കാർഷിക മേഖലയിൽ പുത്തനുണർവ്; അടുത്ത രണ്ട് വർഷത്തിനുള്ളിൽ ഉത്തരാഖണ്ഡിൽ 50,000 പോളി ഹൗസുകൾ; പ്രഖ്യാപനവുമായി മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

കാർഷിക മേഖലയിൽ പുത്തനുണർവ്; അടുത്ത രണ്ട് വർഷത്തിനുള്ളിൽ ഉത്തരാഖണ്ഡിൽ 50,000 പോളി ഹൗസുകൾ; പ്രഖ്യാപനവുമായി മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 30, 2023, 05:15 pm IST
Facebook
Twitter
WhatsAppTelegram

ഡെറാഡൂൺ: അടുത്ത രണ്ട് വർഷത്തിനുള്ളിൽ ഉത്തരാഖണ്ഡിൽ 50,000 പോളി ഹൗസുകൾ നിർമ്മിക്കുമെന്ന് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി. പോളി ഹൗസുകളുടെ നിർമ്മാണം ഉത്തരാഖണ്ഡിലെ കർഷകർക്ക് വലിയ തോതിൽ പ്രയോജനം ചെയ്യുമെന്ന് അദ്ദേഹം വ്യക്തമാക്കി. നാഷണൽ ബാങ്ക് ഫോർ അഗ്രികൾച്ചർ ആൻഡ് റൂറൽ ഡെവലപ്മെന്റിന്റെ (നബാർഡ്) സഹായത്തോടെയാണ് സംസ്ഥാന സർക്കാർ പോളി ഹൗസുകൾ നിർമ്മിക്കുന്നതെന്ന് മുഖ്യമന്ത്രി അറിയിച്ചു.

കർഷകർക്കായി പോളി ഹൗസ് നിർമ്മിക്കാനുള്ള സർക്കാരിന്റെ പദ്ധതി മികച്ചതാണ്. തന്റെ ഔദ്യോഗിക വസതിയിൽ പോളി ഹൗസ് ഉണ്ട്. അവിടുത്തെ പച്ചക്കറികൾ ജൈവകൃഷിയിൽ വിളയിച്ചതാണ്. ഈ പച്ചക്കറികൾ വളർത്തുന്നതിന് കീടനാശിനികൾ ഉപയോഗിക്കുന്നില്ല. രാസവളങ്ങളും, കൃത്രിമ രാസ കീടനാശിനികളും തീർത്തും ഒഴിവാക്കിയുള്ള കൃഷിയായതുകൊണ്ട് തന്നെ മണ്ണിന്റെയും മനുഷ്യന്റെയും ആവാസവ്യവസ്ഥയുടേയും ആരോഗ്യം നിലനിർത്തുന്ന ഒരു ഉല്പാദന രീതിയാണ് ഇത്. നമ്മുക്ക് ഒരു തരത്തിലുമുള്ള ദോഷഫലങ്ങളും ഉണ്ടാക്കുന്നില്ലെന്നും ധാമി കൂട്ടിച്ചേർത്തു.

അതേസമയം കഴിഞ്ഞ വർഷം ഇന്ത്യ 4.78 ലക്ഷം ഹെക്ടർ ഭൂമി ജൈവകൃഷിയ്‌ക്ക് കീഴിൽ കൊണ്ടുവന്നതായി കേന്ദ്രമന്ത്രി നരേന്ദ്ര സിംഗ് തോമർ പറഞ്ഞു. ജൈവകൃഷി പ്രോത്സാഹിപ്പിക്കുന്നതിന്, 1,584 കോടി രൂപ ചെലവിൽ ഒരു പ്രത്യേക പദ്ധതിയായി കേന്ദ്ര സർക്കാർ നാഷണൽ മിഷൻ ഓൺ നാച്ചുറൽ ഫാമിംഗ് അംഗീകരിച്ചെന്നും തോമർ കൂട്ടിചേർത്തു. സുസ്ഥിര കൃഷിക്ക് വേണ്ടിയുള്ള സോയിൽ ഹെൽത്ത് മാനേജ്മെന്റ് ദേശീയ സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പോളി ഹൗസുകൾ എന്നാൽ വിളകൾക്ക് അനുയോജ്യമായ തരത്തിൽ കാലാവസ്ഥ പ്രയോജനപ്പെടുത്തി കൃഷി ചെയ്യുന്ന ആധുനിക രീതിയാണ്. കുറഞ്ഞ സ്ഥലത്ത് നിന്ന് കൂടുതൽ വിളവെടുക്കാൻ ഈ കൃഷിരീതിയിലൂടെ സാധിക്കും. ഗ്രീൻ ഹൗസ് ഫാമിംഗ് എന്നും അറിയപ്പെടുന്നു. ഈ രീതിയിലൂടെ ചൂട്, മഴ, തണുപ്പ്, വെയിൽ എന്നിവയിൽ നിന്നൊക്കെ ചെടിയെ സംരക്ഷിച്ച് വളർച്ചയ്‌ക്ക് അനുയോജ്യമായ അന്തരീക്ഷം കൃത്രിമമായി സൃഷ്ടിക്കുകയാണ് ചെയ്യുന്നത്. ജി.ഐ. പൈപ്പുകളും, പോളിത്തിൻ ഷീറ്റുകളുമുപയോഗിച്ചാണ് പ്രധാനമായും ഇവ നിർമ്മിക്കുന്നത്.

പോളി ഹൗസുകളിൽ ഹരിതഗൃഹപ്രവാഹത്തിന്റെ തത്ത്വം തന്നെയാണ് ഉപയോഗിക്കുന്നത്. ശൈത്യമേഖലകളിൽ തണുപ്പിനെ തരണം ചെയ്യുന്ന വിധം രൂപപ്പെടുത്തിയ സംരക്ഷിത കൃഷിരീതിയുടെ ഭാഗമാണ് പോളി ഹൗസുകൾ. അന്തരിക്ഷ താപനിലയെക്കാളും 5 മുതൽ 10 ഡിഗ്രി സെൽഷ്യസ് വർദ്ധനവ് പോളിഹൗസുകളിൽ കാണപ്പെടുന്നു. പോളിഹൗസിന്റെ നിർമ്മാണരീതിക്കനുസരിച്ച് ചെലവും വ്യത്യാസപ്പെടുന്നു. ഗ്ലാസ് മുതൽ പോളിത്തിൻ ഷീറ്റുകൾ വരെ പോളിഹൗസ് നിർമ്മാണത്തിന് ഉപയോഗിക്കുന്നുണ്ട്. ഉഷ്ണമേഖലകളിൽ പ്രധാനമായും പോളിത്തിൻ ഷീറ്റുകളാണ് ഉപയോഗിച്ച് വരുന്നത്. ഇവ നിർമ്മാണചെലവും കുറയ്‌ക്കുന്നു. പച്ചക്കറി കൃഷിയും, പുഷ്പ്പങ്ങളുടെ കൃഷിയുമാണ് പോളിഹൗസുകളിൽ പ്രധാനമായും ചെയ്യുന്നത്.

Tags: UTTARAKHANDPushkar Singh DhamiNABARD
Share
Tweet
SendShare

More News from this section

പായിപ്പാട് ജലോത്സവത്തിനിടെ ദുരന്തം; മോട്ടോർ ബോട്ടിൽ നിന്ന് അച്ചൻകോവിലാറ്റിലേക്ക് കുഴഞ്ഞുവീണ യുവാവ് മരിച്ചു

മുഖ്യമന്ത്രി വി.ഡി. സതീശനെ വഴിയിൽ തടഞ്ഞ സംഭവം; കോൺഗ്രസ് നേതാവ് ചേന്തി അനിൽ അറസ്റ്റിൽ, ഗുരുതര വകുപ്പുകൾ ചുമത്തി ഇന്ന് കോടതിയിൽ ഹാജരാക്കും

അയ്യപ്പനെയും മാളികപ്പുറത്തമ്മയെയും അധിക്ഷേപിച്ചതിൽ പ്രതിഷേധം ശക്തം; ഓഗസ്റ്റ് 31 പ്രതിഷേധ ദിനമായി ആചരിക്കാൻ ഹിന്ദു ഐക്യവേദി

വാൽമീകി അഴിമതിക്കേസ് കുരുക്ക് മുറുകി; കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി, മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു

കോഴിക്കോട് രണ്ട് അപകടങ്ങള്‍; പുഴയില്‍ മുങ്ങി മൂന്ന് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ തെരുവ് നായ ആക്രമണം; കുട്ടിയെ കടിച്ച് കീറി; കൈയ്‌ക്ക് ഗുരുതര പരിക്ക്

Latest News

സന്തോഷകരമായ ദാമ്പത്യത്തിന് ഏറ്റവും യോജ്യമായ പ്രായവ്യത്യാസം: ഗവേഷണങ്ങൾ പറയുന്നത്

നേപ്പാളിലെ മിന്നല്‍പ്രളയം: മൃതദേഹങ്ങള്‍ ഒഴുകി ഇന്ത്യയിലെത്തി; യുപിയില്‍ നിന്ന് കണ്ടെത്തിയത് ഏഴ് മൃതദേഹങ്ങള്‍

ഓണാവധി കഴിഞ്ഞ് മടങ്ങുന്നവര്‍ക്ക് ആശ്വാസം; മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍

നോര്‍വേ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു; അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

നേപ്പാളിലെ പ്രളയം: 320 ഇന്ത്യന്‍ വിനോദസഞ്ചാരികളെ കാണാതായി; 100ഓളം പേരെ ബന്ധപ്പെടാനാകുന്നില്ലെന്ന് വിദേശകാര്യ മന്ത്രാലയം

വരുൺ തുടങ്ങി, അഖിൽ തീർത്തു; സീസണിലെ ഏറ്റവും ഉയർന്ന സ്കോറുമായി കാലിക്കറ്റ്

യൂണിവേഴ്‌സല്‍ ബോസ് ക്രിസ് ​ഗെയിൽ നാളെ ഗ്രീൻഫീൽഡിൽ ബാറ്റ് വീശും

ഏഷ്യന്‍ ഗെയിംസ്: ജപ്പാനിലെ ക്രമീകരണങ്ങളില്‍ അതൃപ്തിയെന്ന് റിപ്പോര്‍ട്ട്; ബി ടീമിനെ അയക്കില്ലെന്ന് ബിസിസിഐ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies