'ബിബിസിയ്ക്ക് വേണ്ടി വാതോരാതെ സംസാരിച്ച മുഖ്യമന്ത്രി മാദ്ധ്യമ പ്രവർത്തകരുടെ വായടപ്പിക്കാൻ ശ്രമിക്കുന്നു; വിനു വി ജോണിനെതിരെ നടക്കുന്നത് സിപിഎം പകപോക്കൽ'; വിമർശനവുമായി കെ.സുരേന്ദ്രൻ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘ബിബിസിയ്‌ക്ക് വേണ്ടി വാതോരാതെ സംസാരിച്ച മുഖ്യമന്ത്രി മാദ്ധ്യമ പ്രവർത്തകരുടെ വായടപ്പിക്കാൻ ശ്രമിക്കുന്നു; വിനു വി ജോണിനെതിരെ നടക്കുന്നത് സിപിഎം പകപോക്കൽ’; വിമർശനവുമായി കെ.സുരേന്ദ്രൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 23, 2023, 05:14 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: സിപിഎം നേതാവ് എളമരം കരീമിനെ വിമർശിച്ചതിന്റെ പേരിൽ ഏഷ്യാനെറ്റ് ന്യൂസ് വാർത്ത അവതാരകൻ വിനു വി ജോണിനെതിരെ കേസെടുത്തതിൽ സംസ്ഥാന സർക്കാരിനെ വിമർശിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. ബിബിസി ഡോക്യുമെന്ററി വിവാദത്തിൽ മാദ്ധ്യമ സ്വാതന്ത്ര്യത്തിന് വേണ്ടി വാതോരാതെ സംസാരിച്ച മുഖ്യമന്ത്രി പിണറായി വിജയൻ കേരളത്തിൽ തനിക്ക് നേരെ ചോദ്യം ചോദിക്കുന്ന മാദ്ധ്യമപ്രവർത്തകരെ വായടപ്പിക്കുകയാണെന്ന് സുരേന്ദ്രൻ പരിഹസിച്ചു.

മാദ്ധ്യമ സ്വാതന്ത്ര്യത്തിനെതിരായ കടന്നുകയറ്റമാണ് കേരളത്തിൽ നടക്കുന്നതെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ പറഞ്ഞു. ലോകത്താകെ കമ്മ്യൂണിസ്റ്റുകാർക്ക് മാദ്ധ്യമങ്ങളോടുള്ള സമീപനം തന്നെയാണ് വിനു വി ജോണിന്റെ കാര്യത്തിലും കാണുന്നത്. മുഖ്യമന്ത്രിയുടെ യാത്രയുടെ പേരിൽ പൗരാവകാശങ്ങളെ പോലും ചവിട്ടിമെതിക്കുന്ന സർക്കാർ മാദ്ധ്യമവേട്ട നടത്തി എതിർ ശബ്ദങ്ങളെ അടിച്ചമർത്തുകയാണ്. ഈ ഫാസിസ്റ്റ് നടപടി സർക്കാർ അവസാനിപ്പിച്ചില്ലെങ്കിൽ ശക്തമായ പ്രതിഷേധങ്ങളുണ്ടാകുമെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.

ചാനൽ ചർച്ചയിൽ സിപിഎം നേതാവ് എളമരം കരീമിനെ വിനു വി ജോൺ വിമർശിച്ചതായിരുന്നു പ്രശ്‌നങ്ങൾക്ക് ആധാരം. ട്രേഡ് യൂണിയനുകൾ നടത്തിയ സമരത്തിൽ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ സാധാരണക്കാർക്ക് നേരെ അക്രമസംഭവങ്ങൾ അരങ്ങേറിയിരുന്നു. ഇത് ചൂണ്ടിക്കാട്ടിയായിരുന്നു വിനുവിന്റെ വിമർശനം. പിന്നാലെ തിരുവനന്തപുരത്തെ ഏഷ്യനെറ്റ് സ്റ്റുഡിയോയിലേക്ക് സിഐടിയുവിന്റെ നേതൃത്വത്തിൽ ട്രേഡ് യൂണിയനുകൾ മാർച്ച് നടത്തി. ദിവസങ്ങൾക്ക് മുൻപ് പാസ്‌പോർട്ട് പുതുക്കാനായി അപേക്ഷിച്ചപ്പോഴാണ് തനിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന വിവരം വിനു അറിയുന്നത്. പിന്നാലെ കഴിഞ്ഞ ദിവസം അദ്ദേഹത്തെ ചോദ്യം ചെയ്യാൻ കന്റോൺമെന്റ് സ്‌റ്റേഷനിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു.

Tags: BJPCPIMK Surendranelamaram kareemvinu v john
Share
Tweet
SendShare

More News from this section

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

Latest News

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies