ഓം ശാന്തി...; പ്രശസ്ത തെലുങ്ക് ചലച്ചിത്ര സംവിധായകൻ കെ വിശ്വനാഥിന്റെ വിയോഗത്തിൽ ദുഃഖം രേഖപ്പെടുത്തി കലാ-രാഷ്ട്രീയ-സാമൂഹിക രംഗത്തെ പ്രമുഖർ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഓം ശാന്തി…; പ്രശസ്ത തെലുങ്ക് ചലച്ചിത്ര സംവിധായകൻ കെ വിശ്വനാഥിന്റെ വിയോഗത്തിൽ ദുഃഖം രേഖപ്പെടുത്തി കലാ-രാഷ്‌ട്രീയ-സാമൂഹിക രംഗത്തെ പ്രമുഖർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 3, 2023, 12:49 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: പ്രശസ്ത തെലുങ്ക് സംവിധായകൻ കെ. വിശ്വനാഥിന്റെ വിയോഗത്തിൽ കലാ-രാഷ്‌ട്രീയ-സാമൂഹിക രംഗത്തെ പ്രമുഖർ ദുഃഖം രേഖപ്പെടുത്തി. ഹൈദരാബാദിലെ വസതിയിലായിരുന്നു കെ വിശ്വനാഥിന്റെ അന്ത്യം. 92 വയസ്സായിരുന്നു. ശങ്കരാഭരണം, സാഗര സംഗമം, സ്വാതി മുത്യം, സ്വർണ കമലം തുടങ്ങി രാജ്യമൊട്ടാകെ ശ്രദ്ധേയമായ ചിത്രങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച ചലച്ചിത്രകാരനായിരുന്നു അദ്ദേഹം. 5 തവണ ദേശീയ അവാർഡ് നൽകി രാജ്യം ആദരിച്ചിട്ടുണ്ട്.

മുൻ ഉപരാഷ്‌ട്രപതി എം വെങ്കയ്യ നായിഡു ട്വിറ്ററിലൂടെ അനുശോചനം അറിയിച്ചു. വിശ്വനാഥിന്റെ വിയോഗവാർത്ത കേട്ട് അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നുവെന്നും ഒരു ചലച്ചിത്രകാരൻ എന്ന നിലയിൽ അദ്ദേഹത്തിന്റെ സിനിമകൾക്ക് ആഗോളതലത്തിൽ അംഗീകാരം നേടിയെടുത്തുവെന്നും അദ്ദേഹത്തിന്റെ ആത്മാവിന് ശാന്തി ലഭിക്കട്ടെയെന്നും വെങ്കയ്യ നായിഡു ട്വീറ്റിൽ കുറിച്ചു.

വിശ്വനാഥിന്റെ നിര്യാണത്തിൽ തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു, ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈ എസ് ജഗൻ മോഹൻ റെഡ്ഡി, തെലുങ്ക് സിനിമാ മെഗാസ്റ്റാർ ചിരഞ്ജീവി എന്നിവരും അനുശോചനം രേഖപ്പെടുത്തി. ഒരു സാധാരണ കഥ തിരഞ്ഞെടുത്ത് തന്റെ വിസ്മയകരമായ പ്രതിഭകൊണ്ട് വെള്ളിത്തിരയിലെ ഒരു ക്ലാസിക് സിനിമയാക്കി മാറ്റിയ അപൂർവ ചലച്ചിത്ര സംവിധായകനായിരുന്നു വിശ്വനാഥെന്ന് തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു അദ്ദേഹത്തിന്റെ അനുശോചന സന്ദേശത്തിൽ പറഞ്ഞു.

‘തെലുങ്ക് സംസ്‌കാരത്തിന്റെയും ഇന്ത്യൻ കലകളുടെയും കണ്ണാടിയാണ് വിശ്വനാഥ്. അദ്ദേഹം സംവിധാനം ചെയ്ത സിനിമകൾ തെലുങ്ക് സിനിമാ വ്യവസായത്തിന് സമാനതകളില്ലാത്ത ബഹുമാനം നേടിക്കൊടുത്തുവെന്നും. ഒരു കലാകാരനെന്ന നിലയിൽ അദ്ദേഹം തെലുങ്ക് ജനതയുടെ ഹൃദയത്തിൽ എന്നും നിലനിൽക്കുമെന്നും ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈ എസ് ജഗൻ മോഹൻ റെഡ്ഡി ട്വീറ്റ് ചെയ്ത അനുശോചന സന്ദേശത്തിൽ പറഞ്ഞു.

തെലുങ്ക് സിനിമാ വ്യവസായത്തിനും വ്യക്തിപരമായി തനിക്കും നികത്താനാവാത്ത ശൂന്യതയാണ് അദ്ദേഹത്തിൻഫെ വിയോഗമെന്നും വിശ്വനാഥൻ എന്ന ഇതിഹാസം ജനഹൃദയങ്ങളിൽ എന്നും ജീവിക്കുമെന്നും ചിരഞ്ജീവി തന്റെ ട്വീറ്റിൽ കുറിച്ചു.

Tags: DIRECTORVenkaiah NaiduFilm IndustryK Vishwanath'
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

Latest News

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies