ബെംഗളൂരു: കർണ്ണാടകയിലെ ശിവമൊഗ്ഗ വിമാനത്താവളത്തിന്റെ ഉദ്ഘാടന കർമ്മം പ്രധാനമന്ത്രി നരേന്ദ്രമോദി ഫെബ്രുവരി 27-ന് നിർവഹിക്കും. മുൻ കർണ്ണാടക മുഖ്യമന്ത്രിയും ബിജെപി കേന്ദ്ര കമ്മറ്റി അംഗവുമായ ബിഎസ് യെദ്യൂരപ്പയുടെ സ്വപ്ന പദ്ധതിയായിരുന്നു ഈ വിമാനത്താവളം. 662.38 ഏക്കറിലാണ് വിമനത്താവളം സജ്ജമായിരിക്കുന്നത്.
റൺവേ, ടെർമിനൽ കെട്ടിടം, എടി, ടവർ, ഫയർ സ്റ്റേഷൻ കെട്ടിടം എന്നിവയോടൊപ്പം ഏക്കറ് കണക്കിന് ഭൂമി മറ്റ് അടിസ്ഥാന സൗകര്യങ്ങൾക്കുമായി വിനിയോഗിച്ചിട്ടുണ്ട്. ചെലവ് കുറഞ്ഞ് എല്ലാവർക്കും സഞ്ചരിക്കാൻ സാധിക്കുന്ന വിമാനയാത്ര എന്ന ലക്ഷ്യത്തോടെ ഉഡാൻ പദ്ധതിക്ക് കീഴിലാണ് ആഭ്യന്തര വിമാനത്താവളം നിർമ്മിച്ചിരിക്കുന്നത്.
ഉദ്ഘാടന ദിനത്തിൽ പ്രധാനമന്ത്രി ഉദ്ഘാടന കർമ്മം നിർവഹിക്കുന്നതിനോടൊപ്പം അദ്ദേഹത്തിന്റെ സ്പെഷ്യൽ വിമാനം വിമാനത്താവളത്തിൽ ആദ്യം ഇറങ്ങും.
Comments