ശിവപുരാണത്തിലെ ശിവസഹസ്ര നാമം; പ്രാധാന്യവും ഫലശ്രുതിയും
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Culture Spirituality

ശിവപുരാണത്തിലെ ശിവസഹസ്ര നാമം; പ്രാധാന്യവും ഫലശ്രുതിയും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 16, 2023, 09:37 am IST
Facebook
Twitter
WhatsAppTelegram

ശിവപുരാണത്തിലെ ശിവസഹസ്രനാമം ശ്രീ വ്യാസഭഗവാൻ രചിച്ച പതിനെട്ടു പുരാണങ്ങളിൽ ഒന്നാണ് ശ്രീമദ് ശിവമഹാപുരാണം. ഏഴു സംഹിതകളിലായി 24000 ശ്ലോകങ്ങളുള്ള ഈ ബൃഹദ് കൃതിയിലെ നാലാം സംഹിതയായ കോടിരുദ്രസംഹിതയിലാണ് ശിവസഹസ്രനാമം പ്രതിപാദിക്കുന്നത്. വിഷ്ണു ദേവൻ സ്തുതിച്ച സഹസ്രനാമം എന്നൊരു പ്രത്യേകത കൂടി ഇതിനുണ്ട്. ശിവസഹസ്രനാമങ്ങൾ ഏതാണ്ട് ആറെണ്ണം പ്രചാരത്തിലുള്ളതായിട്ടാണ് അറിയുന്നത്. ശിവപുരാണത്തിലെ സഹസ്രനാമം അധികം ആരുടേയും ശ്രദ്ധയിൽപ്പെടാത്തതാണ്.

ഒരിക്കൽ അസുരന്മാർ ദേവന്മാരെ പീഡിപ്പിക്കുകയും ധർമ്മാനുഷ്ടാനങ്ങൾക്ക് തടസ്സമുണ്ടാക്കുകയും ചെയ്തു. ദുഖിതരായ ദേവന്മാർ വിഷ്ണുദേവനെ ശരണം പ്രാപിച്ചു. ശ്രീപരമേശ്വരനെ പ്രീതിപ്പെടുത്തി പരിഹാരം ഉണ്ടാക്കിത്തരാമെന്നു വിശ്വപാലകൻ വാഗ്ദാനം ചെയ്തു. മാനസസരസ്സിൽ വിരിഞ്ഞ മനോഹരങ്ങളായ ആയിരം താമരപ്പൂക്കൾ കൊണ്ട് മഹാവിഷ്ണു ശിവഭഗവാനെ ആരാധിക്കുവാൻ തുടങ്ങി. ആയിരം നാമങ്ങളാൽ മഹാവിഷ്ണു ശിവനെ സ്തുതിച്ചു. ഓരോ നാമവും ജപിച്ചു കൊണ്ട് ഓരോ താമരപ്പൂവും അർച്ചിച്ചു. നാനാലീലകളാടുന്ന മഹാദേവൻ ഇവിടെയും ഒരു ലീലയാടി. താമരപ്പൂക്കളിൽ ഒരെണ്ണം ഭഗവാൻ മറച്ചു വെച്ചു. ഒരു താമരപ്പൂവിന്റെ കുറവ് കണ്ടപ്പോൾ വിഷ്ണുദേവൻ ആ പൂവ് എല്ലായിടത്തും അന്വേഷിച്ചു. ഒരിടത്തും അത് കണ്ടെത്തിയില്ല. താമരപ്പൂവിന് പകരമായി സ്വന്തം നേത്രമെടുത്ത് ആരാധിക്കുവാൻ തുടങ്ങിയപ്പോൾ പെട്ടെന്ന് മഹാദേവൻ പ്രത്യക്ഷനായി. അസുരന്മാരുടെ പീഡനങ്ങളെക്കുറിച്ചു വിഷ്ണുദേവൻ മഹാദേവനെ ഉണർത്തിച്ചു.ഉടൻതന്നെ മഹാദേവൻ അതീവ തേജസ്സോടു കൂടിയ സ്വന്തം സുദർശനചക്രം മഹാവിഷ്ണുവിന് പ്രദാനം ചെയ്തു. ആ ചക്രം ഉപയോഗിച്ച് വിഷ്ണുഭഗവാൻ അസുരസംഹാരം നടത്തി .ദേവന്മാർ സന്തുഷ്ടരും സ്വസ്ഥരുമായി ഭവിച്ചു.

“ശിവോഹരോ മൃഡോരുദ്ര
പുഷ്കര പുഷ്പലോചന
ആർത്ഥിഗമ്യ സദാചാര
സർവ്വശംഭുർ മഹേശ്വര..”
എന്ന് തുടങ്ങുന്ന ശിവ സഹസ്രനാമസ്തോത്രം

“പരമാർത്ഥ ഗുരുർ ദത്ത
സുരിരാശ്രിത വത്സല
സോമോ രസജ്ഞോരസദ
സർവ്വ സത്വാവലംബനാ…” എന്ന് അവസാനിക്കുന്നു.

ഈ സഹസ്രനാമം ജപിക്കുന്നവരുടെ ആഗ്രഹങ്ങൾ സാധിക്കുമെന്ന് മഹാദേവൻ തന്നെ അരുളി. മാത്രമല്ല പലവിധത്തിലുള്ള ദുഖങ്ങളെയും ശമിപ്പിക്കുന്നതാണ് ഇത്. വിദ്യ, ധനം എന്നിവയെല്ലാം പ്രദാനം ചെയ്യുന്നതിന് പുറമെ രോഗ നാശകരവുമാണ്. എന്താഗ്രഹിച്ചാണോ ഈ സഹസ്രനാമം ജപിക്കുന്നത് ആ ഫലം ലഭിക്കും. പ്രഭാതത്തിൽ എഴുനേറ്റ് ശിവപൂജ ചെയ്ത ശേഷം ഈ സഹസ്രനാമം ജപിക്കുന്നവർക്ക് ഇഹലോകസൗഖ്യവും മോക്ഷവും ലഭിക്കും. ഇതെല്ലം മഹാദേവൻ മഹാവിഷ്ണുവിനോട് അരുളിയതാണ്. ഇത് കൂടാതെ മഹാവിഷ്ണുവിന് വിശ്വംഭരൻ എന്നൊരു നാമവും ഭഗവാൻ നൽകി.

സമ്പാദനം
കെ രാധാമണി തമ്പുരാട്ടി
ഫോൺ 8281179936
ആലപ്പുഴ സനാതധർമ്മ വിദ്യാലയത്തിൽ അധ്യാപികയായിരുന്നു ലേഖിക .ഔദ്യോഗിക രംഗത്തു നിന്ന് വിരമിച്ച ശേഷം ശിവപുരാണവുമായി ബന്ധപ്പെട്ട രചനകൾ നിർവ്വഹിച്ചുകൊണ്ടിരിക്കുന്നു .

ശിവാവതാരങ്ങൾ, ശിവകഥാമൃതം, (ഡി സി ബുക്സ്), ശിവജ്ഞാനാമൃതം, ശിവസ്തോത്രമാല, ശിവമഹാസ്തോത്രവും ശിവസഹസ്രനാമവും (കേരളാ ബുക്ക് ട്രസ്റ്റ് കോഴിക്കോട്), ശിവപുരാണ സംഗ്രഹം (ഗുരുവായൂർ ദേവസ്വം), എന്നീ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്

 

Tags: Lord ShivaMaha Shivaratri
Share
Tweet
SendShare

More News from this section

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

ആറന്മുള വള്ളസദ്യ പുനരാരംഭിച്ചു; പമ്പയിലെ ജലനിരപ്പ് കുറഞ്ഞതോടെ പള്ളിയോടങ്ങൾ തിരിച്ചെത്തി; ഭക്തജന തിരക്ക് കൂടുന്നു

ഇരുട്ടകറ്റുന്ന വെളിച്ചം:അജ്ഞാന തിമിരമകറ്റിയ ഗുരുപാദം; അജ്ഞതയുടെ അന്ധകാരത്തിൽ നിന്ന് ജ്ഞാനത്തിന്റെ പ്രകാശത്തിലേക്ക് നയിക്കുന്ന ഗുരു പൂർണ്ണിമ

കുണ്ഡലിനിശക്തിയെ തൊട്ടുണർത്തുന്ന ദണ്ഡനാഥ; നിഗൂഢതകൾ നീങ്ങുന്ന വാരാഹി ഉപാസന

Latest News

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies