എറണാകുളം: രണ്ട് ദിവസത്തിന് ശേഷം സംസ്ഥാനത്ത് ഇന്ന് വീണ്ടും സ്വർണവിലയിൽ വർദ്ധനവ്. ഗേരാമിന് 25 രൂപയും പവന് 200 രൂപയും വർദ്ധിച്ചു. ഗ്രാമിന് 5,265 രൂപയും പവന് 42,120 രൂപയുമാണ് ഇന്നത്തെ വില.
രണ്ട് ദിവസമായി ഗ്രാമിന് 5,240 രൂപയും പവന് 41,920 രൂപയിലും തുടരുകയായിരുന്നു. രണ്ടാഴ്ചയ്ക്ക് ശേഷമായിരുന്നു സംസ്ഥാനത്തെ സ്വർണവില 42,000-ത്തിന് താഴെ എത്തുന്നത്. എന്നാൽ വീണ്ടും സ്വർണവില 42,000-ത്തിന് മുകളിലെത്തിയിരിക്കുകയാണ്. ഫെബ്രുവരി 2-നാണ് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലെത്തിയത്. അന്ന് ഗ്രാമിന് 5,360-ഉം പവന് 42,880 രൂപയുമായിരുന്നു.
Comments