'ഇത് മുരളിയല്ല'; അനശ്വരനായ നടനെ അവഹേളിച്ച് സർക്കാരിന്റെ വെങ്കല പ്രതിമ; ശില്പിക്ക് നൽകിയ 5.70 ലക്ഷം എഴുതിത്തള്ളി ധനവകുപ്പ്
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

‘ഇത് മുരളിയല്ല’; അനശ്വരനായ നടനെ അവഹേളിച്ച് സർക്കാരിന്റെ വെങ്കല പ്രതിമ; ശില്പിക്ക് നൽകിയ 5.70 ലക്ഷം എഴുതിത്തള്ളി ധനവകുപ്പ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 19, 2023, 12:39 pm IST
Facebook
Twitter
WhatsAppTelegram

തൃശ്ശൂർ: അനശ്വരനായ നടൻ മുരളിയുടെ വെങ്കല പ്രതിമ നിർമ്മിക്കുന്നതിൽ പിഴവ് വരുത്തിയ ശിൽപിക്ക് അക്കാദമി നൽകിയ 5.70 ലക്ഷം രൂപ എഴുതിതള്ളി സംസ്ഥാന ധനവകുപ്പ്. മുരളിയുടെ അർദ്ധകായ വെങ്കല പ്രതിമ നിർമ്മിക്കുന്നതിലായിരുന്നു ശില്പി വിൽസൺ പൂക്കായിക്ക് പിഴവ് പറ്റിയത്. നിർമ്മാണ പ്രവർത്തനം കഴിഞ്ഞപ്പോൾ നടനുമായി യാതൊരു രൂപസാദൃശ്യവുമില്ലാത്ത ശിൽപമാണ് പൂർത്തിയായത്.

വെങ്കലം ഉൾപ്പെടെ അതിമനോഹരമായ നിരവധി സിനിമകൾ സമ്മാനിച്ച നടനാണ് മുരളി. മരണം കവർന്നെടുത്തുവെങ്കിലും ഇന്നും എല്ലാവരുടെയും മനസ്സിൽ അദ്ദേഹമുണ്ട്. അദ്ദേഹത്തിന്റെ വെങ്കലപ്രതിമയുടെ പ്രാഥമികരൂപം കണ്ടവരെല്ലാം ഒരേസ്വരത്തിൽ ഇത് മുരളിയല്ല എന്നാവർത്തിച്ചു. മഹാനായ ഒരു കലാകാരനെ ഇങ്ങനെയും അവഹേളിക്കണമായിരുന്നോ എന്നാണ് സമൂഹമാദ്ധ്യമത്തിൽ ഉയരുന്ന ചോദ്യം.

 

2009-ൽ സംഗീതനാടക അക്കാദമി ചെയർമാനായിരിക്കെയാണ് മുരളി വിട പറഞ്ഞത്. അന്ന് അദ്ദേഹത്തിന്റെ കരിങ്കൽശില്പം അക്കാദമിയിൽ സ്ഥാപിച്ചു. എന്നാൽ ഇതിന് അദ്ദേഹവുമായി സാമ്യമില്ലെന്ന ആക്ഷേപം തീർക്കാൻ വെങ്കലത്തിൽ മറ്റൊന്ന് നിർമ്മിക്കാൻ പദ്ധതിയിട്ടു. തുടർന്ന് വിൽസണുമായി കരാർ ഉണ്ടാക്കി. ശില്പം അക്കാദമി വളപ്പിലെ തുറസ്സരങ്ങിന് സമീപം സ്ഥാപിക്കാനായിരുന്നു തീരുമാനം.

വെങ്കല പ്രതിമയ്‌ക്കായി 5.70 ലക്ഷം രൂപ നിർമ്മാണച്ചെലവാണ് കണക്കാക്കിയാണ് കരാർ നൽകിയത്. പ്രതിമയുടെ കലാരൂപപരമായ കാര്യങ്ങൾ പരിശോധിച്ച് ഉറപ്പാക്കാൻ ലളിതകലാ അക്കാദമി ചെയർമാനായിരുന്ന നേമം പുഷ്പരാജിനെയും സർക്കാർ ചുമതലപ്പെടുത്തി. പക്ഷേ പ്രതിമയുടെ മോൾഡിനുള്ള മാതൃക മുരളിയുമായി രൂപസാദൃശ്യമില്ലാത്തതാണെന്ന് നേമം പുഷ്പരാജ് സാക്ഷ്യപ്പെടുത്തി. വെങ്കല പ്രതിമയുടെ പ്രാഥമികരൂപം കണ്ടവരെല്ലാം മുരളിയുടെ രൂപസാദൃശ്യമില്ലെന്ന് പ്രതികരിച്ചു. രൂപമാറ്റത്തിന് നിരവധി തവണ അക്കാദമി ആവശ്യപ്പെട്ടു. തുടർന്ന് ഫലമില്ലാതായതോടെ ശിൽപിയുടെ കരാർ റദ്ദാക്കാനും മുൻകൂറായി വാങ്ങിയ 5.70 ലക്ഷം രൂപ തിരിച്ചടയ്‌ക്കാനും അക്കാദമി ഉത്തരവിട്ടു.

എന്നാൽ പണം തിരിച്ചടയ്‌ക്കാൻ നിവൃത്തിയില്ലെന്ന് വിൽസൺ അറിയിച്ചതോടെ നികുതി ഉൾപ്പെടെ മുഴുവൻ തുകയും വ്യവസ്ഥകളോടെ എഴുതിത്തള്ളുകയായിരുന്നു ധനവകുപ്പ്. അനുവദിച്ചതിലും കൂടുതൽ തുക പ്രതിമയുടെ പ്രാഥമിക ചെലവിന് വേണ്ടിവന്നതിനാലും മറ്റു വരുമാനമാർഗമൊന്നും ഇല്ലാത്തതിനാലും 5.70 ലക്ഷം രൂപ തിരിച്ചടയ്‌ക്കുന്നത് ഒഴിവാക്കണമെന്നുമായിരുന്നു അക്കാദമിയോട് ശില്പിയുടെ അപേക്ഷ. വിൽസണിന്റെ അപേക്ഷ കഴിഞ്ഞ ജൂലൈയിൽ ചേർന്ന അക്കാദമി നിർവാഹക സമിതി ചർച്ച ചെയ്യുകയും തുക എഴുതിത്തള്ളണമെന്ന അപേക്ഷ സർക്കാരിന് കൈമാറുകയും ചെയ്തു. സാസ്‌കാരിക മന്ത്രി സജി ചെറിയാൻ ഇത് അംഗീകരിച്ചതോടെ 5.70 ലക്ഷം രൂപ എഴുതിത്തള്ളാനും നഷ്ടം അക്കാദമി വഹിക്കാനും വകുപ്പ് ഉത്തരവിട്ടു.

അതേസമയം മുരളിയുടെ പേരിൽ അക്കാദമിയിൽ ഇപ്പോൾ തിയേറ്റർ ഉണ്ട്. കൊട്ടാരക്കരയ്‌ക്കടുത്ത് ജന്മനാടായ കുടവട്ടൂരിൽ നാടക പഠനകേന്ദ്രം ഒരുക്കുമെന്നു ഇടതുസർക്കാർ പ്രഖ്യാപിച്ചിരുന്നു. മുൻമന്ത്രി എം.എ. ബേബിയുടെ താത്പര്യമായിരുന്നു പഠനകേന്ദ്രം ഒരുക്കുക എന്നത്. എന്നാൽ ഇത് യാഥാർത്ഥ്യമായില്ല.

Tags: MuraliPinarayi GovernmentFinance Ministrykerala state government
Share
Tweet
SendShare

More News from this section

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

Latest News

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies