കൊച്ചി: സംസ്ഥാനത്ത് അറേബ്യൻ ഭക്ഷണം കഴിച്ച് വീണ്ടു ഭക്ഷ്യവിഷബാധ. പറവൂരിലെ മജ്ലിസ് ഹോട്ടലിൽ നിന്ന് കുഴിമന്തിയും അൽഫാമും കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. രണ്ട് കുട്ടികൾ അടക്കം പതിനേഴ് പേരെ പറവൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഒരു യുവതിയുടെ നില ഗുരുതരമാണെന്നാണ് വിവരം. ഇവരെ താലൂക്ക് ആശുപത്രിയിൽ നിന്ന് എറണാകുളം മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഇവിടെ നിന്നും കഴിച്ച കുഴിമന്തിയും അൽഫാമും കഴിച്ച നിരവധി പേർക്ക് ഛർദിയും വറിളക്കളവും അനുഭവപ്പെട്ടതായി സൂചനയുണ്ട്.
സംഭവത്തിന് പിന്നാലെ നഗരസഭ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ഹോട്ടൽ അടപ്പിച്ചു. കഴിഞ്ഞ ദിവസം ആരോഗ്യവകുപ്പ് നടത്തിയ പരിശോധനയിൽ മജ്ലിസിന്റെ തന്നെ വേറൊരു ഹോട്ടലിൽ പഴയ ചായപ്പൊടി നിറം ചേർത്ത ഉപയോഗിക്കുന്നതായി കണ്ടെത്തിയിരുന്നു
Comments