ന്യൂഡൽഹി : ഡൽഹിയിലെ നരേല പ്രദേശത്ത് അനധികൃത മദ്യകടത്തും വാഹന മോഷണവും നടത്തുന്ന സംഘത്തെ പിടികൂടി. സച്ചിൻ, ഹരിചന്ദർ, വിശാൽ, ദീപക് എന്നിവരാണ് പോലീസിന്റെ പിടിയിലായത്. മോഷ്ടിച്ച വാഹനങ്ങളിൽ അനധികൃത മദ്യകടത്ത് നടത്തുന്ന പ്രതികളെയാണ് ഡൽഹി പോലീസ് തന്ത്ര പൂർവ്വം അറസ്റ്റ് ചെയ്തത്. പ്രതികളിൽ നിന്നും ആറ് മിനി ലോറികളും രണ്ട് ഇരുചക്ര വാഹനങ്ങളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.
പോലീസ് സംഘത്തിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നുള്ള അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. പോലീസിന്റെ ചോദ്യം ചെയ്യലിലാണ് പ്രതികൾ വാഹനമോഷണങ്ങളും നടത്തിയിട്ടുണ്ടെന്ന് വ്യക്തമായത്. മദ്യം കടത്തുന്നതിന് പ്രതികൾ മോഷ്ടിച്ച വാഹനങ്ങളാണ് ഉപയോഗിച്ചിരുന്നത്.
വാഹനങ്ങൾ മോഷ്ടിച്ച ശേഷം മറ്റൊരാൾക്ക് കൈമാറുകയാണ് പതിവെന്ന് പ്രതികൾ മൊഴി നൽകിയതായി പോലീസ് അറിയിച്ചു. മോഷ്ടിക്കേണ്ട വാഹനങ്ങൾ തിരഞ്ഞെടുക്കുന്നത് സച്ചിനാണ.് തുടർന്ന് വിവരങ്ങൾ ദീപക്കിന് കൈമാറുകയും മറ്റ് പ്രതികൾ വാഹനങ്ങൾ മോഷ്ടിക്കുകയുമാണ് ചെയ്യുന്നതെന്ന്് ഉദ്യോഗസ്ഥർ പറഞ്ഞു. രണ്ട് ദിവസം മുൻപും മോഷണ കേസുകൾ പ്രതികൾക്കെതിരെ രജിസ്റ്റർ ചെയിതിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു. അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.
Comments