ന്യൂഡൽഹി: ഡൽഹിയിൽ ഒരാഴ്ചത്തേക്ക് മഴ കുറയുമെന്ന്് കേന്ദ്ര കാലാവസ്ഥ വകുപ്പ്. രാജ്യ തലസ്ഥാനത്ത് താപനില ഉയരുമെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജനങ്ങൾക്ക് തണുപ്പിൽ നിന്ന് ആശ്വാസം കിട്ടാൻ സാധ്യത.
അടുത്ത ഒരാഴ്ചത്തേക്ക് മഴ സാധ്യതയില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് ഇന്ന് ഇറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കിയത്. എന്നാൽ ഹിമാലയൻ മേഖലയായ ജമ്മു കശ്മീരിൽ അടുത്ത രണ്ട് ദിവസങ്ങളിൽ മഴയ്ക്കും മഞ്ഞുവീഴ്ച്ചയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് രേഖപ്പെടുത്തി.
വരുന്ന രണ്ട് മൂന്ന് ദിവസങ്ങളിൽ വടക്ക് പടിഞ്ഞാറൻ മേഖലകളിൽ താപനില വർദ്ധിച്ചേക്കാം. ഡൽഹിയിലെ ചില പ്രദേശങ്ങളിൽ അടുത്ത രണ്ട്-മൂന്ന് ദിവസങ്ങളിൽ താപനില 9 മുതൽ 10 ഡിഗ്രി വരെ ഉയരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
രാവിലെ 9 മുതൽ 10 ഡിഗ്രിയും വൈകുന്നേരം 24 മുതൽ 25 ഡിഗ്രിയും ആയിരിക്കും താപനില. ഈ സാഹചര്യം 2 മുതൽ 4 ദിവസം വരെ തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിനിടെ, കൂടിയ താപനില 24 ഡിഗ്രി വരെ എത്താം.
അടുത്ത ഒരാഴ്ച്ച മഴയ്ക്ക് സാധ്യതയില്ലെങ്കിലും മണിക്കൂറിൽ 30 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. വരും ദിവസങ്ങളിൽ ചൂട് കൂടുമെന്നതിനാൽ ജനങ്ങൾക്കും തണുപ്പിൽ നിന്ന് ആശ്വാസം ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് രേഖപ്പെടുത്തി.
Comments