ന്യൂഡൽഹി: ലോക ചെസ് ചാമ്പ്യനായ മാഗ്നസ് കാൾസണെ തോല്പിച്ച് ഇന്ത്യൻ താരം വിദിത് ഗുജ്‌റാത്തി. പ്രോ ചെസ് ലീഗിലായിരുന്നു കാൾസണെ മലർത്തിയടിച്ചത്. കാനഡ ചെസ് ബ്രാഹ്‌സിന് വേണ്ടിയായിരുന്നു മാഗ്നസ് കാൾസൺ കളിച്ചത്. ലോകമെമ്പാടുമുള്ള ടീമുകൾക്കായുള്ള ഓൺലൈൻ ടൂർണമെന്റിനായാണ് മാഗ്നസ് മത്സരിച്ചത്.
“എക്കാലത്തെയും മികച്ച താരത്തെ പരാജയപ്പെടുത്തി, ലോക ചാമ്പ്യനായ മാഗ്നസ് കാൾസണെ !!”- എന്നാണ് വിദിത് ഗുജ്‌റാത്തി സമൂഹ മാദ്ധ്യമത്തിൽ കുറിച്ചത്. 150,000 ഡോളറായിരുന്നു സമ്മാന തുക. ചൊവ്വാഴ്‌ച വൈകിട്ട് നടന്ന മത്സരത്തിൽ ലോക ഒന്നാം നമ്പർ കാൾസന്റെ പിഴവ് മുതലെടുത്താണ് വിദിത് വിജയത്തിലേക്ക് കുതിച്ച് കയറിയത്.
ഇതോടെ 28കാരനായ വിദിത് ഗുജ്‌റാത്തി ഇന്ത്യൻ ഗ്രാൻഡ് മാസ്‌റ്റർമാരായ ആർ പ്രഗ്നാനന്ദ, ഡി ഗുകേഷ്, അർജുൻ എറിഗൈസി എന്നിവർക്കൊപ്പം കാൾസണെ തോൽപിച്ചവരുടെ പട്ടികയിലേക്ക് ഇടം പിടിച്ചിരിക്കുകയാണ്. കഴിഞ്ഞ വർഷത്തെ വിവിധ ടൂർണമെന്റുകളിലാണ് കാൾസണെതിരെ മറ്റ് മൂന്ന് താരങ്ങൾ ജയം സ്വന്തമാക്കിയത്.
Just defeated the GOAT, World champion, Magnus Carlsen!! 🙂 https://t.co/Ym2w6svF6K
— Vidit Gujrathi (@viditchess) February 21, 2023















