'ഞാൻ സിനിമയുമായി പ്രണയത്തിലാണ്'; ആദ്യ സിനിമ ഇറങ്ങിയിട്ട് 11 വർഷം; ഇതാ, 'കിം​ഗ് ഓഫ് കൊത്ത'യുടെ സെക്കന്റ് ലുക്ക്
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘ഞാൻ സിനിമയുമായി പ്രണയത്തിലാണ്’; ആദ്യ സിനിമ ഇറങ്ങിയിട്ട് 11 വർഷം; ഇതാ, ‘കിം​ഗ് ഓഫ് കൊത്ത’യുടെ സെക്കന്റ് ലുക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 3, 2023, 12:28 pm IST
Facebook
Twitter
WhatsAppTelegram

ദുൽഖർ സൽമാൻ നായകനാകുന്ന ബിഗ് ബഡ്ജറ്റ് മാസ് ചിത്രമാണ് പ്രശസ്ത സംവിധായകനായ ജോഷിയുടെ മകൻ അഭിലാഷ് ജോഷി ആദ്യമായി സംവിധാനം ചെയ്യുന്ന ‘കിംഗ് ഓഫ് കൊത്ത’. പ്രഖ്യാപനം മുതൽക്കെ ശ്രദ്ധ നേടിയ സിനിമയുടെ സെക്കന്റ് ലുക്ക് പുറത്തു വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. ദുൽഖർ സൽമാന്റെ സിനിമാ ജീവിതം 11 വർഷം തികയുന്ന ദിവസമാണ് ചിത്രത്തിന്റെ സെക്കന്റ് ലുക്ക് റിലീസ് ചെയ്തിരിക്കുന്നത്. പോസ്റ്ററിനൊപ്പം തന്റെ സിനിമാ ജീവിതത്തെപ്പറ്റി ഹൃദ്യമായ ഒരു കുറിപ്പും ദുൽഖർ സൽമാൻ പങ്കുവെച്ചു.

‘എന്റെ ആദ്യ സിനിമ ഇറങ്ങിയിട്ട് 11 വർഷം. വിപരീതാർത്ഥകമായി ‘സെക്കന്റ് ഷോ’ എന്നയായിരുന്നു സിനിമയുടെ പേര്. ഇപ്പോൾ, സിനിമയിലെ എന്റെ രണ്ടാം ദശകത്തിൽ ഒരു നടനെന്ന നിലയിൽ കൂടുതൽ വളരാനും ഇതിലും വലിയ കഥകൾ പറയാനും ഞാൻ ശ്രമിക്കുന്നു. എന്റെ എല്ലാ സിനിമാ നിർമ്മാതാക്കളോടും സഹ അഭിനേതാക്കളോടും അണിയറപ്രവർത്തകരോടും എല്ലാറ്റിനുമുപരിയായി ലോകമെമ്പാടുമുള്ള പ്രേക്ഷകരോടും ഞാൻ നന്ദി പറയുന്നു. എനിക്ക് വളരെയധികം സ്നേഹവും പ്രോത്സാഹനവും ലഭിച്ചു. നിങ്ങളെ ഒരിക്കലും നിരാശപ്പെടുത്താതിരിക്കാൻ ഞാൻ നിരന്തരം പരിശ്രമിക്കുന്നു’.

‘വിമർശകരോടും വെറുക്കുന്നവരോടും എനിക്ക് നന്ദി പറയാനുണ്ട്. കാരണം, നിങ്ങളാണ് എന്നെ ആത്മപരിശോധന നടത്താനും വലിയ അവസരങ്ങൾ സ്വീകരിക്കാനും അപരിചിതമായ വഴികളിലൂടെ സഞ്ചരിക്കാനും പ്രേരിപ്പിക്കുന്നത്. പല സംശയങ്ങളും എന്ന അലട്ടിയ സമയത്ത് എന്റെ കൂടെ നിൽക്കുകയും എനിക്ക് വേണ്ടി സമയം കണ്ടെത്തുകയും ചെയ്ത എന്റെ കുടുംബത്തിനും സുഹൃത്തുക്കളും നന്ദി പറയുന്നു. എല്ലാ വർഷവും പോലെ ഈ വർഷവും ഞാൻ പരിഗണിക്കുന്നു. എനിക്ക് ഭാഗമാകാൻ കഴിയുന്ന ഏറ്റവും മികച്ച സിനിമാറ്റിക് അനുഭവങ്ങൾ നൽകി നിങ്ങളെ എല്ലാവരെയും രസിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഞാൻ എന്നത്തേക്കാളും സിനിമാ ലോകത്തോട് പ്രണയത്തിലാണ്. കിം​ഗ് ഓഫ് കൊത്തയുടെ രണ്ടാം ലുക്ക് എല്ലാവർക്കും സമർപ്പിക്കുന്നു’ എന്നാണ് ദുൽഖർ സമൂഹമാദ്ധ്യമങ്ങളിൽ കുറിച്ചത്.

രണ്ടു കാലഘട്ടങ്ങളിലെ കഥയാണ് കിംഗ് ഓഫ് കൊത്ത പറയുന്നത്. ജേക്സ് ബിജോയ്, ഷാൻ റഹ്മാൻ എന്നിവരാണ് സം​ഗീത സംവിധാനം നിർവഹിക്കുന്നത്. ആക്ഷന് ഏറെ പ്രാധാന്യമുള്ള ചിത്രത്തിന്റെ സംഘട്ടനരം​ഗങ്ങളൊരുക്കുന്നത് രാജശേഖറാണ്. ഛായാഗ്രഹണം -നിമീഷ് രവി, സ്ക്രിപ്റ്റ് -അഭിലാഷ് എൻ ചന്ദ്രൻ, എഡിറ്റർ -ശ്യാം ശശിധരൻ.

Tags: Dulquer SalmaanKing of Kotha
Share
Tweet
SendShare

More News from this section

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

Latest News

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies