സൊമാലിയയിൽ യുഎസ് സൈനിക നടപടി; മുതിർന്ന ഐഎസ് നേതാവ് ഉൾപ്പടെ 11 ഭീകരരെ വധിച്ചു
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

സൊമാലിയയിൽ യുഎസ് സൈനിക നടപടി; മുതിർന്ന ഐഎസ് നേതാവ് ഉൾപ്പടെ 11 ഭീകരരെ വധിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 27, 2023, 06:31 am IST
FacebookTwitterWhatsAppTelegram

വാഷിം​ഗ്ടൺ: വടക്കൻ സൊമാലിയയിൽ നടന്ന യുഎസ് സൈനിക നടപടിയിൽ ഇസ്ലാമിക് സ്റ്റേറ്റ് ഭീകര സംഘടനയുടെ മുതിർന്ന നേതാവ് ഉൾപ്പടെ 11 ഭീകരർ കൊല്ലപ്പെട്ടു. ബുധനാഴ്ച രാത്രിയിലാണ് ഏറ്റുമുട്ടലുണ്ടായത്. ആഫ്രിക്കയിലുടനീളവും ആ​ഗോള തലത്തിലും തീവ്രവാദ പ്രവർത്തനം നടത്തുന്ന ഐഎസ് നേതാവ് ബിലാൽ അൽ സുഡാനിയെയാണ് യുഎസ് സൈന്യം വധിച്ചത്. ആഫ്രിക്കയിൽ ഐഎസിന്റെ സാന്നിധ്യം വളർത്തുന്നതിലും അഫ്ഗാനിസ്ഥാനിൽ ഉൾപ്പെടെ ലോകമെമ്പാടും ഇസ്ലാമിക് സ്റ്റേറ്റിന്റെ പ്രവർത്തനത്തിനാവശ്യമായ പണം നൽകുന്നതിലും പ്രധാനിയാണ് അൽ-സുഡാനി എന്ന് അമേരിക്കൻ പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ പറഞ്ഞു.

പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിനും ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് ചെയർമാൻ ജനറൽ മാർക്ക് മില്ലിയും ശുപാർശ ചെയ്തതിനെ തുടർന്നാണ് വടക്കൻ സൊമാലിയയിൽ പ്രസിഡന്റ് ജോ ബൈഡൻ സൈനിക ഓപ്പറേഷന് ഉത്തരവിട്ടത്. ജനുവരി 25-നാണ് സൈനിക നടപടിക്ക് അമേരിക്കൻ പ്രസിഡന്റ് ഉത്തരവിട്ടത്. ഓപ്പറേഷനിൽ സാധാരണ ജനങ്ങൾ കൊല്ലപ്പെടുകയോ പരിക്കേൽക്കുകയോ ചെയ്തിട്ടില്ലെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

ബിലാൽ അൽ സുഡാനിയ്‌ക്കൊപ്പം കൊല്ലപ്പെട്ട പത്ത് പേർ ഐഎസ് ഭീകരവാദികളാണെങ്കിലും അവരുടെ പേര് വിവരങ്ങളോന്നും തിരിച്ചറിഞ്ഞിട്ടില്ല. വടക്കൻ സൊമാലിയയിലെ ഒരു പർവതപ്രദേശത്താണ് ഓപ്പറേഷൻ നടന്നത്. അൽ-സുഡാനിയെ പിടികൂടാനായിരുന്നു യുഎസ് സേന ശ്രമിച്ചത്. എന്നാൽ, ഭീകരർ വെടിയുതിർത്തതോടെ സൈന്യം ഇവരെ വധിക്കുകയായിരുന്നു. സോമാലിയൻ സർക്കാരിനെ അറിയിച്ച ശേഷമാണ് അമേരിക്ക ഓപ്പറേഷൻ നടത്തിയത്. കഴിഞ്ഞ വർഷം അവസാനം സിറിയയിൽ നടത്തിയ വ്യോമാക്രമണത്തിൽ രണ്ട് ഉന്നത ഐഎസ് ഭീകരരെയും യുഎസ് സേന വധിച്ചിരുന്നു.

 

 

Tags: USAISLAMIC STATE
ShareTweetSendShare

More News from this section

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

ഇറാനെ വിഴുങ്ങാൻ യുദ്ധഭീതി? ‘ആണവായുധം ഉപേക്ഷിച്ചില്ലെങ്കിൽ അടുത്തത് സൈന്യത്തിന്റെ ഊഴം’; ഇറാന് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ അന്ത്യശാസനം!

Latest News

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദാക്കും; എംവിഡി നിയമങ്ങൾ കടുക്കുന്നു

ടി20 നായകസ്ഥാനത്തുനിന്ന് സൂര്യ പുറത്തേക്ക്; പകരക്കാരനായി ശ്രേയസും തിലകും പരിഗണനയില്‍

അശരണരായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം; അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷിക്കാം

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

സ്നേഹത്തിന്റെയും അനുകമ്പയുടെയും സംരക്ഷണത്തിന്റെയും പ്രതികമായ ഹിന്ദു ദൈവത്തിന്റെ പേരാണ് അയാൾക്ക്; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

നവീന്‍ ബാബുവിന്റെ മരണം: അന്വേഷണം സി ബി ഐയ്‌ക്ക് വിടുന്നു : മകള്‍ക്ക് ആശ്രിത നിയമനം നല്‍കാനും തീരുമാനം

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

‘ഇന്ന് മുതൽ അഞ്ച് ദിവസത്തേയ്‌ക്ക് മത്സ്യബന്ധനത്തിന് നിയന്ത്രണം’; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies