കശ്മീര്‍ ഫയല്‍സിനെ അധിക്ഷേപിച്ച നടൻ പ്രകാശ് രാജിനെതിരെ സംവിധായകൻ വിവേക് അഗ്നിഹോത്രി. തിരുവനന്തപുരത്ത് നടന്ന ‘ക’ ഫെസ്റ്റിലായിരുന്നു കശ്മീര്‍ ഫയല്‍സിനെ പ്രകാശ് രാജ് പരിഹസിച്ചത്. കശ്മീര്‍ ഫയല്‍സ് ഒരു പ്രൊപ്പഗണ്ട ചിത്രമാണെന്നും അന്താരാഷ്ട്ര ജൂറി തന്നെ ആ ചിത്രത്തിന്റെ മുഖത്ത് തുപ്പിയെന്നുമായിരുന്നു പ്രകാശ് രാജിന്റെ വിവാദ പരാമർശം. ഇതിന്റെ വീഡിയോ പങ്കുവെച്ചു കൊണ്ടാണ് കശ്മീര്‍ ഫയല്‍സിന്റെ സംവിധായകനായ വിവേക് അഗ്നിഹോത്രി നടന് മറുപടി നൽകിയിരിക്കുന്നത്.
‘ജനങ്ങൾ സ്വീകരിച്ച കശ്മീർ ഫയൽസ് എന്ന കൊച്ചു ചിത്രം ഒരു കൊല്ലത്തിനപ്പുറവും അര്‍ബന്‍ നക്സലുകള്‍ക്കും അവരുടെ പിടിയാളുകള്‍ക്കും ഉറക്കമില്ലാത്ത രാത്രി സമ്മാനിക്കുന്നു. കാഴ്ചക്കാരെ കുരയ്ക്കുന്ന പട്ടികള്‍ എന്ന് വിളിക്കുന്നു. മിസ്റ്റർ അന്തക രാജ്, എനിക്ക് എങ്ങനെയാണ് ‘ഭാസ്കര്‍’ കിട്ടുക. എല്ലാം നിങ്ങളുടേത് അല്ലേ’- എന്ന് വിവേക് അഗ്നിഹോത്രി ട്വിറ്ററിൽ കുറിച്ചു.
A small, people’s film #TheKashmirFiles has given sleepless nights to #UrbanNaxals so much that one of their Pidi is troubled even after one year, calling its viewer’s barking dogs. And Mr. Andhkaar Raj, how can I get Bhaskar, she/he is all yours. Forever. pic.twitter.com/BbUMadCN8F
— Vivek Ranjan Agnihotri (@vivekagnihotri) February 9, 2023
‘കശ്മീർ ഫയൽസ് ഒരു അസംബന്ധ ചിത്രമാണ്. നമ്മുക്കെല്ലാം അറിയാം അത് ആരാണ് നിര്‍മ്മിച്ചതെന്ന്. അന്താരാഷ്ട്ര ജൂറി അതിന്റെ മുഖത്ത് തുപ്പുകയാണ് ചെയ്തത്. എന്നിട്ടും അവര്‍ക്ക് നാണമില്ല. അതിന്റെ സംവിധായകൻ ഇപ്പോഴും ചോദിക്കുന്നു, എന്തുകൊണ്ട് എനിക്ക് ഓസ്കർ ലഭിക്കുന്നില്ല എന്ന്. അയാൾക്ക് ഒരു ഭാസ്കർ പോലും കിട്ടില്ല’- എന്നാണ് വീഡിയോയിൽ പ്രകാശ് രാജ് പറയുന്നത്.
Comments