കണ്ണൂർ : ഇരിട്ടിയിൽ ഉത്സവ പറമ്പിൽ നടത്തിയ ലേലത്തിൽ പൂവൻ കോഴിക്ക് പൊന്നും വില . ഇരിട്ടിക്കടുത്ത് പെരുമ്പറമ്പ് പുതിയ ഭഗവതി ക്ഷേത്ര തിറയോടനുബന്ധിച്ച് നടത്തിയ ലേലത്തിലാണ് കോഴിക്ക് 34000 രൂപ വില പറഞ്ഞത്. രണ്ട് മണിക്കൂറാണ് ലേലം നീണ്ടു നിന്നത്.
10 രൂപയിൽ തുടങ്ങിയ ലേലം വിളി ആവേശം ഏറിയതോടെ 20000 ത്തിൽ എത്തി. പിന്നീടുള്ള ലേലം വിളിക്ക് 1000 രൂപ വീതമെന്ന് നിശ്ചയിച്ചു. എന്നിട്ടും വിട്ടുകൊടുക്കാതെ വാശിയോടെ സംഘങ്ങൾ രംഗത്തെത്തുകയായിരുന്നു.
പിന്നീട് നടത്തിയ ലേലം വിളിയിലാണ് ഒരു പൂവൻ കോഴിയ്ക്ക് 34,000 രൂപ ഉറപ്പിച്ചത് . ഈ തുകയ്ക്ക് ലേലം ഉറപ്പിക്കുകയും ചെയ്തു. ഇളന്നീർ എഫ്ബി കൂട്ടായ്മയാണ് നാലു കിലോ വരുന്ന പൂവൻ കോഴിയെ 34,000 രൂപ നൽകി സ്വന്തമാക്കിയത്. ഒരു കോഴിയ്ക്ക് ഇത്രയും തുകകിട്ടുന്നത് ആദ്യമാണെന്ന് ഉത്സവ കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു.
Comments