വരുമാനത്തിൽ ചരിത്ര നേട്ടവുമായി ശബരിമല; സന്നിധാനത്ത് എണ്ണിത്തീരാതെ നാണയങ്ങൾ
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വരുമാനത്തിൽ ചരിത്ര നേട്ടവുമായി ശബരിമല; സന്നിധാനത്ത് എണ്ണിത്തീരാതെ നാണയങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 19, 2023, 12:19 pm IST
Facebook
Twitter
WhatsAppTelegram

ശബരിമലയെ ഭക്തി സാന്ദ്രമാക്കി ലക്ഷക്കണക്കിന് ഭക്തജനങ്ങളാണ് സന്നിധാനത്തേയ്‌ക്കെത്തുന്നത്. മകരവിളക്ക് കഴിയുമ്പോൾ വരുമാനത്തിൽ വൻ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ഭക്തർ അയ്യപ്പന്റെ തിരുസന്നിധിയിൽ സമർപ്പിച്ച കാണിക്കയിൽ ചരിത്ര വരുമാനമാണ് ഇത്തവണ കാണുന്നത്. രണ്ട് വർഷത്തെ കൊറോണ മഹാമാരിയ്‌ക്ക് ശേഷം സന്നിധാനം ഭക്തിയിൽ മുഴുകുന്നത് ഈ വർഷമാണ്.

എണ്ണിയാൽ തീരാത്തത്ര നാണയങ്ങളാണ് സന്നിധാനത്ത് ഭക്തജനങ്ങൾ ഭണ്ഡാരത്തിലൂടെ ഭഗവാന്റെ തൃപ്പാദങ്ങളിൽ അർപ്പിച്ചത്. നാണയങ്ങൾ ഭണ്ഡാരത്തിൽ നിന്നും പുറത്തെടുത്ത് കെട്ടിടത്തിന്റെ 3 ഭാഗങ്ങളിലായി കൂട്ടിയിട്ടിരിക്കുകയാണ്. ജനുവരി 12 വരെയുളള കണക്കുകൾ പ്രകാരം 310.40 കോടി രൂപയാണ് സന്നിധാനത്തു നിന്നും ലഭിച്ചിരിക്കുന്നത്. ജനുവരി 12 വരെയുളള കണക്കുകൾ പ്രകാരം, ആകെയുളള 310,40,97,309 കോടി രൂപയിൽ 231,55,32,006 രൂപ മണ്ഡലകാലത്തെ വരുമാനമാണ്. കൂടാതെ 78,85,65,303 രൂപ മകരവിളക്ക് കാലത്ത് ലഭിച്ചിരുന്നു. അരവണ വിൽപ്പനയിലും ചരിത്രമാണ് ഇത്തവണ സൃഷ്ടിച്ചിരിക്കുന്നത്. 107,85,15,970 കോടി രൂപ മണ്ഡലകാലത്തും 32,93,74,900 രൂപ മകര വിളക്ക് കാലത്തും അരവണയിലൂടെ നേടി.

ഇതിന് ശേഷം 13,14,15 തീയതികളിലാണ് ഏറ്റവുമധികം ഭക്തജനങ്ങൾ അയ്യപ്പനെ കണ്ടുവണങ്ങാനെത്തിയത്. ഇന്നലെ വരെ പുറത്തുവന്ന കണക്കുകൾ പ്രകാരം 315.46 കോടി രൂപയായി ഉയർന്നിരുന്നു. ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന വരുമാനമാണ് ഇത്തവണ ശബരിമലയിൽ രേഖപ്പെടുത്തിയിരിക്കുന്നത്. നോട്ട് എണ്ണുന്നതിനായി ധനലക്ഷ്മി ബാങ്ക് 6 ചെറിയ യന്ത്രങ്ങളും ഒരു വലിയ യന്ത്രവും നൽകിയിട്ടുണ്ടെങ്കിലും എണ്ണിത്തീർന്നിട്ടില്ല. തീർത്ഥാടകരുടെ വരവ് കുറഞ്ഞതോടെ എരുമേലി, നിലയ്‌ക്കൽ, പമ്പ എന്നിവിടങ്ങളിൽ നിന്നുമായി 60 ജീവനാക്കാരെ കാണിക്ക എണ്ണുന്നതിനായി പുതിയതായി നിയമിച്ചിട്ടുണ്ട്.

അതേസമയം, നാണയങ്ങൾ എണ്ണി എടുക്കണോ തൂക്കിയെടുക്കണോ എന്ന ആശയക്കുഴപ്പത്തിലാണ് ദേവസ്വം ഉദ്യോഗസ്ഥർ. ഒരേ മൂല്യത്തിലുളള നാണയങ്ങൾ വിവിധ രൂപത്തിലും ഭാരത്തിലും ഉള്ളതിനാൽ തൂക്കി വിൽക്കുന്നത് നഷ്ടമായിരിക്കുമെന്ന് 2019-ലെ വിജിലൻസ് റിപ്പോർട്ടിൽ സൂചിപ്പിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ അനുമതി തേടി ദേവസ്വം ബോർഡ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. കാണിക്ക എണ്ണുന്നതിന്റെ റിപ്പോർട്ട് യഥാസമയം സമർപ്പിക്കണമെന്ന് ശബരിമല സ്‌പെഷ്യൽ കമ്മീഷണർക്ക് ഹൈക്കോടതി നിർദേശം നൽകിയിരുന്നു. കാണിക്ക എണ്ണുന്നതിൽ അപാകതകളുണ്ടോ എന്നറിയുന്നതിന് ദേവസ്വം വിജിലൻസിനും കോടതി നിർദേശം നൽകിയിട്ടുണ്ട്.

Tags: SABARIMALARevenue
Share
Tweet
SendShare

More News from this section

അഭിപ്രായം ഇരുമ്പുലക്കയല്ല: ക്ലിഫ് ഹൗസിലെത്തി കാന്തപുരം ഗ്രൂപ്പ് നേതാക്കൾ; സമ്മർദ്ദത്തിനൊടുവിൽ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ച് മുഖ്യമന്ത്രി; സതീശന്റെ നിലപാടില്ലായ്മ വീണ്ടും പുറത്ത്

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

ഓപ്പറേഷൻ തൂഫാൻ: കേസുകൾ 9896 ആയി; 21 കിലോ എംഡിഎംഎയും 1140 കിലോ കഞ്ചാവും പിടികൂടി, മയക്കുമരുന്ന് കേസുകളുടെ വിചാരണയ്‌ക്ക് മൂന്ന് പ്രത്യേക കോടതികൾ

Latest News

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

ഭാര്യയ്‌ക്ക് പ്രായം കൂടുതലാണെങ്കിൽ വിവാഹത്തിൽ എന്താണ് പ്രശ്നം? പ്രണയത്തിനും ദാമ്പത്യത്തിനും പ്രായവ്യത്യാസം തടസ്സമാകുമോ?

പട്ടയം ശരിയാക്കാൻ 5 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്ന് പരാതി; ചാലക്കുടി എംഎൽഎ സനീഷ് കുമാർ ജോസഫിനെതിരെ  കേസെടുക്കാൻ വിജിലൻസ് കോടതി ഉത്തരവ്

സതീശന്റെ പ്രസ്താവനക്കെതിരെ കേരള മുസ്ലിം ജമാഅത്ത്; കാന്തപുരം ഇസ്ലാമിനെ തെറ്റായി വ്യാഖ്യാനിച്ചുവെന്ന പ്രസ്താവന പിൻവലിച്ച് മുസ്ലിം സമൂഹത്തോട് മാപ്പുപറയണം, ഇസ്ലാമികചരിത്രം ശരിയായി പഠിക്കാനും ആവശ്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies