ലോകത്തിലെ ഏറ്റവും സമർത്ഥയായ വിദ്യാർത്ഥിയായി ഇന്ത്യൻ വംശജ തിരഞ്ഞെടുക്കപ്പെട്ടു. നടാഷ പെരിനായകം എന്ന പതിമൂന്നകാരിയാണ് തിളക്കമാർന്ന നേട്ടം സ്വന്തമാക്കിയത്. ചെന്നൈയിൽ നിന്നും അമേരിക്കയിലേക്ക് കുടിയേറിയ ദമ്പതികളുടെ മകളാണ് നടാഷ. ജോൺ ഹോപ്കിൻസ് സെന്റർ ഫോർ ടാലൻഡ് യൂത്ത് എന്ന മത്സര
പരീക്ഷയിലുടെയാണ് ‘ലോകത്തിലെ ഏറ്റവും സമർത്ഥയായ വിദ്യാർത്ഥി’ എന്ന സ്ഥാനം ഈ പെൺകുട്ടി നേടിയെടുത്തത്.
അന്താരാഷ്ട്ര തലത്തിൽ സംഘടിപ്പിച്ച മത്സരത്തിൽ 76- രാജ്യങ്ങളിൽ നിന്നും 15,000- ലധികം വിദ്യർത്ഥികൾ പങ്കെടുത്തിരുന്നു. ന്യൂജഴ്സിയിലെ ഫ്ലോറൻസ് എം ഗൗഡ്നീർ മിഡിൽ സ്കൂളിലാണ് നടാഷ പഠിക്കുന്നത്. രണ്ടാം തവണയാണ് നടാഷ പട്ടികയിൽ ഇടം പിടിക്കുന്നത്. 2021-ൽ അഞ്ചാംക്ലാസ്സിൽ പഠിക്കുമ്പോഴാണ് ആദ്യ നേട്ടം സ്വന്തമാക്കിയത്.
വിദ്യർത്ഥികളുടെ അക്കാദമിക നിലവാരം അളക്കാനായി ഉയർന്ന ക്ലാസുകളിലെ സിലബസ് അടിസ്ഥാനമാക്കിയാണ് പരിക്ഷ നടത്തുന്നത്
അമേരിക്കൻ കോളജ് പ്രവേശനത്തിനായി നടത്തുന്ന സ്കോളാസ്റ്റിക് അസൈസ്മെന്റ് ടെസ്റ്റ്, അമേരിക്കൻ കോളജ് ടെസ്റ്റിംഗ് എന്നിവയ്ക്ക് തുല്യമായി നടത്തുന്ന പരീക്ഷകളിലും മികച്ച പ്രകടനമാണ് നടാഷ പെരിനായകം കാഴ്ചവെച്ചത്.
Comments