കഴിഞ്ഞ ഏതാനും നാളുകളായി യുകെയിൽ തക്കാളിയ്ക്ക് വൻ ക്ഷാമം നേരിടുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. യുകെയിലെ സൂപ്പർമാർക്കറ്റുകളിൽ തക്കാളി ലഭ്യമല്ലാത്ത കിട്ടാനില്ലെന്നതാണ് അവസ്ഥ. പെട്ടെന്നുണ്ടായ ക്ഷാമത്തിന് കാരണമിതാണ്…
ദക്ഷിണ യൂറോപ്പിലെയും വടക്കൻ ആഫ്രിക്കയിലെയും തക്കാളി വിളവെടുപ്പ് പ്രതിസന്ധിയിലായതിനെ തുടർന്നാണ് യുകെയിൽ തക്കാളിക്ക് ക്ഷാമം നേരിട്ടത്. ചൂടുള്ള കാലാവസ്ഥ വിളവെടുപ്പിനെ പ്രതികൂലമായി ബാധിച്ചുവെന്നാണ് വിവരം. മഞ്ഞുകാലത്ത് മൊറോക്കോ, സ്പെയിൻ തുടങ്ങിയ രാജ്യങ്ങളെയാണ് കൂടുതലായും ആശ്രയിക്കാറുള്ളത്. എന്നാൽ മൊറോക്കോയിലെ മോശം കാലാവസ്ഥയും കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കവും തക്കാളി വിളവെടുപ്പിനെ അവതാളത്തിലാക്കി. കൂടാതെ മറ്റ് ചില സ്പാനിഷ് വിളകളുടെ കൃഷിയും മോശം കാലാവസ്ഥ മൂലം പ്രതിസന്ധിയിലായിട്ടുണ്ട്.
സൂപ്പർമാർക്കറ്റിലെ ശൂന്യമായ ഷെൽഫുകളുടെ നിരവധി ചിത്രങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിൽ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചത്. വിതരണ മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമം നടക്കുന്നുണ്ടെന്നാണ് വിവരം.
Comments