തിരുവനന്തപുരം: മേക്ക് ഇൻ ഇന്ത്യ മാതൃകയിൽ സംസ്ഥാനത്ത് ‘മേക്ക് ഇൻ കേരള’ സംരഭ പ്രഖ്യാപനവുമായി ധനമന്ത്രി കെ.എൻ ബാലഗോപാൽ. മേക്ക് ഇൻ കേരളയ്ക്കായി 1000 കോടി രൂപ ബജറ്റിൽ അനുവദിച്ചു. കർഷക സ്റ്റാർട്ടപ്പുകൾക്കായിരിക്കും മേക്ക് ഇൻ കേരളയിൽ പ്രാമുഖ്യം നൽകുക.
വിദഗ്ധ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് മേക്ക് ഇൻ കേരള നടപ്പിലാക്കിയതെന്നും ധനമന്ത്രി പറഞ്ഞു. യുവാക്കളെ കേരളത്തിൽ തന്നെ പിടിച്ചു നിർത്താനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു. വിജ്ഞാന സമൂഹത്തിനായി പ്രത്യേക. പരിഗണന എന്നാണ് ബാലഗോപാൽ പറഞ്ഞത്. യുവ തലമുറയെ കേരളത്തിൽ നിലനിർത്താൻ നടപടി ത്വരിതപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.
Comments