സമ്പൂർണ വാരഫലം (2023 ഫെബ്രുവരി 26 മുതൽ മാർച്ച് 4 വരെ)
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Culture Astrology

സമ്പൂർണ വാരഫലം (2023 ഫെബ്രുവരി 26 മുതൽ മാർച്ച് 4 വരെ)

നിങ്ങളുടെ ഈ ആഴ്ച

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 23, 2023, 01:28 pm IST
FacebookTwitterWhatsAppTelegram

ഫെബ്രുവരി 26 മുതൽ മാർച്ച് 4 വരെ (കുംഭം 14 മുതൽ 20 വരെ) ഒരാഴ്‌ച്ചകാലത്തെ ചന്ദ്രരാശി പ്രകാരമുള്ള പൊതു വാരഫലം.

ജയറാണി ഈ വി 

കേരളത്തിലിത് ഉൽസവങ്ങളുടെ വാരമാണ്. കുംഭഭരണി, പൂന്താനം ദിനം, ഏറ്റുമാനൂർ ആറാട്ട് ഒക്കെ വരുന്ന വാരത്തിൽ നടക്കും. ഗുരുവായൂർ അമ്പലത്തിൽ കൊടിയേറ്റ് മാർച്ച് മൂന്നാം തിയതി ആണ്. അന്ന് തന്നെയാണ് പ്രസിദ്ധമായ തിരുനാവായ ഏകാദശി.

കേരളം സംസ്ഥാനത്തിന്റെ രാശി കന്നി രാശിയായി കരുതുന്നത് കൊണ്ട് തന്നെ രാഷ്‌ട്രീയപരമായി വലിയ വെല്ലുവിളി നേരിടും. സമരങ്ങൾ, കോടതി, പോലീസ് ഒക്കെ പത്രങ്ങളിൽ നിറയും. അഗ്നി സംബന്ധമായ ദുരിതങ്ങൾ നേരിടേണ്ട കാലമാണ്. ആചാരാനുഷ്ഠാനങ്ങളെ അവഹേളിച്ച് ഈശ്വരനെ നിന്ദിക്കുന്ന അവസ്ഥ ആണ് ഇപ്പോഴത്തെ രാശി ഫലം.

ഈ വാരത്തിൽ പക്കപ്പിറന്നാൾ വരുന്ന ഭരണി, കാർത്തിക, രോഹിണി, മകയീരം, തിരുവാതിര, പുണർതം, പൂയം നക്ഷത്രക്കാർ അന്നേ ദിവസം രാവിലെ കുളിച്ചു ശുദ്ധിയായി ഇഷ്ടദേവതാ ദർശനം നടത്തി വ്രതം അനുഷ്ഠിക്കുന്നത് ഉചിതമായിരിക്കും.
ഓരോ നാളുകാരുടെയും പൊതു ഫലം താഴെ പറയുന്നു. ഓരോരുത്തരുടെയും ദശാപഹാര കാലം കൂടി പരിഗണിച്ചു വേണം ഫലം ആലോചിക്കാൻ.

അശ്വതി
ധനനാശം, കുടുബക്ളേശം, തൊഴിൽ വിജയം, തസ്‌കര ഭയം, രോഗദുരിത പ്രശ്നങ്ങൾ എന്നിവയ്‌ക്ക് സാധ്യത. വളരെയധികം ശ്രദ്ധ കൊടുക്കുക.

ഭരണി
രോഗദുരിതം മാറും, പ്രവർത്തന വിജയം, സമ്മാനങ്ങൾ ലഭിക്കും ഇവ ഒക്കെയാണ് പൊതു ഫലം. അന്യസ്ത്രീ ബന്ധം ചിലർക്ക് ഫലമായി വരാം

കാർത്തിക
വിദ്യാ വിജയം, വീട് ജപ്തി ചെയ്യേണ്ട അവസ്ഥ, ബന്ധുജനങ്ങളുമായി അഭിപ്രായ വ്യത്യാസം എന്നിവ ഫലത്തിൽ വരാം. യഥാവിധി പരിഹാരം ചെയ്തു രക്ഷ നേടുക.

രോഹിണി
സ്ഥാനക്കയറ്റം എന്നാൽ അപവാദം കേൾക്കേണ്ടി വരിക, കുടുംബ- ബന്ധുജന പ്രീതി എന്നിവയും ചിലർക്ക് ഫലത്തിൽ വരാം

മകയിര്യം
രോഗങ്ങൾ അലട്ടും, നവീന ഗൃഹലാഭ യോഗം, വിവാഹസമയം അനുകൂലം, ശത്രുഹാനി എന്നിവക്ക് സാധ്യത. അവസരങ്ങൾ വിട്ടു കളയാതെയിരിക്കുക.

തിരുവാതിര
വിവാഹ തടസ്സം, കുടുംബ ബന്ധു ജനങ്ങളുമായി അഭിപ്രായ വ്യത്യാസം, ഉഷ്‌ണരോഗങ്ങൾ എന്നിവക്ക്‌ സാധ്യത. ജന്മനാൾ വരുന്നവർ നിശ്ചയമായും യഥാശക്തി ഇഷ്ടദേവത വഴിപാട് നടത്തി വ്രതം അനുഷ്ഠിക്കുന്നത് നല്ലതായിരിക്കും.

പുണർതം
എല്ലാ കാര്യങ്ങളിലും തടസ്സം, രക്തസംബന്ധമായും വാതസംബന്ധമായും രോഗങ്ങൾ അലട്ടുക, പക്ഷി മൃഗാദികളിൽ നിന്നും ദോഷം എന്നിവ ചിലർക്ക് ഫലത്തിൽ വരാം. ഏകാദശി വൃതം നോക്കുന്നത് ഉചിതമായിരിക്കും.

പൂയം
സർക്കാർ സംബന്ധമായ ഗുണാനുഭവങ്ങൾ, പുത്രഭാഗ്യം, ധനനേട്ടം, മനഃസുഖം എന്നിവ ഫലത്തിൽ വരാം.

ആയില്യം
വസ്‌തുലാഭം, കീർത്തി, സന്താനങ്ങളെ കൊണ്ട് ഗുണാനുഭവങ്ങൾ എന്നിവക്ക്‌ സാധ്യത. തീരുമാനങ്ങൾ ആലോചിച്ചു എടുക്കുക.

മകം
സർക്കാർ സംബന്ധമായ ഗുണാനുഭവങ്ങൾ, തൊഴിൽ വിജയം, ഭക്ഷണ സുഖം എന്നിവ ഫലത്തിൽ വരാം.

പൂരം
ധനനേട്ടം, ഈശ്വര അനുഗ്രഹം, ഗുരുജന പ്രീതി എന്നിവ ഫലത്തിൽ വരാം. ചിലർക്ക് വിവാഹം മാറി പോകാൻ സാധ്യത ഉണ്ട്. സംഭവിക്കുന്നത് നല്ലതിന് എന്ന വിശ്വാസത്തോടെ കുലദേവതക്ക് വഴിപാട് നടത്തുക.

ഉത്രം
തൊഴിൽ വിജയം, എഴുത്ത് കുത്തുകൾ ഗുണകരമാവുക, പ്രസാധകർക്കു കാലം അനുകൂലം എന്നിവയ്ക് സാധ്യത. സരസ്വതി ദേവിയെ സ്മരിക്കുന്നത് ഗുണകരം.

അത്തം
കുടുംബത്തിൽ മംഗള കർമ്മങ്ങൾക്കു സാധ്യത, ബന്ധുജന സമാഗമം, കാര്യവിജയം എന്നിവ ഫലത്തിൽ വരാം. കുടുംബക്ഷേത്രത്തിൽ പോകുന്നത് ഗുണഫലങ്ങൾ ഇരട്ടി ആക്കും.

ചിത്തിര
ശത്രുക്കളിൽ നിന്നും ദോഷാനുഭവങ്ങൾ, രോഗങ്ങൾ അലട്ടുക, അപകടങ്ങൾ മൂലം ചതവ്, ഒടിവ് എന്നിവക്ക് സാധ്യത. ആരോഗ്യം വളരെയധികം സൂക്ഷിക്കുക. വാഹനങ്ങൾ കൈകാര്യം ചെയുമ്പോൾ ആവേശം കാണിക്കാതെ വിവേകത്തോടെ പെരുമാറുക. സുബ്രഹ്മണ്യനെ ഭജിക്കുന്നത് ഉത്തമം.

ചോതി
തീരുമാനങ്ങളിൽ ഉറച്ചു നിൽക്കാത്ത സ്വഭാവം, ആരോഗ്യക്കുറവ്, ബന്ധുജനങ്ങളുമായി അഭിപ്രായ വ്യത്യാസം എന്നിവ ഫലത്തിൽ വരാം. സർപ്പ പ്രീതി വരുത്തുന്നത് ഉത്തമം ആണ്.

വിശാഖം
കുടുംബ സുഖം, ഉയർന്ന പദവി, അവാർഡുകൾ ലഭിക്കുക എന്നിവ ഫലത്തിൽ വരാം. വ്യാഴാഴ്‌ച മഹാവിഷ്ണു ക്ഷേത്രത്തിൽ ദർശനം നടത്തുന്നത് ഉചിതം.

അനിഴം
സാമ്പത്തിക ഉന്നതി, ചെയ്യുന്ന പ്രവർത്തനങ്ങൾ ലാഭകരമായി തീരുക, മാതാവിൽ നിന്നും വളരെ ഗുണം എന്നിവ ഫലത്തിൽ വരാം. ശാസ്താവിനെ ഭജിക്കുക.

തൃക്കേട്ട
സത്സന്താന ഭാഗ്യം, ഗുരുജന പ്രീതി, അന്യജനങ്ങളിൽ നിന്നും ഗുണാനുഭവം എന്നിവ ഫലത്തിൽ വരാം. ബുധനാഴ്ച് ശ്രീകൃഷ്ണനെ ഭഗവാന്റെ ക്ഷേത്രത്തിൽ ദർശനം ഉചിതം.

മൂലം
ബന്ധു ജനങ്ങളുമായി അഭിപ്രായവ്യത്യാസം, പ്രവർത്തന മാന്ദ്യത, ശത്രുഭയം എന്നിവക്ക് സാധ്യത. വാക്കുകൾ സൂക്ഷിച്ചു ഉപയോഗിക്കുക.

പൂരാടം
വിവാഹലാഭം, അന്യസ്ത്രീ ബന്ധം, എവിടെയും വിജയം എന്നിവ ഫലത്തിൽ വരാം.

ഉത്രാടം
സഞ്ചാരശീലം, യാത്രാക്ലേശം, ഉദരരോഗം എന്നിവ ഫലത്തിൽ വരാം. ആദിത്യാഹൃദയമന്ത്രം ചൊല്ലുന്നത് ദോഷം കുറയ്‌ക്കും.

തിരുവോണം
വിദേശയാത്ര-വാസം -ജോലി ,ദുർപ്രവർത്തികൾ ചെയ്യുന്ന അവസ്ഥ , ഭക്ഷണസുഖക്കുറവ് എന്നിവക്ക്‌ സാധ്യത. മഹാവിഷ്ണു ക്ഷേത്രത്തിൽ ദർശനം നടത്തുന്നത് ഗുണം ചെയ്യും.

അവിട്ടം
തൊഴിൽ വിജയം, ഭാര്യാ- ഭർത്തൃ ഐക്യം, കീർത്തി, കൃഷിയിൽ നിന്നും ഗുണം എന്നീ ഗുണഫലങ്ങൾ നിശ്ചയം.

ചതയം
വാഹനലാഭം, വിവാഹയോഗം എന്നിവ പൊതുഫലം. എന്നാൽ മാനഹാനി ഉണ്ടാകാൻ സാധ്യത ഉണ്ട്.

പൂരൂരൂട്ടാതി
ശത്രുജയം, ശരീരസുഖം, വ്യാപാര -ബിസിനെസ്സുകൾ പുരോഗതി പ്രാപിക്കുക എന്നിവക്ക്‌ സാധ്യത.

ഉതൃട്ടാതി
ശത്രുനാശം, ഭക്ഷണസുഖം, വിദ്യാപുരോഗതി, സ്ത്രീസുഖം, ധനനേട്ടം എന്നിവ കൊണ്ട് മൊത്തത്തിൽ നല്ല സമയം.

രേവതി
ശയനസുഖം, ബുദ്ധിവർദ്ധനവ്, പുതുവസ്ത്രലാഭം ,സത്സന്താനഭാഗ്യം എന്നിവക്ക് സാധ്യത.

 

ജയറാണി ഈ വി .

പാരമ്പര്യ ജ്യോതിഷ കുടുംബത്തിലെ അംഗം . ഇരുപതിലേറെ വർഷമായി ജ്യോതിഷം സംഖ്യാശാസ്ത്രം വാസ്തു ആചാര അനുഷ്ഠാന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു .

Weekly Prediction by Jayarani E.V  / 2023 February 26 to March 4

WhatsApp No : 9746812212

 

Tags: Star PredictionsWeekly Prediction
ShareTweetSendShare

More News from this section

വിവാഹതടസം മാറാനും നല്ല ദാമ്പത്യത്തിനും ദർശനം നടത്തേണ്ട കേരളത്തിലെ ക്ഷേത്രങ്ങൾ

മള്ളിയൂർ ഭാഗവതാമൃത 
സത്രത്തിന് ജനുവരി 21ന് തുടക്കം

ജന്മനക്ഷത്രവും പക്കപ്പിറന്നാളും അറിയാൻ ഇനി കലണ്ടർ മറിച്ച് നോക്കി പാടുപെടേണ്ട ; വളരെ എളുപ്പത്തിൽ കണ്ടെത്താം; ഇതാ എളുപ്പമാർഗവുമായി പരിഹരപുരം കലണ്ടർ

മൂലം മുതൽ രേവതി വരെയുള്ള നക്ഷത്രങ്ങളുടെ കുംഭമാസഫലം

നിങ്ങളുടെ ഇന്ന്: 2025 ഫെബ്രുവരി 13 വ്യാഴാഴ്ച; Today’s Horoscope; ഇന്നത്തെ നക്ഷത്രഫലം

മകം മുതൽ തൃക്കേട്ട വരെയുള്ള നക്ഷത്രങ്ങളുടെ കുംഭമാസഫലം

Latest News

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

20 വര്‍ഷത്തിലേറെ മാവോയിസ്റ്റ് പ്രവര്‍ത്തനം; 240-ലധികം കേസുകള്‍; മാവോയിസ്റ്റ് സംഘടന നേതാവായ അജയ് മഹ്‌തോ പിടിയില്‍

യൂറോപ്പില്‍ വീണ്ടും ഇന്ത്യന്‍ കരുത്ത്; ഗോതിയ കപ്പ് കിരീടം നിലനിര്‍ത്തി മിനര്‍വ അക്കാദമി എഫ്‌സി

ഉറങ്ങിക്കിടന്ന അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ് കടിച്ചു; ഗുരുതര പരിക്ക്

ഫയര്‍ഫോഴ്സ് വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു

സപ്ലൈകോ കുടിശിക; സംസ്ഥാനവ്യാപക സമരത്തിന് റേഷന്‍ വാതില്‍പ്പടി വിതരണക്കാര്‍, ഓഗസ്റ്റ് 1 മുതല്‍ അനിശ്ചിതകാല പണിമുടക്ക് മുന്നറിയിപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies