ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിന പരേഡിന്റെ ചരിത്രത്തിലാദ്യമായി ബിഎസ്എഫിന്റെ ഒട്ടക കണ്ടിജെന്റില്‍ പുരുഷന്മാര്ക്കൊപ്പം വനിതകളും ഭാഗമായി. 74-മത് റിപ്പബ്ലിക് ദിന പരേഡില്‍ ബിഎസ്എഫ് ആദ്യ വനിതാ ഒട്ടകസംഘം പരേഡ് നടത്തി.
ഗുജറാത്ത്, മഹാരാഷ്ട്ര, രാജസ്ഥാന്, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ് എന്നിവിടങ്ങളില്‍നിന്നുള്ള 12 വനിതകളാണ് പരേഡില്‍ പങ്കെടുത്തത്. ഇവര്‍ അമൃത്സറില് നടന്ന റൈസിംഗ് ദിന പരേഡിലും പങ്കെടുത്തിട്ടുണ്ട്.നിലവില്‍ ജോധ്പൂരില്‍ 24 വനിതകളാണ് ഒട്ടക സവാരി പരിശീലിക്കുന്നത്.
Delhi | Women personnel of BSF to be part of camel contingent during Republic Day Parade for the first time. pic.twitter.com/wI7jfh07YT
— ANI (@ANI) January 25, 2023
മഹിള പ്രഭാരീസ് എന്നറിയപ്പെടുന്ന സംഘത്തിലെ സോനല്‍, നിഷ, ഭഗ്വതി, അംബിക, കുസും, പ്രിയങ്ക, കൗഷല്യ, കാജല്‍, ഭാവന, ഹിന എന്നിവരാണ് കര്‍ത്തവ്യ പഥിലെ റിപ്പബ്ലിക് പരേഡില്‍ പങ്കെടുത്തത്. പരേഡില്‍ പങ്കെടുത്ത വനിത സവാരിക്കാരുടെ വേഷം പൗരാണിക രൂപത്തിലുള്ളവയായിരുന്നു. രാഘവേന്ദ്ര റാത്തോഡ് ആണ് യൂണിഫോം തയ്യാരാക്കിയത്.രാജസ്ഥാന്റെ സാംസ്കാരിക ചരിത്രം ഉള്‍ക്കൊള്ളിച്ചുള്ളതായിരുന്നു വനിതകളുടെ വേഷം. ജോധ്പൂരി ബന്ദാഗാല തുണിയില്‍ വസ്ത്രവും ഒപ്പം പാഗ് തലപ്പാവും ചേര്‍ന്നതാണ് യൂണിഫോം.
Comments