ന്യൂയോർക്ക്: അമേരിക്കയിലെ കാലിഫോർണിയയിൽ ഉണ്ടായ വെടിവെപ്പിൽ അക്രമി എന്ന് സംശയിക്കുന്ന ആളെ മരിച്ച നിലയിൽ കണ്ടെത്തി. വാഹനത്തിന് അകത്താണ് മൃതദേഹം കണ്ടെത്തിയത്. പോലീസിനെ കണ്ടതോടെ സ്വയം വെടിവെച്ചതെന്ന് സൂചന
ഇന്നലെ ഡാൻസ് ക്ലബ്ബിലുണ്ടായ വെടിവെപ്പിൽ പത്ത് പേർ മരിച്ചിരുന്നു. മോണ്ടെരെ പാർക്കിൽ ചൈനീസ് പുതുവത്സര ആഘോഷ പരിപാടിക്ക് നേരെയാണ് വെടിവെപ്പുണ്ടായത്. പ്രാദേശിക സമയം രാത്രി പത്ത് മണിയോടെയായിരുന്നു സംഭവം. സംഭവത്തിൽ ഒൻപതോളം പേർക്ക് പരിക്കേറ്റതായും മാദ്ധ്യമറിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
രണ്ട് ദിവസമാണ് ചൈനീസ് ലൂണാർ പുതുവത്സരം ആഘോഷിക്കുന്നത്. പതിനായിരക്കണക്കിന് പേരാണ് കഴിഞ്ഞ ദിവസം ലോസ്എയ്ഞ്ചൽസിൽ നടന്ന പരിപാടിയിൽ പങ്കെടുത്തത്.















