തിരുവനന്തപുരം: പരിശീലനത്തിനിടെ വിമാനം ഇടിച്ചിറക്കി. രാജീവ് ഗാന്ധി ഏവിയേഷൻ അക്കാദമിയുടെ ചെറു വിമാനമാണ് ഇടിച്ചിറക്കിയത്. തിരുവനന്തപുരം വിമാനത്താവളത്തിലാണ് സംഭവം.
ടേക്ക് ഓഫിനിടയിൽ നിയന്ത്രണം വിടുകയായിരുന്നുവെന്ന് വിമാനത്താവള അധികൃതർ വ്യക്തമാക്കി. സംഭവത്തിൽ ആർക്കും പരിക്കില്ലെന്ന് അധികൃതർ അറിയിച്ചു.
Comments