ന്യൂഡൽഹി : മഹാ ശിവരാത്രി ദിനത്തിൽ ആശംസകൾ നേർന്ന് നടി കങ്കണ റണാവത്ത്. ആത്മീയ ഗുരുവായ സദ്ഗുരുവിനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ചുകൊണ്ടാണ് കങ്കണ ആശംസകൾ നേർന്നത്. ഗുരുവിനെ കൈകൂപ്പി വണങ്ങുന്ന ചിത്രമാണ് നടി ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ പങ്കുവെച്ചത്.
‘മഹാശിവരാത്രി ആശംസകൾ, കഴിഞ്ഞ വർഷം ആശ്രമത്തിൽ നിന്നെടുത്ത ചിത്രം. പുതിയ സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് ഹൈദരാബാദിലാണ് ഞാൻ. എന്നാൽ എന്റെ മനസ് മുഴുവൻ ആശ്രമത്തിലാണ്’ എന്ന അടിക്കുറിപ്പോടെയാണ് താരം പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.
നിലവിൽ, ചന്ദ്രമുഖി 2-ന്റെ ഷൂട്ടിംഗ് ലൊക്കേഷനിലാണ് കങ്കണ. എമർജൻസിയാണ് കങ്കണയുടേതായി ഏറ്റവും ഒടുവിൽ ചിത്രീകരണം പൂർത്തിയായ ചിത്രം. താരത്തിന്റെ രണ്ടാമത് സംവിധാന സംരംഭമാണ് എമർജൻസി. ഒക്ടോബറിൽ ചിത്രത്തിന്റെ പ്രദർശനം ആരംഭിക്കും.
Comments