ശിവകുടുംബവും യോഗയും
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Culture Spirituality

ശിവകുടുംബവും യോഗയും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 15, 2023, 05:37 pm IST
Facebook
Twitter
WhatsAppTelegram

പരമേശ്വരനെന്നാൽ പരമമായ ഈശ്വരനെന്നാണർത്ഥം. ഭാരതത്തിന്റെ കുടുംബസങ്കല്പത്തിന് മാതൃകയാണ് ശിവ കുടുംബം.വാക്കും അർത്ഥവും പോലെ ചേർന്നിരിക്കുന്ന ജഗത്തിന്റെ മാതാപിതാക്കളായ പാർവ്വതി പരമേശ്വരന്മാരും അവരുടെ കുടുംബത്തിലെ വൈചിത്ര്യവും വൈജാത്യവും ഏറെ പഠനാർഹമാണ്.

എന്നാൽ മൂർത്തി ഭാവത്തിൽ ഭക്തി യോഗത്തിൽ പരാമർശിക്കുന്ന ശിവകുടുംബത്തെ യോഗശാസ്ത്രത്തിന്റെ പിൻബലത്തിൽ നോക്കിക്കാണുമ്പോൾ പ്രകൃതി – പുരുഷ സംയോഗത്തിന്റെ പ്രത്യക്ഷ ഉദാഹരണമാണിതെന്ന് ബോദ്ധ്യപ്പെടും. (കൂട്ടിച്ചേർക്കുക അഥവാ യോജിപ്പിക്കുക എന്നതാണല്ലോ യോഗയുടെ അർത്ഥം. യുജ് എന്ന സംസ്കൃത ധാതുവിൽ നിന്നാണ് യോഗ എന്ന് ഇംഗ്ലീഷിൽ പറയുന്ന യോഗ: എന്ന വാക്കുണ്ടായത്.)

 

മനുഷ്യ ശരീരത്തിൽ ആറ് ചക്രങ്ങൾ ഉള്ളതായി യോഗശാസ്ത്രം പറയുന്നു. നട്ടെല്ലിന്റെ താഴെയറ്റത്ത് മൂലാധാരം തുടങ്ങി സ്വാധിഷ്ഠാനം, മണിപൂരകം, അനാഹതം, വിശുദ്ധി, ആജ്ഞ എന്നിവയാണ് ഈ ആറ് ചക്രങ്ങൾ. മൂലാധാരത്തിൽ മൂന്നരച്ചുറ്റായി വാലു വായിലാക്കി കിടക്കുന്ന കുണ്ഡലിനി ശക്തിയുണ്ട്. അഷ്ടാംഗ യോഗത്തിലെ യമ നിയമങ്ങൾ പാലിച്ചു കൊണ്ട് ആസന പ്രാണായാമാദികൾ ചെയ്ത് കുണ്ഡലിനിയെ ഉണർത്തി മേൽപ്പറഞ്ഞ ആറ് ചക്രങ്ങളിലൂടെ കടത്തി ആറു ചക്രങ്ങൾക്കും ഉപരിയായി സ്ഥിതി ചെയ്യുന്ന സഹസ്രാര പത്മത്തിലേക്ക് (മസ്തിഷ്ക്കം – Brain)എത്തിച്ചാൽ അഭൂതപൂർവ്വമായ കഴിവുകൾ കൈവരുമെന്ന് യോഗശാസ്ത്രം പറയുന്നു.

മൂലപ്രകൃതിയായ ദേവിയും ദേവനുമായ സംയോഗം എന്ന ശിവശക്തി സംയോഗം യോഗ ചെയ്യുന്ന സ്വന്തം ശരീരത്തിൽ സംഭവിക്കുന്നു എന്നതാണ് പ്രത്യേകത. ഗണപതി എന്നത് മൂലാധാരത്തിലെ അഗ്നിയാണ്. ഗണപതിഹോമത്തിലെ മന്ത്രങ്ങൾ ശ്രദ്ധിച്ചാൽ ഇതു മനസ്സിലാകും . (രക്താംബരായ നമ: = ചുവന്ന വസ്ത്രം ധരിക്കുന്നവനെ നമിക്കുന്നു. ധൂമ്രകേതവേ നമഃ = പുക കൊടിയടയാള  മായിട്ടുള്ളവനെ നമിക്കുന്നു. ഇതെല്ലാം അഗ്നിയുടെ പര്യായങ്ങളും ഗണപതിയെന്നാൽ അഗ്നി തന്നെയാണെന്ന് ബോദ്ധ്യപ്പെടുത്തുന്നതുമാണ്.)

ശിവശക്തി സംയോഗത്തിൽ പിറന്ന മുരുകനാകട്ടെ ഷണ്മുഖനാണ്. ആറുമുഖം യോഗയിലെ ആറ് പടികളെ സൂചിപ്പിക്കുന്നു. വാഹനമാകട്ടെ മയിലാണ്. പീലി വിരിച്ചു നിൽക്കുന്ന മയിൽ സഹസ്രാര പത്മത്തിലെ ഉണർന്നു നിൽക്കുന്ന കുണ്ഡലിനിയെ സൂചിപ്പിക്കുന്നു. മയിലിന്റെ കാലിലാകട്ടെ പാമ്പാകട്ടെ കുണ്ഡലിനിയെ പ്രതിനിധീകരിക്കുന്നതുമാണ്.ചുരുക്കത്തിൽ ശിവ കുടുംബം മുഴുവൻ യോഗയുടെ പ്രകടിത രൂപമായി മൂർത്തി രൂപത്തിലും യോഗികൾക്ക് യോഗ ഭാവത്തിലും കാണാവുന്നതാണ്.

പാലാഴിമഥന കാലത്ത് ലോക രക്ഷാർത്ഥം ഹലാഹലം എന്ന വിഷം പാനം ചെയ്ത ശിവൻ നീല ഗ്രീവനായതും (കഴുത്തിൽ നീല നിറം- വിശുദ്ധി ചക്രത്തിന്റെ നിറവും നീലയാണ്) ശിരസ്സിൽ ഗംഗയെന്ന അമൃതപ്രവാഹവുമെല്ലാം സിമ്പോളിക് ആയി നോക്കിക്കാണുമ്പോളാണ് നമ്മുടെ ഋഷി പരമ്പരയുടെ ദീർഘവീക്ഷണം മനസ്സിലാകുക.

ലോകരക്ഷയ്‌ക്കായി എന്തു ചെയ്യാനും മടിക്കാത്ത മഹാദേവ സങ്കല്പത്തെ സ്മരിച്ചു കൊണ്ട് ശിവരാത്രി ആഘോഷിക്കുക വഴി മനുഷ്യകുലത്തിന് വലിയൊരു സന്ദേശമാണ് ഭാരതം നല്കുന്നത്. ഒപ്പം കുടുംബ ബന്ധങ്ങളുടെ തീവ്രതയും ഓർമ്മിപ്പിക്കുന്ന ശിവരാത്രി നാളിൽ എല്ലാവർക്കും ആശംസ നേരുന്നു.

 

യോഗാചാര്യ സജീവ് പഞ്ച കൈലാസി
9961609128

ആരോഗ്യ ഭാരതി സംസ്ഥാന കാര്യദർശി
പൈതൃക് സംസ്ഥാന ഉപാദ്ധ്യക്ഷൻ
വൈദ്യ മഹാസഭ സംസ്ഥാന ചെയർമാൻ
ഗവന്മെൻ്റ് ഓഫ് ഇന്ത്യ സർട്ടിഫൈഡ് സീനിയർ നാച്ചുറോപത്ത്
ഗവന്മെൻ്റ് ഓഫ് ഇന്ത്യ സർട്ടിഫൈഡ് സീനിയർ നാച്ചുറോപത്ത്സ് അസോസിയേഷൻ (GICSNA – ജിക്ഷ്ണ) നാഷണൽ കമ്മിറ്റി സെക്രട്ടറി

Tags: Lord ShivaMaha Shivaratri
Share
Tweet
SendShare

More News from this section

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

ആറന്മുള വള്ളസദ്യ പുനരാരംഭിച്ചു; പമ്പയിലെ ജലനിരപ്പ് കുറഞ്ഞതോടെ പള്ളിയോടങ്ങൾ തിരിച്ചെത്തി; ഭക്തജന തിരക്ക് കൂടുന്നു

ഇരുട്ടകറ്റുന്ന വെളിച്ചം:അജ്ഞാന തിമിരമകറ്റിയ ഗുരുപാദം; അജ്ഞതയുടെ അന്ധകാരത്തിൽ നിന്ന് ജ്ഞാനത്തിന്റെ പ്രകാശത്തിലേക്ക് നയിക്കുന്ന ഗുരു പൂർണ്ണിമ

കുണ്ഡലിനിശക്തിയെ തൊട്ടുണർത്തുന്ന ദണ്ഡനാഥ; നിഗൂഢതകൾ നീങ്ങുന്ന വാരാഹി ഉപാസന

Latest News

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies