പുണ്യതീർത്ഥാടനത്തിനായി ഒരുങ്ങാം; 'ചാർ ധാം യാത്ര' സുഗമമാക്കാൻ വൻ ക്രമീകരണങ്ങളുമായി ഉത്തരാഖണ്ഡ് സർക്കാർ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

പുണ്യതീർത്ഥാടനത്തിനായി ഒരുങ്ങാം; ‘ചാർ ധാം യാത്ര’ സുഗമമാക്കാൻ വൻ ക്രമീകരണങ്ങളുമായി ഉത്തരാഖണ്ഡ് സർക്കാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 4, 2023, 01:33 pm IST
Facebook
Twitter
WhatsAppTelegram

ഡെറാഡൂൺ: ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ നാല് ഹൈന്ദവ തീർത്ഥാടന കേന്ദ്രങ്ങളിലേക്കുള്ള ‘ചാർ ധാം യാത്ര’ ഏപ്രിലിൽ ആരംഭിക്കും. ഈ വർഷത്തെ ‘ചാർ ധാം യാത്ര സുഗമമാക്കാൻ ഉത്തരാഖണ്ഡ് സർക്കാർ പുതിയ ക്രമീകരണങ്ങൾ സജ്ജമാക്കും. കഴിഞ്ഞ വർഷത്തെ ചാർ ധാം യാത്രയിലെ തീർത്ഥാടകരുടെ എണ്ണത്തിൽ ഉണ്ടായ റെക്കോർഡ് തിരക്ക് കണക്കിലെടുത്താണ് ഇത്തവണ ഭക്തർക്ക് യാത്ര സുഗമമാക്കാൻ വേണ്ടിയാണ് സർക്കാർ പുതിയ സംവിധാനങ്ങൾ നടപ്പിലാക്കുന്നത്.തീർത്ഥാടകരുടെ തിരക്ക് നിയന്ത്രിക്കാൻ ക്രമീകരണങ്ങൾ ഏർപ്പെടുത്തുമെന്ന് സംസ്ഥാന ടൂറിസം വകുപ്പ് അധികൃതർ അറിയിച്ചു.

ഈ വർഷം ചാർ ധാം യാത്രയിലെ തീർത്ഥാടകരുടെ എണ്ണം റെക്കോർഡ് സംഖ്യയിൽ എത്തുമെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി പറഞ്ഞു. 2022ലെ ചാർ ധാം യാത്രയിൽ നിരവധി തീർത്ഥാടകർ പങ്കെടുത്തതായും ഈ വർഷം തീർഥാടകർക്ക് മികച്ച സൗകര്യങ്ങൾ ഒരുക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നതെന്നും മുഖ്യമന്ത്രി അറിയിച്ചു. ചാർ ധാം യാത്രയ്‌ക്കായി എത്തുന്ന തീർഥാടകർക്ക് മെച്ചപ്പെട്ട സൗകര്യങ്ങളും ക്രമീകരണങ്ങളും ഏർപ്പെടുത്തി വരികയാണെന്നും ഭക്തർക്ക് ദർശനം നടത്താൻ ഒരു പുതിയ സൗകര്യമൊരുക്കാൻ പുതിയ സംവിധാനം നടപ്പിലാക്കുമെന്നും സംസ്ഥാന ടൂറിസം വകുപ്പ് സെക്രട്ടറി സച്ചിൻ കുർവെ പറഞ്ഞു.

ഉത്തരാഖണ്ഡിലെ പ്രധാനപ്പെട്ട തീർത്ഥാടനയാത്രയാണ് ചാർ ധാം യാത്ര. നീണ്ട കാലത്തെ വ്രതം അനുഷ്ഠിച്ചാണ് ആളുകൾ ചാർ ധാം യാത്രയ്‌ക്കായി പുറപ്പെടുന്നത്. രാജ്യത്തെ ഏറ്റവും പ്രശസ്തമായ നാലു ഹൈന്ദവ തീർഥാടനകേന്ദ്രങ്ങളിലൂടെയാണ് ചാർ ധാം യാത്ര നടക്കുന്നത്. കേദാർനാഥ്, ബദരീനാഥ്, യമുനോത്രി, ഗംഗോത്രി എന്നീ സ്ഥലങ്ങളിലേക്കാണ് തീർത്ഥാടനം നടക്കുക. ഓരോ വർഷവും ലക്ഷക്കണക്കിന് തീർത്ഥാടകരാണ് ഇവിടെയെത്തുന്നത്. ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിലാണ് രാജ്യത്തെ ഏറ്റവും തിരക്കേറിയ തീർത്ഥാടന കേന്ദ്രമായ ബദരീനാഥ് സ്ഥിതി ചെയ്യുന്നത്. കേദാർനാഥ് സ്ഥിതി ചെയ്യുന്നത് രുദ്രപ്രയാഗ് ജില്ലയിലാണ്. ഗംഗാനദിയുടെ ഉത്ഭവ സ്ഥാനമായ ഗൗമുഖിന് സമീപമാണ് ഗംഗോത്രി സ്ഥിതി ചെയ്യുന്നത്. ചാർ ധാം തീർത്ഥയാത്രയുടെ ആദ്യ ലക്ഷ്യസ്ഥാനം മിക്കപ്പോഴും യമുനോത്രി ആയിരിക്കും. തീർത്ഥാടനത്തിനായി ഈ വർഷം ഗംഗോത്രിയും യമുനോത്രിയും ഏപ്രിൽ 22 നും തുറക്കും. കേദാർനാഥ് ക്ഷേത്രം ഏപ്രിൽ 26 നും, ബദരീനാഥ് ക്ഷേത്രം ഏപ്രിൽ 27 നും തുറക്കും

Tags: kedarnathBadrinathChar Dham Yatra
Share
Tweet
SendShare

More News from this section

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

Latest News

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies