മുംബൈ: മുംബൈ അഹമ്മദാബാദ് ദേശീയപാതയില്‍ ഉണ്ടായ കാര്‍ അപകടത്തില്‍ നാല് പേര് മരിച്ചു. മൂന്ന് പേരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുംബൈ നിന്ന് സൂറത്തിലേക്ക് പോകുന്ന വഴിയായിരുന്നു സംഭവം. കസ പാലത്തിനു സമീപം പാല്ഖാര് ദഹാനു പ്രദേശത്തുവെച്ച് നിയന്ത്രണം വിട്ട കാര്‍ ബസില്‍ ഇടിച്ചുകയറുകയായിരുന്നു.
മുഹമ്മദ് ഹഫീസ് (36), ഇബ്രാഹിം ദാവൂദ് (60), ആഷിയ കലക്ടര്‍ (57), ഇസ്മായില്‍ ദേശായി (42) എന്നിവരാണ് മരിച്ചത്. കാറിന്റെ അമിത വേഗതയാണ് അപകടകാരണമെന്ന് പോലീസ് അറിയിച്ചു. കാറില്‍ സഞ്ചരിച്ചവരാണ് മരണപ്പെട്ട നാല് പേരും. മൃതദേഹങ്ങള്‍ കാറില്‍ കുടുങ്ങിയ നിലയിലായിരുന്നു. പരിക്കറ്റ മൂന്ന് പേര് ബസ് യത്രക്കാരായിരുന്നു.
എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാനുള്ള നടപടികള്‍ നടക്കുകൊണ്ടിരിക്കുകയാണെന്ന് പല്‍ഘര്‍ ജില്ലാ പോലീസ് മേധാവി അറിയിച്ചു.
Comments