പ്രോജക്ട് ചീറ്റ; 12 ചീറ്റകൾ കൂടി അടുത്ത മാസം ഇന്ത്യയിലെത്തും
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

പ്രോജക്ട് ചീറ്റ; 12 ചീറ്റകൾ കൂടി അടുത്ത മാസം ഇന്ത്യയിലെത്തും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 27, 2023, 02:15 pm IST
Facebook
Twitter
WhatsAppTelegram

ഡൽഹി: രണ്ടാം ഘട്ടത്തിലേയ്‌ക്ക് കടന്ന് പ്രോജക്ട് ചീറ്റ.12 ആഫ്രിക്കൻ ചീറ്റകളെ വീതം അടുത്ത പത്ത് വർഷത്തിനുള്ളിൽ ഇന്ത്യയിലേക്ക് എത്തിക്കാൻ ദക്ഷിണാഫ്രിക്കയുമായുള്ള ധാരണാപത്രത്തിൽ ഇന്ത്യ ഒപ്പുവെച്ചു. ഈ വർഷം ഫെബ്രുവരിയിൽ 12 ചീറ്റകളെ ദക്ഷിണാഫ്രിക്ക ഇന്ത്യയിലെത്തിക്കും. ദക്ഷിണാഫ്രിക്കയുടെ പാരിസ്ഥിതിക വിഭാഗമാണ് ഇക്കാര്യം അറിയിച്ചത്. അടുത്ത പത്ത് വർഷത്തിനുള്ളിൽ നൂറിലധികം ചീറ്റകളെ ഇന്ത്യയുടെ മണ്ണിലേയ്‌ക്ക് എത്തിക്കാനാണ് തീരുമാനം.

2022 ജൂലൈയിലാണ് 12 ചീറ്റകളെ കൂടി വേണമെന്ന ആവശ്യം ദഷിണാഫ്രിക്കയെ ഇന്ത്യ അറിയിക്കുന്നത്. ചീറ്റകളെ ഇന്ത്യയിലേയ്‌ക്ക് അയക്കാനുള്ള നിർദ്ദേശം ദക്ഷിണാഫ്രിക്കൻ പരിസ്ഥിതി, വനം, ഫിഷറീസ് മന്ത്രി ബാർബറ ക്രീസി അംഗീകരിച്ചിരുന്നതായി വാർത്ത ഏജൻസികൾ മുമ്പ് റിപ്പോർട്ട് ചെയ്തിരുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള ഔപചാരിക കരാറിൽ ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് ഒപ്പു വയ്‌ക്കുന്നതിനായാണ് അധികൃതർ കാത്തിരുന്നത്. ഫെബ്രുവരിയിൽ 12 ചീറ്റകളെത്തുന്നതോടുകൂടി ഇന്ത്യയിലെ ആകെ ചീറ്റകളുടെ എണ്ണം 20 ആകും. നിലവിൽ റൂയിബർഗ് വെറ്റിറനറി സർവീസിൽ 9 ചീറ്റകളെയും ഫിൻഡ ഗെയിം റിസർവിൽ 3 ചീറ്റകളെയും നിരീക്ഷണത്തിൽ പാർപ്പിച്ചിരിക്കുകയാണ്.

2022 ജൂലൈയിൽ 12 ചീറ്റകളെ കൂടി വേണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിരുന്നുവെങ്കിലും വിവിധ തരത്തിലുള്ള പ്രതികൂല സാഹചര്യങ്ങൾ മൂലം അംഗീകാരം ലഭിക്കാൻ വൈകുകയായിരുന്നു. 1952-ൽ ഇന്ത്യയിൽ വംശനാശം സംഭവിച്ച ചീറ്റകളെ തിരികെയെത്തിക്കുന്ന പദ്ധതിയുടെ ഭാഗമായാണ് ഘട്ടം ഘട്ടമായി ചീറ്റകളെ ഇന്ത്യയിലെത്തിക്കുന്നത്. നമീബിയയിൽ നിന്നും ഇന്ത്യയിലെത്തിയ 8 ചീറ്റകൾ മദ്ധ്യപ്രദേശിലെ കൂനോ ദേശീയ വന്യജീവി സങ്കേതത്തിൽ സുരക്ഷിതരായി വിഹരിക്കുന്നുണ്ട്. കഴിഞ്ഞ സെപ്റ്റംബറിൽ പ്രധാനമന്ത്രിയുടെ ജന്മദിനത്തിലാണ് എട്ട് ചീറ്റകളെ ഇന്ത്യയിൽ എത്തിച്ചത്. അഞ്ച് പെൺപുലികളും മൂന്ന് ആൺ പുലികളുമാണ് മദ്ധ്യപ്രദേശിൽ എത്തിയത്.

Tags: Narendra Modisouth africaProject Cheetah
Share
Tweet
SendShare

More News from this section

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

Latest News

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies