കറുപ്പണിഞ്ഞ് സഞ്ജുവും ദുൽഖറും; മുഖ്യമന്ത്രിയുടെ കണ്ണിൽ പെടല്ലേയെന്ന് ആരാധകർ; ചിത്രങ്ങൾ വൈറൽ
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കറുപ്പണിഞ്ഞ് സഞ്ജുവും ദുൽഖറും; മുഖ്യമന്ത്രിയുടെ കണ്ണിൽ പെടല്ലേയെന്ന് ആരാധകർ; ചിത്രങ്ങൾ വൈറൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 20, 2023, 10:27 pm IST
Facebook
Twitter
WhatsAppTelegram

സംസ്ഥാനത്തെ ജനങ്ങൾ കറുപ്പ് എന്ന നിറത്തെക്കുറിച്ച് ഏറ്റവുമധികം ചർച്ച ചെയ്യുന്ന ഒരു സമയമാണിത്. മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കുന്ന പരിപാടിയിൽ കറുപ്പിനെ വിലക്കിയതോടെയാണ് സമൂഹമാദ്ധ്യമങ്ങളിൽ കറുപ്പ് എന്ന വിഷയത്തിലെ ചർച്ച സജീവമായത്. കറുത്ത വസ്ത്രം, മാസ്‌ക് എന്നിവ ധരിക്കുന്നത് പോലും പിണറായിയുടെ പരിപാടിയിൽ കർശനമായി നിരോധിച്ചതോടെ ചുവപ്പ് കണ്ട കാളയപ്പോലെയാണ് കറുപ്പ് കാണുന്ന മുഖ്യമന്ത്രിയെന്ന് ബിജെപി വിമർശിച്ചു. കറുപ്പ് ധരിച്ചെത്തുന്നവരെ പോലീസ് ഓടിച്ചിട്ട് പിടിക്കുകയാണെന്നായിരുന്നു കെ. സുധാകരന്റെ പ്രതികരണം. ഈ നാട്ടിൽ മുസ്ലീം സ്ത്രീകൾക്ക് പർദ്ദ ധരിച്ച് ഇറങ്ങാൻ പോലും പറ്റാത്ത അവസ്ഥയായെന്നും സുധാകരൻ പരിഹസിച്ചു.

ഇതിന്റെ പശ്ചാത്തലത്തിൽ സമൂഹമാദ്ധ്യമങ്ങളിൽ കറുപ്പ് ധരിച്ച എത്തുന്ന സെലിബ്രിറ്റികളുടെ ചിത്രങ്ങൾക്ക് താഴെ ഉയരുന്നതും ഇതേ ചർച്ചയാണ്. മുഖ്യമന്ത്രിയോട് എങ്ങനെയിത് ചെയ്യാൻ തോന്നിയെന്നാണ് കറുപ്പ് വേഷം ധരിച്ച ഫോട്ടോ പോസ്റ്റ് ചെയ്ത ദുൽഖർ സൽമാനോട് ആരാധകർ ചോദിച്ചത്. കറുത്ത വസ്ത്രത്തിന്റെ മനോഹാരിത വിളിച്ചോതുന്ന ചിത്രങ്ങൾ ഇപ്പോൾ പോസ്റ്റ് ചെയ്യാൻ എന്താണ് കാരണമെന്നും ചിലർ ദുൽഖറിനോട് ചോദിച്ചു.

സമാനമായ ചോദ്യങ്ങളാണ് ക്രിക്കറ്റ് താരം സഞ്ജു സാംസണിന്റെ ചിത്രത്തിന് താഴെയും വന്നത്. എന്നാലും കറുപ്പ് ഇട്ട് പോസ്റ്റിട്ടത് ഇത്തിരി കടുപ്പമായി പോയില്ലേന്നായിരുന്നു ഒരു കമന്റ്. ശൂ..ശൂ.. കറുപ്പ് കറുപ്പ്.. മാറ്റ്, മാറ്റ്.., കാണാൻ ചന്തമൊക്കെയുണ്ട് പക്ഷെ ഇതിട്ട് റോഡിലിറങ്ങിയാൽ പോലീസ് പൊക്കാതെ നോക്കിക്കോ എന്നിങ്ങനെ പോകുന്നു കമന്റുകൾ.

സുരക്ഷാ പ്രശ്‌നങ്ങൾ മൂലമാണ് മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടികളിൽ കറുപ്പിന് വിലക്ക് ഏർപ്പെടുത്തിയതെന്നാണ് പോലീസിന്റെയും സർക്കാരിന്റെയും വിശദീകരണം. ഇതിലൂടെ മുഖ്യമന്ത്രി ജനങ്ങളിൽ നിന്നും ഒളിച്ചോടുകയാണെന്നും എന്തിനാണിങ്ങനെ ഓടിക്കളിക്കുന്നതെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ പ്രതികരിച്ചിരുന്നു.

Tags: Pinarayi VijayanBlack
Share
Tweet
SendShare

More News from this section

അദ്ദേഹത്തിന്റെ വിഭാഗത്തിലെ സ്ത്രീകൾക്ക് നൽകിയ ഉപദേശം; മതപരമായ കാര്യങ്ങൾ പറയാൻ അവകാശമുണ്ട്; കാന്തപുരത്തെ തള്ളാതെ കെ.ടി. ജലീൽ

‘കണ്ടാൽ മോഹിക്കപ്പെടുന്ന പ്രായമോ?’; ചെറിയ പെൺകുട്ടികൾ നല്ല ഡ്രസ്സ് ഇട്ട് കൈതരാൻ വന്നു; ആശ തോന്നുന്ന പ്രായത്തിൽ എത്തിയില്ലെങ്കിലും കൊടുത്തില്ല; പേരോട് അബ്ദുറഹ്മാൻ സഖാഫി

അച്ഛനാണ് പോലും!!! 8 മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറിൽ ഒളിപ്പിച്ചും സ്വർണക്കടത്ത്; കരിപ്പൂരിൽ ഒരു കോടി രൂപയുടെ സ്വർണം പിടികൂടി

ഫുട്ബോൾ ടീം തിരഞ്ഞെടുപ്പിനിടെ 18കാരൻ കുഴഞ്ഞുവീണു; മലപ്പുറത്ത് സ്കൂൾ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

11 വയസു മുതൽ സ്വന്തം വിദ്യാർത്ഥിയെ നിരന്തരം പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി; മദ്രസ അധ്യാപകൻ അറസ്റ്റിൽ

അഗസ്റ്റ വെസ്റ്റ്ലാൻഡ് കേസ് പ്രതിയുടെ അഭിഭാഷകന്‍ സുപ്രീംകോടതിയിൽ കേരളത്തിന്റെ സ്റ്റാന്റിംഗ് കൗൺസൽ; നിയമനത്തിന് പിന്നിൽ സോണിയയുടെ ഇടപെടലെന്ന് ആരോപണം

Latest News

വിരമിക്കല്‍ പ്രഖ്യാപിച്ച് ലയണല്‍ മെസ്സി; ഇന്റര്‍ മയാമിയുമായുള്ള കരാര്‍ 2028 വരെ, ക്ലബ് ഫുട്ബോളിലും തുടരുമോ?

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സഹോദരി എല്‍മ എവെയ്റോ കേരളത്തില്‍

ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ബാറ്റിങ് കോച്ച് സ്ഥാനം നിരസിച്ച് മൈക്കല്‍ ഹസി; ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ കണ്‍സള്‍ട്ടന്റാകും

125 മില്യണ്‍ പൗണ്ട്! ചെല്‍സിയില്‍ നിന്ന് സൂപ്പര്‍താരത്തെ റാഞ്ചി മാഞ്ചസ്റ്റര്‍ സിറ്റി; ട്രാന്‍സ്ഫര്‍ വിപണിയില്‍ വമ്പന്‍ നീക്കം

തമിഴ്‌നാട്ടിലെ 52 പ്രധാന ക്ഷേത്രങ്ങളില്‍ മൊബൈല്‍ ഫോണ്‍ നിയന്ത്രണം; 5 രൂപയ്‌ക്ക് ഫോണ്‍ സൂക്ഷിക്കാന്‍ സംവിധാനം

കൊച്ചി അമൃത ആശുപത്രിയിൽ പീഡിയാട്രിക് കാർഡിയോളജി മെഗാ മെഡിക്കൽ ക്യാമ്പ് സെപ്റ്റംബർ 20 ന്

ട്രെയിനിലെ മദ്യപാനത്തിനെതിരെ റെയില്‍വേയ്‌ക്ക് നടപടി സ്വീകരിക്കാം; 145(എ) വകുപ്പ് ഭരണഘടനാ വിരുദ്ധമല്ലെന്ന് ഹൈക്കോടതി

ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ വഴിത്തിരിവ്; ‘പഴയ പാളികളല്ല’, ദ്വാരപാലക പാളികള്‍ക്ക് ഏഴ് വര്‍ഷം മാത്രം പഴക്കം; ജംഷഡ്പൂര്‍ ലാബ് പരിശോധനയില്‍ നിര്‍ണായക കണ്ടെത്തല്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies