ഏതെങ്കിലുമൊരു ഹെൽമെറ്റ് വാങ്ങി ധരിച്ചാൽ പോരാ; സുരക്ഷ വേണമെങ്കിൽ ഇക്കാര്യങ്ങൾ നിർബന്ധമായും ശ്രദ്ധിക്കണം
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഏതെങ്കിലുമൊരു ഹെൽമെറ്റ് വാങ്ങി ധരിച്ചാൽ പോരാ; സുരക്ഷ വേണമെങ്കിൽ ഇക്കാര്യങ്ങൾ നിർബന്ധമായും ശ്രദ്ധിക്കണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 23, 2023, 09:06 pm IST
FacebookTwitterWhatsAppTelegram

നിയമം പാലിക്കുന്നുവെന്ന് വരുത്തി തീർക്കാനുള്ള കുറുക്കുവഴിയായി വിലകുറഞ്ഞ ഹെൽമെറ്റുകൾ വാങ്ങാൻ തയ്യാറെടുക്കുന്നവർ ശ്രദ്ധിക്കുക. അപകട സമയത്ത് ഇത്തരം വിലകുറഞ്ഞ ഹെൽമെറ്റ് കൂടുതൽ പരിക്കുകൾ സൃഷ്ടിച്ചേക്കാമെന്ന് കേരളാ പോലീസ് പറയുന്നു.

ഹെൽമെറ്റ് തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:

സർട്ടിഫിക്കറ്റ് : ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്‌സ് അംഗീകരിച്ചിട്ടുള്ള ഹെൽമെറ്റുകൾക്ക് ഐഎസ്ഐ മുദ്രയുണ്ടാകും. ഇത്തരം ഹെൽമെറ്റുകൾ മാത്രമാണ് ഇന്ത്യൻ ഗതാഗത നിയമങ്ങൾ അനുശാസിക്കുന്ന സുരക്ഷ ഉറപ്പു നൽകുന്നുള്ളൂ. ഹെൽമെറ്റിന് പിൻഭാഗത്തായാണ് സാധാരണ ഐഎസ്ഐ സ്റ്റിക്കറ്റ് പതിപ്പിക്കാറ്. വ്യാജമായി ഐഎസ്ഐ സ്റ്റിക്കറുകൾ പതിപ്പിച്ച ധാരാളം വിലകുറഞ്ഞ ഹെൽമെറ്റുകൾ ലഭ്യമാണ്. അതിനാൽ ശരിയായ ഐഎസ്ഐ മാർക്ക് ആണോ ഹെൽമെറ്റിലുള്ളതെന്ന് വാങ്ങുന്നതിനു മുൻപ് ഉറപ്പു വരുത്തുക.

നിർമിത വസ്തു: ഹെൽമെറ്റ് നിർമ്മിക്കാനുപയോഗിക്കുന്ന മെറ്റീരിയൽ അപകടസമയത്ത് ഒരു നിശ്ചിത അളവിലെങ്കിലും ഡ്രൈവറുടെ തലയ്‌ക്ക് സംരക്ഷണം നൽകുന്നതായിരിക്കണം.

ആകൃതി: ഓരോരുത്തരുടെയും തലയുടെ ആകൃതി വ്യത്യസ്തമാണ്. അതിനനുസരിച്ച് വൃത്താകൃതിയിലുള്ള ഓവല്‍, ഇന്റര്‍മീഡിയറ്റ് ഓവല്‍, നീണ്ട ഓവല്‍ എന്നീ മൂന്ന് ആകൃതികളില്‍ ഹെല്‍മെറ്റുകള്‍ ലഭ്യമാണ്. കണ്ണാടി ഉപയോഗിച്ച് നിങ്ങളുടെ തലയുടെ ആകൃതി മനസ്സിലാക്കി ശേഷം ശരിയായ ഹെല്‍മെറ്റ് തിരഞ്ഞെടുക്കാം.

വലിപ്പം: ഓരോരുത്തരുടെയും തലയുടെ വലിപ്പവും വ്യത്യസ്തമാണ്. ഹെല്‍മെറ്റ് വാങ്ങുമ്പോള്‍ വലിപ്പം രേഖപ്പെടുത്തിയിരിക്കുന്ന ടാഗ് അതിനൊപ്പമുണ്ടെന്ന് ഉറപ്പാക്കുക. എല്ലാ വലിപ്പത്തിലുമുള്ള ഹെല്‍മെറ്റിന്റെ ഷെല്‍ ലഭ്യമാണ്. എന്നിരുന്നാലും, ഹെല്‍മെറ്റില്‍ തല ശരിയായി ഫിറ്റ് ചെയ്യുന്നുണ്ടോ എന്ന് ഉറപ്പാക്കി വേണം വാങ്ങാന്‍.

വായുസഞ്ചാരം: മികച്ച വായു പ്രവാഹമുള്ള ഓഫ് റോഡ് ഹെല്‍മെറ്റുകളാണ് തിരഞ്ഞെടുക്കേണ്ടത്. വിയർപ്പ് വലിച്ചെടുക്കാൻ കഴിയുന്നതും ചൂട് വർധിക്കാത്തതുമായ ഹെൽമെറ്റ് വാങ്ങുക.

കവറേജ്: തല മുഴുവൻ മൂടുന്ന ഫുൾ ഫേസ് ഹെൽമെറ്റുകളാണ് ഏറ്റവും അധികം സുരക്ഷ നൽകുന്നത്.

വൈസർ: ഹെൽമെറ്റ് വൈസർ വ്യക്തമായതോ (transparent) നിറമുള്ളതോ ആയ മെറ്റീരിയലിൽ ആണ് നിർമിച്ചിരിക്കുന്നത്. Transparent ആയതും UV സംരക്ഷണം നൽകുന്നവയാണ് അഭികാമ്യം.

ഭാരം: 1,200 മുതൽ 1,350 ഗ്രാം ഭാരം വരുന്ന ഹെൽമെറ്റുകളാണ് ഏറ്റവും ഉത്തമം. ഭാരം കൂടുതലുള്ള ഹെൽമെറ്റുകൾ പലപ്പോഴും കൂടുതൽ സുരക്ഷാ നൽകുന്നു എന്നൊരു തെറ്റിദ്ധാരണയുണ്ട്. അസ്വസ്ഥതയുണ്ടാക്കുക മാത്രമല്ല കഴുത്തിലെ മസിലുകൾക്ക് ആവശ്യമില്ലാതെ സമ്മർദ്ദം നൽകും ഇത്തരം ഹെൽമെറ്റുകൾ. ഓരോ ഹെൽമെറ്റിന്റെയും ഭാരത്തെക്കുറിച്ച് ഹെൽമെറ്റിനകത്തുള്ള സ്ലിപ്പിൽ പ്രതിപാദിച്ചിട്ടുണ്ടാകും

ചിൻ സ്ട്രാപ്സ്: . ചിൻ സ്ട്രാപ്പ് ഉപയോഗിച്ച് ഹെൽമെറ്റ് സുരക്ഷിതമായി താടിയിൽ ഉറപ്പിക്കാനാവണം. ചിൻസ്ട്രാപ് ഇട്ടു ഹെൽമറ്റ് കൃത്യമായി ഉപയോഗിച്ചാൽ അപകടങ്ങളുടെ ആഘാതം കുറയ്‌ക്കാനാകും. ഇങ്ങനെ സംഭവിക്കണമെങ്കിൽ ചിൻസ്ട്രാപ് മുറുക്കി ഹെൽമറ്റ് തലയിൽ യഥാസ്ഥാനത്തുണ്ടെന്ന് ഉറപ്പാക്കണം.

ഒതുക്കം: ഹെൽമെറ്റ് ധരിച്ച ശേഷം തല മുന്നോട്ടും താഴോട്ടും വേഗത്തിൽ ചലിപ്പിക്കുക. ഹെൽമെറ്റിന്റെ സ്ഥാനം തെറ്റുന്നുണ്ടെങ്കിൽ ഫിറ്റിങ് ശരി ആയില്ല എന്ന് ചുരുക്കം. വലിപ്പം ഒരല്പം കുറവുള്ള ഹെൽമെറ്റ് തിരഞ്ഞെടുക്കുക. മാത്രമല്ല ഹെല്മെറ്റിനകത്തെ പാഡിങ്ങും കവിൾ ഭാഗവും ചേർന്നിരിക്കണം. സ്ട്രാപ്പ് ഇട്ടതിനു ശേഷം ഫിറ്റിങ് സുഖകരമാണോ എന്ന് നോക്കിയ ശേഷം ഹെൽമെറ്റ് വാങ്ങുക.

Tags: HELMETKerala Police
ShareTweetSendShare

More News from this section

കോടിയേരി മരിച്ച ശേഷം കുടുംബത്തെ തിരിഞ്ഞ് പോലും നോക്കിയില്ല; ആവശ്യത്തിന് വിളിച്ചാൽ ഉന്നത പദവിയിലിരിക്കുന്ന പിബി അംഗം ഫോണെടുക്കാറില്ല: എം വി ഗോവിന്ദനെതിരെ തുറന്നടിച്ച് വിനോദിനി കോടിയേരി

ഓപ്പറേഷൻ തൂഫാൻ : കോഴിക്കോട് നഗരത്തിൽ ലഹരിവേട്ട; MDMA യുമായി രണ്ട് പേർ പിടിയിൽ

ബൈക്കിൽ കാട്ടുപന്നിയിടിച്ച്: ചികിത്സയിലായിരുന്ന 23കാരൻ മരിച്ചു

മലപ്പുറത്ത് നിർത്തിയിട്ടിരുന്ന ലോറിയിൽ കാർ ഇടിച്ചു കയറി; മൂന്ന് മരണം

സംസ്ഥാനത്ത് എല്ലാ ജില്ലകളിലും മഴയ്‌ക്ക് സാധ്യത; എട്ടിടത്ത് ഓറഞ്ച് അലർട്ട്

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

Latest News

രാജ്യതലസ്ഥാനത്തെ നടുക്കി ഭീകരരുടെ പദ്ധതി; ബിജെപി കേന്ദ്ര ഓഫീസിനു ചുറ്റും വൻ സൈനിക വിന്യാസം, അതിർത്തി കടന്നുള്ള ഗൂഢാലോചന തകർക്കാൻ അന്വേഷണം ഊർജ്ജിതം!

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies