കശ്മീരിൽ ഞാൻ നടന്നപോലെ ഒരു ബിജെപി നേതാവ് നടന്നിട്ടില്ല; ഞാൻ നിർഭയനാണ്: രാഹുൽ ​ഗാന്ധി
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കശ്മീരിൽ ഞാൻ നടന്നപോലെ ഒരു ബിജെപി നേതാവ് നടന്നിട്ടില്ല; ഞാൻ നിർഭയനാണ്: രാഹുൽ ​ഗാന്ധി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 30, 2023, 03:40 pm IST
Facebook
Twitter
WhatsAppTelegram

ശ്രീന​ഗർ: ജമ്മു കശ്മീരിൽ താൻ നടന്നപോലെ ഒരു ബിജെപി നേതാവിനും നടക്കാൻ കഴിയില്ല എന്ന് വയനാട് എംപി രാഹുൽ ​ഗാന്ധി. കശ്മീരിൽ താൻ ആക്രമിക്കപ്പെടുമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ കശ്മീരിലെ ജനങ്ങൾ ഗ്രനേഡുകൾക്ക് പകരം സ്നേഹമാണ് നൽകിയത്. ജമ്മു കശ്മീരിൽ ഒരു ബിജെപി നേതാവും നടന്നിട്ടുണ്ടാവില്ല, ഇനി നടക്കുകയുമില്ല എന്ന് രാഹുൽ ​ഗാന്ധി അവകാശപ്പെട്ടു.

‘കാശ്മീരിലേക്ക് വാഹനത്തിൽ പോകണമെന്നും കാൽനടയായി പോകരുതെന്നും സുരക്ഷാ ഉദ്യോഗസ്ഥർ എന്നോട് പറഞ്ഞിരുന്നു. 3-4 ദിവസം മുമ്പ് എന്നോട് പറഞ്ഞു, ഞാൻ കാൽനടയായി പോയാൽ ഗ്രനേഡ് എറിയുമെന്ന്. എന്നെ വെറുക്കുന്നവർക്ക് എന്റെ വെള്ള ടീ ഷർട്ടിന്റെ നിറം മാറ്റാൻ അവസരം നൽകണമെന്ന് ഞാൻ കരുതി. എന്റെ കുടുംബം എന്നെ പഠിപ്പിച്ചു, ഗാന്ധിജി എന്നെ പഠിപ്പിച്ചത് നിർഭയമായി ജീവിക്കാനാണ്. അല്ലാത്തപക്ഷം, അത് ജീവിതമല്ല. പക്ഷേ, ഞാൻ പ്രതീക്ഷിച്ചതുപോലെ സംഭവിച്ചു. ജമ്മു കശ്മീർ ജനത എനിക്ക് ഗ്രനേഡ് നൽകിയില്ല, സ്നേഹം മാത്രമാണ് നൽകിയത്’.

‘ജമ്മു കശ്മീരിൽ ഒരു ബിജെപി നേതാവിനും ഇതുപോലെ നടക്കാൻ കഴിയില്ലെന്ന് എനിക്ക് ഉറപ്പുനൽകാൻ കഴിയും. അവർ അത് ചെയ്യില്ല, അവരെ അനുവദിക്കാത്തതുകൊണ്ടല്ല, മറിച്ച് അവർ ഭയപ്പെടുന്നതിനാലാണ്’ എന്നാണ് രാഹുൽ ​ഗാന്ധി പ്രസം​ഗിച്ചത്. അതേസമയം, ചരിത്രത്തെ കുറിച്ച് യാതൊരു അറിവും ഇല്ലാതെ സംസാരിക്കുന്ന വയനാട് എംപിയെ സമൂഹമാദ്ധ്യമങ്ങളിലൂടെ ജനങ്ങൾ പരിഹസിക്കുകയാണ്. 1992-ൽ നരേന്ദ്രമോദി അടക്കമുള്ളവർ നടത്തിയ ഏകത യാത്രയെപ്പറ്റി രാഹുൽ ആദ്യം പഠിക്കണം. ജമ്മു കശ്മീർ ഇന്ത്യയുടെ ഭാ​ഗമാണെന്നും മറ്റാർക്കും വിട്ടു തരില്ല എന്നുമുള്ള ശക്തമായ സന്ദേശം രാജ്യത്തുടനീളവും അന്തർദേശീയ തലത്തിലും എത്തിച്ചു കൊണ്ട് 1992-ൽ നരേന്ദ്രമോദി ശ്രീനഗറിലെ ലാൽ ചൗക്കിൽ ത്രിവർണ പതാക ഉയർത്തിയ ചരിത്രം രാഹുലിന് മുതിർന്ന കോൺ​ഗ്രസ് നേതാക്കളെങ്കിലും പറഞ്ഞു കൊടുക്കണമെന്ന് ജനങ്ങൾ പരിഹസിച്ചു.

Tags: CongressJammu KashmirRahul GandhiBharat Jodo Yathra
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies