തകർന്ന കെട്ടിടത്തിനടിയിൽ 12 ദിവസം; ദമ്പതികൾ അതിജീവിച്ചത് സ്വന്തം മൂത്രം കുടിച്ച്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

തകർന്ന കെട്ടിടത്തിനടിയിൽ 12 ദിവസം; ദമ്പതികൾ അതിജീവിച്ചത് സ്വന്തം മൂത്രം കുടിച്ച്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 19, 2023, 07:45 pm IST
Facebook
Twitter
WhatsAppTelegram

അങ്കാറ: തുർക്കി-സിറിയ അതിർത്തിയിലുണ്ടായ ഭൂചലനത്തിൽ ഇതുവരെ 40,000 ത്തോളം പേർക്ക് ജീവൻ നഷ്ടപ്പെട്ടുവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ദുരന്തം സംഭവിച്ച് 12 ദിവസങ്ങൾ പിന്നിടുമ്പോഴും രക്ഷാപ്രവർത്തനം തുടരുകയാണ്. 7.8 തീവ്രതയിൽ സംഭവിച്ച ഭൂചലനത്തിന് ശേഷം ഒന്നരാഴ്ച പിന്നിടുമ്പോഴും തകർന്ന് കിടക്കുന്ന കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ ജീവന്റെ തുടിപ്പുകൾ അവശേഷിക്കുന്നുണ്ടെന്നതാണ് ഞെട്ടിപ്പിക്കുന്ന യാഥാർത്ഥ്യം.

രക്ഷാദൗത്യത്തിന്റെ 12-ാം ദിവസം ഇത്തരത്തിൽ ജീവനോടെയാണ് ദമ്പതികളെയും അവരുടെ കുഞ്ഞിനെയും സംഘം പുറത്തെടുത്തത്. കിർഗിസ്ഥാനിൽ നിന്നുള്ള രക്ഷാദൗത്യ സംഘമായിരുന്നു ഇതിന് പിന്നിൽ. 49കാരനായ മുഹമ്മദ് അക്കർ, ഭാര്യയും 40-കാരിയുമായ റാഗഡ, 12 വയസുള്ള അവരുടെ മകൻ എന്നിവരെ സംഘം പുറത്തെടുക്കുകയായിരുന്നു. തുർക്കിയുടെ ദക്ഷിണ ഭാഗത്ത് സ്ഥിതിചെയ്യുന്ന അന്റക്ക്യയിലുള്ള അപ്പാർട്ട്‌മെന്റ് ബിൽഡിംഗ് തകർന്നുവീണിടത്ത് പരിശോധന നടത്തിയപ്പോഴാണ് മൂവരെയും ജീവനോടെ പുറത്തെടുക്കാനായത്.

മൂന്ന് പേരും 296 മണിക്കൂറുകളായിരുന്നു ജീവനും കൈകളിൽ പിടിച്ച് അവിശിഷ്ടങ്ങൾക്കിടയിൽ കിടന്നിരുന്നതെന്ന് രക്ഷാദൗത്യ സംഘം പ്രതികരിച്ചു. പുറത്തെടുത്ത ഉടൻ തന്നെ മൂന്ന് പേരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും 12 വയസുള്ള മകന്റെ ജീവൻ രക്ഷിക്കാനായില്ല. ചികിത്സയിലിരിക്കെ കുട്ടി മരിച്ചു. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്ന് രണ്ട് കുഞ്ഞുങ്ങളുടെ മൃതദേഹം കൂടി ലഭിച്ചിരുന്നു. ഇവരും ദമ്പതികളുടെ മക്കളാണ്.

മൂന്ന് മക്കളെയും നഷ്ടപ്പെട്ട അമ്മയും അച്ഛനും അവരുടെ അതിജീവനത്തിന്റെ കഥ അധികൃതരോട് വിശദീകരിച്ചിരുന്നു. ”സ്വന്തം മൂത്രം കുടിച്ചാണ് ദിവസങ്ങൾ തള്ളിനീക്കിയത്. സമീപത്തെവിടെയോ മക്കളുണ്ടെന്ന് അറിയാവുന്നതിനാൽ അവരെ ഉറക്കെയുറക്കെ വിളിച്ചിരുന്നു. ആദ്യത്തെ രണ്ട്, മൂന്ന് ദിവസം മക്കൾ പ്രതികരിച്ചെങ്കിലും പിന്നീട് അവരുടെ ശബ്ദം കേൾക്കാതെയായി. ” മൂന്ന് മക്കളെയും നഷ്ടപ്പെട്ട പിതാവ് മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. ഭൂചലനം ഏറ്റവും രൂക്ഷമായി പ്രദേശങ്ങളിലൊന്നാണ് ദമ്പതികൾ താമസിച്ചിരുന്ന അന്റക്ക്യ. നിലവിൽ തുർക്കിയിലെ രണ്ട് പ്രവിശ്യകളിലൊഴികെ ശേഷിക്കുന്ന ദുരന്തബാധിത പ്രദേശങ്ങളിൽ രക്ഷാപ്രവർത്തനം അവസാനിപ്പിക്കാനാണ് അധികൃതരുടെ തീരുമാനം.

Tags: EarthquakeTURkey earthquake
Share
Tweet
SendShare

More News from this section

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

Latest News

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies