ന്യുഡൽഹി: മഹാഖേൽ കായിക മേളയിൽ പങ്കെടുത്തവരുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. വീഡിയോ കോൺഫറൻസിംഗ് വഴിയാണ് പ്രധാനമന്ത്രി മത്സരാർത്ഥികളെ അഭിസംബോധന ചെയ്തത്. കായിക മേളയിൽ പെൺമക്കളുടെ വർദ്ധിച്ചുവരുന്ന പങ്കാളിത്തം നല്ല സന്ദേശം നൽകുന്നു എന്ന് അദ്ദേഹം പറഞ്ഞു.
കായികരംഗത്തേക്ക് യുവാക്കൾ മുന്നിട്ടിറങ്ങുന്നതിന്റെ പ്രാധാന്യത്തെ കുറിച്ചും അദ്ദേഹം ഊന്നിപ്പറഞ്ഞു. രാജസ്ഥാന്റെ കായിക പ്രതിഭകളുടെ ആഘോഷമാണ് ജയ്പൂർ മഹാഖേൽ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജനുവരി 12-ന് ദേശീയ യുവജനദിനത്തിനോട് അനുബന്ധിച്ചാണ് കായിക മേളയ്ക്ക് ജയ്പൂരിൽ തുടക്കമായത്. സംസ്ഥാനത്തെ ആറായിരത്തിലധികം കായികതാരങ്ങളാണ് മഹാഖേലിൽ പങ്കെടുത്തത്.
ജയ്പൂർ ലോക്സഭ എംപി രാജ്യവർദ്ധൻ സിംഗിന്റെ നേതൃത്വത്തിലാണ് കായിക മേള സംഘടിപ്പിച്ചത്. യുവാക്കളെ കായിക മേഖലയിലേക്ക് ആകർഷിക്കുകയും തൊഴിലായി തിരഞ്ഞെടുക്കാൻ പ്രേരിപ്പിക്കുകയുമാണ് മഹാഖേൽ വഴി ലക്ഷ്യം വെയ്ക്കുന്നത്. യുവാക്കളുടെ കായികപരമായ കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനായാണ് ‘ജയ്പൂർ മഹാഖേൽ’ നടത്തുന്നത്. കബഡി കേന്ദ്രീകരിച്ചാണ് ഈ വർഷത്തെ കായിക മേള നടന്നത്
Comments