എറണാകുളം : കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വീണ്ടും സ്വർണ വേട്ട. രണ്ട് വ്യത്യസ്ത കേസുകളിലായി 70 ലക്ഷം രൂപയുടെ സ്വർണം കസ്റ്റംസ് പിടികൂടി. 1537.45 ഗ്രാം സ്വർണമാണ് പിടികൂടിയത്.
മസ്കറ്റിൽ നിന്നെത്തിയ യാത്രക്കാരനിൽ നിന്നാണ് 23.13 ലക്ഷം രൂപയുടെ സ്വർണം കണ്ടെടുത്തത്. ഇയാളുടെ പക്കിൽ 450.90 ഗ്രാം സ്വർണമുണ്ടായിരുന്നു. കൂടാതെ, 22 കാരറ്റ് പരിശുദ്ധമായ സ്വർണാഭരണങ്ങൾ ശരീരത്തിൽ ഒളിപ്പിച്ച നിലയിലായിരുന്നു.
മണിക്കൂറുകൾക്കകം സമാന രീതിയിൽ മറ്റൊരു സംഭവമുണ്ടായി. ദോഹയിൽ നിന്ന് വന്ന യാത്രക്കാരന്റെ പക്കൽ നിന്നും 49 ലക്ഷം രൂപയുടെ സ്വർണമാണ് പിടിച്ചെടുത്തത്. എയർ ഇന്റലിജൻസ് യൂണിറ്റ് പരിശോധന നടത്തുമ്പോഴായിരുന്നു സംഭവം. നാല് ക്യാപ്സ്യൂൾ സ്വർണം ശരീരത്തിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു. 1086.55 ഗ്രാം സ്വർണം വരുമിത്. ഇരുകേസുകളിലെയും അന്വേഷണം പുരോഗമിക്കുകയാണ്.
Comments