ഇന്ത്യ- ഈജിപ്ത്; ചുവടുറപ്പിക്കുന്ന സൗഹൃദം
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇന്ത്യ- ഈജിപ്ത്; ചുവടുറപ്പിക്കുന്ന സൗഹൃദം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 26, 2023, 08:26 am IST
FacebookTwitterWhatsAppTelegram

ലോകത്തിലെ ഏറ്റവും പുരാതനമായ രണ്ട് നാഗരികതകളാണ് ഇന്ത്യയും ഈജിപ്തും. ഇരു രാജ്യങ്ങളും പുരാതന കാലം മുതൽക്കെ അടുത്ത ബന്ധം പുലർത്തിയിരുന്നു. 1955-ലാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദ ഉടമ്പടി ആരംഭിച്ചത്. പ്രാദേശിക,ആഗോള, ഉഭയകക്ഷി, സഹകരണ മേഖലകളെ കേന്ദ്രീകരിച്ചാണ് ഉടമ്പടികൾക്ക് തുടക്കം കുറിക്കുന്നത്. ഇന്ത്യയും ഈജിപ്തും ദൃഢമായ രാഷ്‌ട്രീയധാരണയിലൂടെയാണ് മുന്നോട്ട് പോകുന്നത്. ഇരു രാജ്യങ്ങളും ബഹുമുഖ വേദികളിൽ അടുത്ത് സഹകരിച്ച് പ്രവർത്തിക്കുന്നുണ്ട്. നിരവധി ചരിത്ര നിമിഷങ്ങൾക്ക് സാക്ഷ്യം വഹിച്ച ഇന്ത്യയും ഈജിപ്തും നയതന്ത്ര ബന്ധത്തിന്റെ 75-ാം വാർഷികം ആഘോഷിക്കുന്ന വർഷമാണ് 2023. അതുകൊണ്ട് തന്നെ ഇരു രാജ്യങ്ങൾക്കും ഏറെ പ്രധാനപ്പെട്ട വർഷമാണിത്.

ഇന്ത്യ -ഈജിപ്ത് ഉഭയകക്ഷി വ്യാപാര കരാർ 1978 മാർച്ച് മുതലാണ് പ്രാബല്യത്തിൽ വന്നത്. കഴിഞ്ഞ പത്ത് വർഷത്തിനിടെ ഉഭയകക്ഷി വ്യാപാരത്തിൽ അഞ്ച് മടങ്ങിലധികം വർദ്ധനവാണ് ഉണ്ടായത്. കൊറോണ മഹാമാരി കാലത്തും വ്യാപര മേഖലയിൽ ഉണർവ് സൃഷ്ടിക്കാൻ ഇരു രാജ്യങ്ങൾക്കും കഴിഞ്ഞുവെന്നത് ശ്രദ്ധേയമായ നേട്ടമായിരുന്നു. ഇന്ത്യയിലേക്കുള്ള ഈജിപ്തിന്റെ കയറ്റുമതി 1.89 ബില്യൺ യുഎസ് ഡോളറും ഇന്ത്യയിൽ നിന്നുള്ള ഇറക്കുമതി 2.26 ബില്യൺ യുഎസ് ഡോളറുമാണ്.

സാങ്കേതിക സഹകരണവും സഹായവും നമ്മുടെ ഉഭയകക്ഷി ബന്ധത്തിന്റെ പ്രധാന ഭാഗമാണ്. 2000 മുതൽ, 1,250-ലധികം ഈജിപ്ഷ്യൻ ഉദ്യോഗസ്ഥർക്ക് ഇന്ത്യൻ ടെക്‌നിക്കൽ ആന്റ് ഇക്കണോമിക് കോ-ഓപ്പറേഷൻ (ഐടിഇസി) ,ഇന്ത്യൻ കൗൺസിൽ ഫോർ കൾച്ചറൽ റിലേഷൻസ് (ഐസിസിആർ), ഇന്റർനാഷണൽ അസോസിയേഷൻ ഓഫ് ഫോറൻസിക് സയൻസസ് (ഐഎഎഫ്എസ്) തുടങ്ങിയ സ്ഥാപനങ്ങളിൽ നിന്ന് ആനൂകുല്യം ലഭിച്ചുവരുന്നുണ്ട്. ശാസ്ത്രീയ സഹകരണ മേഖലയിൽ ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾച്ചറൽ റിസർച്ച് (ഐസിഎആർ) കാർഷിക ഗവേഷണ മേഖലയിൽ ഈജിപ്തിലെ കാർഷിക ഗവേഷണ കേന്ദ്രം എന്നിവ പ്രവർത്തിക്കുന്നുണ്ട്. സിഎസ്‌ഐആർ (ഇന്ത്യ), എൻആർസി (ഈജിപ്ത്) എന്നിവയ്‌ക്കിടയിലുള്ള ദ്വിവത്സര എക്‌സിക്യൂട്ടീവ് പ്രോഗ്രാമുകളിലൂടെയും ശാസ്ത്രീയ സഹകരണ പരിപാടിയിലൂടെയും ‘ സയൻസ് & ടെക്‌നോളജി’ സഹകരണം നടപ്പിലാക്കുന്നു.

1960-കൾ മുതൽ ഇരു രാജ്യങ്ങൾ തമ്മിൽ സൈനിക ബന്ധങ്ങളും നിലനിൽക്കുന്നു. ഈജിപ്ഷ്യൻ പൈലറ്റുമാർക്ക് 1984 വരെ ഇന്ത്യൻ വ്യോമസേന പൈലറ്റുമാർ പരിശീലനം നൽകിയിരുന്നു. 2019-ൽ പൂനെയിൽ നടന്ന രാജ്യങ്ങൾക്കായുള്ള പരിശീലനത്തിൽ ഈജിപ്ത് പങ്കെടുത്തിരുന്നു. തന്ത്രപരമായ ആദ്യത്തെ ഐഎഎഫ്-ഇഎഎഫ് സംയുക്ത വ്യോമാഭ്യാസം 2021-ൽ നടക്കുകയുണ്ടായി. ഇന്ത്യയും ഈജിപ്റ്റും സംയുക്തമായി നടത്താനിരുന്ന ആദ്യത്തെ പ്രത്യേക സേനാ അഭ്യാസം ‘ സെക്ലോൺ 1 ‘ ഉടൻ നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇരു രാജ്യങ്ങളും തമ്മിലുള്ള സാംസ്‌കാരിക സഹകരണം പ്രോത്സാഹിപ്പിക്കുന്നതിനായി മൗലാന ആസാദ് സെന്റർ ഫോർ ഇന്ത്യൻ കൾച്ചർ ഹിന്ദി, ഉറുദു ഭാഷകളിൽ വിവിധ പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്. സെമിനാറുകൾ, ഫിലിം ഷോകൾ എന്നിവയ്‌ക്കു പുറമെ പ്രാദേശിക സാംസ്‌കാരിക പ്രവർത്തനങ്ങളിൽ വിവിധ പ്രദർശനങ്ങളും സംഘടിപ്പിക്കുന്നുണ്ട്. ആറ് പതിറ്റാണ്ടായുള്ള എംബസിയുടെ മുൻനിര അറബി മാസികയായ ‘സൗത്ത്-ഉൽ-ഹിന്ദ്’, 2017 ജൂലൈയിൽ അതിന്റെ 500-ാം പതിപ്പ് പ്രസിദ്ധീകരിച്ച് നാഴികക്കല്ലായി മാറിയിരുന്നു.

ഇന്ത്യയും ഈജിപ്തും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ 75-ാം വാർഷികം അടയാളപ്പെടുത്തുന്നതിനാൽ 2023-ന് വളരെയധികം പ്രാധാന്യമുണ്ട്. ഇന്ത്യയിൽനിന്നും തേജസ്, ആകാശ് തുടങ്ങിയ അത്യാധുനിക ലൈറ്റ് കോംബാറ്റ് ഹെലികോപ്ടറുകൾ വാങ്ങാൻ ഈജിപ്ത് താൽപര്യം പ്രകടിപ്പിച്ച സാഹചര്യത്തിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ ബന്ധം ചർച്ചയാകുന്നുണ്ട്. കൂടുതൽ ചർച്ചകൾക്കായി ഹിന്ദുസ്ഥാൻ എയറോനോട്ടിക്‌സ് ലിമിറ്റഡിന്റെ (എച്ച്എഎൽ) ഉദ്യോഗസ്ഥർ ഈജിപ്തുകാരുമായി ബന്ധപ്പെട്ടുവരികയാണ്.

Tags: republic dayEgyptRepublic Day 2023
ShareTweetSendShare

More News from this section

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

Latest News

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

ഫെരാരിയുമായി പുതിയ കരാര്‍ ഒപ്പിട്ട് ചാര്‍ലസ് ലെക്ലര്‍; ടീമിനൊപ്പം തുടരുന്നത് സ്വപ്‌നസാഫല്യമെന്ന് താരം

ക്രിക്കറ്റ് നിയമങ്ങളില്‍ മാറ്റം വരുത്തി ഐസിസി; വെളിച്ചക്കുറവുണ്ടെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ പിങ്ക് ബോള്‍ ഉപയോഗിക്കാം; ടി20 മത്സരങ്ങളില്‍ ഇന്നിംഗ്‌സ് ഇടവേള 15 മിനിറ്റാക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies