ന്യൂഡൽഹി: ത്രിപുരാ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ഭാരതീയ ജനതാ പാർട്ടി ദേശീയ അധ്യക്ഷൻ ജെപി നദ്ദ നാളെ
സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങും. അമർപൂരിൽ നിന്ന് ‘വിജയ് സങ്കൽപ യാത്ര’യ്ക്ക ജെപി നദ്ദ തുടക്കം കുറിക്കുമെന്ന് ബിജെപി വൃത്തങ്ങൾ അറിയിച്ചു. ത്രിപുരയിലെ പ്രകടന പത്രിക ബിജെപി അടുത്താഴ്ച പുറത്തിറക്കും.
ഫെബ്രുവരി 3 ന് സംസ്ഥാനത്ത് രണ്ട് പൊതു റാലികൾ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ നടക്കും. ത്രിപുര തെരഞ്ഞെടുപ്പോടനുബന്ധിച്ച് സംസ്ഥാനത്തെ ഉന്നത ബിജെപി നേതാക്കളുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും . കേന്ദ്ര- സംസ്ഥാന മന്ത്രിമാരുടെ നേതൃത്വത്തിൽ 35 റാലികളും സംസ്ഥാനത്തുടനീളം നടത്തും. അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ,കേന്ദ്ര മന്ത്രി സ്മൃതി ഇറാനി എന്നിവർ റാലിയിൽ പങ്കെടുക്കും.
48 സ്ഥാനാർത്ഥികളുടെ ആദ്യ പട്ടിക ബിജെപി പ്രഖ്യാപിച്ചു. ത്രിപുര നിയമസഭാ തെരഞ്ഞെടുപ്പിൽ ആദ്യമായി 11
വനിതാ സ്ഥാനാർത്ഥികൾ മത്സരിക്കുന്നുണ്ട്. ദേശിയ സംസ്ഥാന തലത്തിലെ ബിജെപി നേതാക്കളുടെ നേതൃത്വത്തിൽ സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ ശക്തമായ പ്രചാരണം നടത്തുമെന്ന് സംസ്ഥാന പാർട്ടി നേതൃത്വം അറിയിച്ചു.
Comments