അമൃത്സർ: അട്ടാരി-വാഗ അതിർത്തിയിൽ വർണാഭമായി റിപ്പബ്ലിക് ദിനാഘോഷം. പഞ്ചാബിലെ അമൃത്സറിലുള്ള അട്ടാരി-വാഗ അതിർത്തിയിൽ ദേശീയ പതാക ഉയർത്തിയ അതിർത്തി രക്ഷാ സേന പാക് റേഞ്ചേഴ്സിന് മധുരം നൽകി 74-ാമത് റിപ്പബ്ലിക് ദിനം ആഘോഷിച്ചു.
സീറോ ലൈനിനും പാകിസ്താൻ പോസ്റ്റുകൾക്കും ഏതാനും മീറ്റർ അകലെ ബിഎസ്എഫിന്റെ ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറലാണ് ത്രിവർണ പതാക ഉയർത്തിയത്. രാജ്യത്തിന്റെ ദേശീയ പതാക ഇനിയും ഉയരത്തിൽ പാറിപ്പറക്കുമെന്ന് പറഞ്ഞ അദ്ദേഹം ‘ജീവൻ പര്യന്ത് കർത്തവ്യ’ (മരണം വരെ പോരാടും) എന്ന മുദ്രാവാക്യവും ഉറക്കെ വിളിച്ചു.
ബിഎസ്എഫ് കമാൻഡന്റ് ജസ്പിർ സിംഗും എല്ലാവർക്കും റിപ്പബ്ലിക് ദിനാശംസകൾ അറിയിച്ചു. അട്ടാരി – വാഗ അതിർത്തി ദേശീയതയുടെ പ്രതീകമായി മാറിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇതിന് പിന്നാലെ പാകിസ്താൻ റേഞ്ചേഴ്സിന് ബിഎസ്എഫ് മധുര പലഹാരങ്ങൾ വിതരണം ചെയ്തു.
Comments