഷോകളാണ് ചിത്രത്തിന് ലഭിക്കുന്നത്. ഡിസംബർ 30-ന് തിയറ്ററുകളിലെത്തിയ ചിത്രം 17 ദിവസം പിന്നിടുമ്പോൾ രേഖപ്പെടുത്തിയത് റിലീസിന് ശേഷമുള്ള ഏറ്റവും ഉയർന്ന കളക്ഷനാണ്. ഞായറാഴ്ച കേരളത്തിൽ നിന്നുമാത്രം മാളികപ്പുറം സ്വന്തമാക്കിയത് 3 കോടിയാണ്. 140 തിയറ്ററുകളിലായിരുന്നു റിലീസ് ചെയ്‍തിരുന്നതെങ്കിൽ രണ്ടാം വാരത്തിലേക്ക് കടന്നപ്പോൾ മാളികപ്പുറം 170 സ്ക്രീനുകളിലായി പ്രദർശനം. ചിത്രം ഇതിനോടകം 40 കോടി നേടിയെന്നാണ് പുറത്തു വരുന്ന വിവരങ്ങൾ. ഉണ്ണി മുകുന്ദന്റെ ആദ്യ നൂറ് കോടി ചിത്രമാകും മാളികപ്പുറം എന്നാണ് സിനിമാ പ്രേമികൾ വിശ്വസിക്കുന്നത്.

മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. മലയാളം പതിപ്പാണ് ലോകമൊട്ടാകെ ഇപ്പോൾ റിലീസ് ചെയ്തിരിക്കുന്നത്. ജനുവരി 21-ന് ചിത്രം തെലുങ്ക് ഭാഷയിൽ റിലീസ് ചെയ്യും. അയപ്പ ഭക്തർക്ക് വലിയ സ്വാധീനമുള്ള തെലുങ്കാനയിലും ആന്ധാപ്രദേശിലും മാളികപ്പുറത്തിന്റെ തെലുങ്ക് പതിപ്പ് റിലീസ് ചെയ്യുന്നതോടെ കാന്താര പോലുള്ള ഒരു സർപ്രൈസ് പാൻ ഇന്ത്യൻ ഹിറ്റായി മാളികപ്പുറം മാറുമെന്ന് വിലയിരുത്തപ്പെടുന്നു. നടൻ അല്ലു അർജ്ജുന്റെ ​ഗീതാ ആർട്സ് ആണ് മാളികപ്പുറം തെലുങ്ക് ഡബ്ബഡ് പതിപ്പിന്റെ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത്.

Tags: unni mukundhanMalikappuram
ShareTweetSendShare

More News from this section

നിർമാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു; ഒഴിവായത് വൻ ദുരന്തം

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

തപസ്യ അക്ഷരോത്സവം ആലുവയില്‍ ജൂണ്‍ 5, 6 തീയതികളില്‍

ഇലക്ട്രിക് ഓട്ടോയിലിരുന്ന് കളിക്കുന്നതിനിടെ സ്റ്റാർട്ടായി; ഓട്ടോയും മൂന്ന് വയസ്സുകാരിയും കിണറ്റിൽ വീണു

താമരശ്ശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം; മള്‍ട്ടി ആക്സില്‍ വാഹനങ്ങള്‍ക്ക് രാവിലെ 6 മുതല്‍ രാത്രി 8 വരെ കര്‍ശന നിരോധനം

Latest News

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies