കൊൽക്കത്ത: ഹീലിയം ഗ്യാസ് സിലണ്ടർ പൊട്ടിത്തെറിച്ച് പശ്ചിമബംഗാളിൽ നാലു പേർ മരിച്ചു. 10 പേർക്ക് പരിക്കേറ്റു. ജയ്നഗറിലെ സൗത്ത് 24 പർഗാനാസിൽ കഴിഞ്ഞ ദിവസം രാത്രിയാണ് അപകടം നടന്നത്.
ഗ്രാമ പഞ്ചായത്ത് മേളയിലെ ഹൈഡ്രജൻ ബലൂൺ വിൽപനക്കാരനിൽ നിന്നുമാണ് ഹീലിയം ഗ്യാസ് സിലണ്ടർ പൊട്ടിതെറിച്ചത്. അപകടത്തെ തുടർന്ന് സംഭവ സ്ഥലത്ത് വെച്ചു തന്നെ നാലുപേർ മരണപ്പെട്ടു. ബലൂൺ വിൽപനക്കാരൻ ഖുതുബുദ്ദീൻ മിസ്ത്രി (36), ഷഹീൻ മൊല്ല (14), അബിർ ഗാസി, ഗ്യാസ് ബലൂൺ വിൽപ്പനക്കാരൻ മുച്ചിറാം ഹാൽദർ എന്നിവരാണ് മരിച്ചത്.
അപകടത്തെ തുടർന്ന് സംഭവ സ്ഥലത്ത് പോലീസെത്തി പരിക്കേറ്റവരെ പ്രാദേശിക ആശുപത്രിയിലേക്ക് മാറ്റി. ഗുരുതരമായി പരിക്കേറ്റവരെ പിന്നീട് കൊൽക്കത്തയിലെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.
Comments