മിസ്റ്റർ അടൂർ, ഗുണ്ടയിൽ നല്ലതും ചീത്തയുമില്ല, ഗുണ്ട ഒരിക്കലും നല്ലവനാവില്ല; ഇൻസ്റ്റിറ്റ്യൂട്ടിലെ കുട്ടികളെ തമ്മിലടിപ്പിച്ച് അവരുടെ ഭാവി കളയരുത്: മേജർ രവി
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മിസ്റ്റർ അടൂർ, ഗുണ്ടയിൽ നല്ലതും ചീത്തയുമില്ല, ഗുണ്ട ഒരിക്കലും നല്ലവനാവില്ല; ഇൻസ്റ്റിറ്റ്യൂട്ടിലെ കുട്ടികളെ തമ്മിലടിപ്പിച്ച് അവരുടെ ഭാവി കളയരുത്: മേജർ രവി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 19, 2023, 09:06 pm IST
Facebook
Twitter
WhatsAppTelegram

സംവിധായകൻ അടൂർ ഗോപാലകൃഷ്ണന് ‘ഉപദേശവുമായി’ മേജർ രവി. അദ്ദേഹം അടുത്ത കാലത്ത് നൽകിയ ഇന്റർവ്യൂവിൽ പറഞ്ഞ കാര്യങ്ങളോട് പ്രതികരിക്കുന്ന ഫേസ്ബുക്ക് കുറിപ്പാണ് മേജർ രവി പങ്കുവച്ചത്. മറ്റുള്ളവരുടെ സിനിമകളെ കാണുക പോലും ചെയ്യാതെ അധിക്ഷേപിക്കുന്നതിനെക്കുറിച്ചും മോഹൻലാലിനെ നല്ലവനായ ഗുണ്ടയെന്ന് പരാമർശിച്ചതും അടൂർ ചെയർമാനായ കെആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിലെ കുട്ടികൾ അനുഭവിക്കുന്ന ജാതി വിവേചനവുമെല്ലാമാണ് മേജർ രവി കുറിപ്പിൽ വിശദീകരിച്ചത്. അടൂരിന്റെ വിവാദ പരാമർശങ്ങൾക്ക് ഉരുളക്കുപ്പേരി പോലെ മറുപടി നൽകുന്നതായിരുന്നു മേജർ രവിയുടെ വാക്കുകൾ..

മേജർ രവിയുടെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം..

ഈയടുത്ത കാലത്ത് മിസ്റ്റർ അടൂർ ഗോപാലകൃഷ്ണൻ കൊടുത്ത ഒരു ഇന്റർവ്യൂ കാണാനിടയായി. അതിൽ മൂന്ന് കാര്യങ്ങൾ…
കൃത്യമായി ചില ചോദ്യങ്ങൾ എനിക്ക് ചോദിക്കാനുണ്ട്.
നമ്പർ വൺ,
താങ്കൾക്ക് ഇഷ്ടപ്പെടുന്ന ഒരു മലയാള സിനിമ പോലും ഇവിടെ ഉണ്ടായിട്ടില്ല എന്ന് 2007 ൽ താങ്കൾ പറഞ്ഞത് എനിക്ക് ഓർമ്മയുണ്ട്. 2006 ൽ ഇറങ്ങിയ ക്ലാസ്‌മേറ്റ്‌സ് ആൻഡ് കീർത്തിചക്ര എന്നീ രണ്ട് സിനിമകൾ നൂറിലധികം ദിവസം തിയേറ്ററുകളിൽ നിറഞ്ഞു ഓടി. ഒരു സിനിമയെക്കുറിച്ച് പറയുന്നതിനു മുന്നേ ആദ്യം താങ്കൾ മറ്റുള്ളവരുടെ കഴിവുകളെ അംഗീകരിക്കാനുള്ള മനസ്സുമായി ടിക്കറ്റ് എടുത്ത് തിയേറ്ററിൽ പോയി സിനിമകൾ കാണണം. താങ്കളുടെ സിനിമകൾ ആരും സ്വന്തം കാശു മുടക്കി തിയേറ്ററിൽ പോയി കാണാറില്ല എന്ന് കരുതി മറ്റ് സിനിമകൾ കാണാൻ കൊള്ളാത്തതാണെന്ന് സർട്ടിഫൈ ചെയ്യാൻ താങ്കൾക്ക് എന്താണ് അവകാശം.
രണ്ടാമതായി,
താങ്കൾ ഏതുസമയത്തും എന്തിനാണ് വടക്കോട്ട് നോക്കിയിരുന്ന് ആക്രോശിക്കുന്നത്.. സ്വന്തം മൂക്കിന് താഴെയുള്ള കേരളത്തിൽ നടക്കുന്നത് കാണാൻ ശ്രമിക്കുക. ഒരു ഹിപ്പോക്രൈറ്റ് ആയി തരം താഴരുത്. കുറെ പറയാനുണ്ടെങ്കിലും ഒരു കാര്യം കൂടെ താങ്കളുടെ ശ്രദ്ധയിൽപ്പെടുത്തി ഞാൻ നിർത്താം. താങ്കൾ ഇന്റർവ്യൂവിൽ മോഹൻലാലിനെ ഒരു നല്ലവനായ ഗുണ്ടാ എന്നും അദ്ദേഹത്തെ വെച്ച് ഒരിക്കലും താങ്കൾ സിനിമ ചെയ്യില്ല എന്നും പറഞ്ഞു കണ്ടു. മോഹൻലാലിനെ ഒരു ഗുണ്ടാ പ്രയോഗം യൂസ് ചെയ്തു പബ്ലിക്കിൽ സംസാരിക്കാൻ താങ്കൾക്ക് ആരാണ് അധികാരം തന്നിരിക്കുന്നത്. വയസ്സാകുമ്പോൾ പലർക്കും ഫ്രസ്‌ട്രേഷൻസ് കൂടും, പലതും കൈവിട്ടു പോകും. ഒരു ഗുണ്ട ഒരിക്കലും നല്ലവനാവില്ല. നല്ല ഗുണ്ട ചീത്ത ഗുണ്ടാ എന്നൊന്നുമില്ല.. മിസ്റ്റർ അടൂർ, മോഹൻലാൽ നിൽക്കുന്ന സ്ഥലം താങ്കൾക്ക് ഒരിക്കലും എത്തിപ്പെടാൻ സാധിക്കില്ല എന്നതിന്റെ പേരിൽ, ഒരാളെയും ഇതുപോലെ അവഹേളിക്കാൻ ശ്രമിക്കരുത്.
അതുപോലെ കെ ആർ നാരായണൻ അക്കാദമിയിലെ കുട്ടികളെ താങ്കളുടെ താൽപര്യത്തിനനുസരിച്ച് തെറ്റിദ്ധരിപ്പിക്കരുത്. താങ്കളുടെ വളരെ ക്ലോസ് ഫ്രണ്ട് ആണല്ലോ അവിടെ ഇരിക്കുന്നത്. അതിനുവേണ്ടി അവിടുത്തെ കുട്ടികളെ തമ്മിലടിപ്പിച്ച് അവരുടെ ഭാവി കളയരുത്. ഇനിയെങ്കിലും ഇതുപോലുള്ള കാര്യങ്ങൾ പബ്ലിക്കിൽ വിളമ്പുന്നതിനു മുന്നേ, താങ്കൾ ശ്രദ്ധിക്കുമെന്ന് കരുതുന്നു. ഒരു ചെറിയൊരു അഡൈ്വസ് എന്ന് മാത്രം…
ഇനി ഞാൻ പറയാൻ പോകുന്ന വാക്ക് ഒരുപക്ഷേ താങ്കൾക്ക് പിടിക്കില്ല. ……. ജയ്ഹിന്ദ്…

Tags: mohanlalAdoor
Share
Tweet
SendShare

More News from this section

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

Latest News

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies