ശ്രീനഗർ: കശ്മീരിൽ ഹുറിയത്ത് കോൺഫറൻസിന്റെ ഓഫീസ് കണ്ടുകെട്ടി എൻഐഎ. ഡൽഹി പട്യാല എൻഐഎ കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചത്. ഭീകര പ്രവർത്തനങ്ങൾക്ക് ഫണ്ട് ചെയ്തതായി കണ്ടെത്തിയതിനെ തുടർന്നായിരുന്നു കോടതി ഉത്തരവ്.
നോട്ടീസിന്റെ പൂർണ്ണരൂപം:
പൊതുജനങ്ങളുടെ ശ്രദ്ധയ്ക്ക്, രാജ്ബാഗിലെ ഓൾ പാർട്ടി ഹുറിയത്ത് കോൺഫറൻസിന്റെ ഓഫീസ് സ്ഥിതി ചെയ്യുന്നതും നയീം അഹമ്മദ് ഖാന്റെ ഉടമസ്ഥതയിലുള്ളതുമായ കെട്ടിടം കോടതി ഉത്തരവ് പ്രകാരം കണ്ടുകെട്ടുന്നതായി അറിയിക്കുന്നു.
ഫെഡറൽ ഏജൻസിയുടെ ഉദ്യോഗസ്ഥ സംഘം ഹുറിയത്ത് ഓഫീസിന് കെട്ടിടത്തിന് പുറത്ത് നോട്ടീസ് പതിപ്പിക്കുകയായിരുന്നു. 1993-ലാണ് ഹുറിയത്ത് കോൺഫറൻസ് രൂപീകൃതമാകുന്നത്. 26 വിഘടനവാദ സംഘടനകളുടെ സംയോജനമാണ് ഈ സംഘടന.
Comments