ആലപ്പുഴ: പീഡനക്കേസിൽ മദ്രസ അദ്ധ്യാപകൻ അറസ്റ്റിൽ. വിദ്യാർത്ഥിനിയെ ഒരുമാസത്തോളം ലൈംഗികമായി പീഡിപ്പിച്ച കേസിലാണ് അറസ്റ്റ്. അരൂക്കുറ്റി സ്വദേശിയും 63-കാരനുമായ മുഹമ്മദാണ് അറസ്റ്റിലായത്. ചന്തിരൂരിലെ മദ്രസയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. അരൂർ പോലീസ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി.
ഏകദേശം ഒരുമാസമായി വിദ്യാർത്ഥിനിയെ പ്രതി മദ്രസയിൽ വച്ച് പീഡിപ്പിച്ചിരുന്നുവെന്നാണ് വിവരം. സമാന രീതിയിൽ വേറെയും കുട്ടികളെ ഇയാൾ ഉപദ്രവിച്ചിരുന്നതായി സംശയമുണ്ട്. ഇതിൽ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്. പ്രതി നേരെത്തെയും ലൈംഗിക ആരോപണം നേരിട്ടിരുന്നു. ഇതിന്റെ പേരിൽ മറ്റൊരു മദ്രസയിൽ നിന്ന് മുഹമ്മദിനെ പുറത്താക്കിയിരുന്നെങ്കിലും പോലീസിൽ പരാതി നൽകിയിരുന്നില്ല.
പീഡനാരോപണങ്ങൾ വന്നിട്ടും ഇയാൾക്കെതിരെ പരാതി നൽകാതെ സംഭവം ഒതുക്കാൻ ശ്രമിച്ച അധികാരികൾക്കെതിരെ നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
Comments