ലക്ഷ്മീ - നാരായണ പ്രതിഷ്ഠയുള്ള തിരുനാവായ നാവാമുകുന്ദ ക്ഷേത്രം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Culture Spirituality

ലക്ഷ്മീ – നാരായണ പ്രതിഷ്ഠയുള്ള തിരുനാവായ നാവാമുകുന്ദ ക്ഷേത്രം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 23, 2023, 05:41 pm IST
FacebookTwitterWhatsAppTelegram

“നാവാമുകുന്ദ ഹരേ
ഗോപാലക പാഹിമുകുന്ദ ഹരേ
വരദായക യദുനന്ദന സുന്ദര
നാവാമുകുന്ദ ഹരേ
ഗോപാലക പാഹിമുകുന്ദ ഹരേ…..”

കൈതപ്രം ദാമോദരൻ നമ്പൂതിരി രചിച്ച് ദീപാങ്കുരൻ പാടിയ ദേശാടനത്തിലെ ഈ ഗാനം മലയാളികൾക്കേറെ ഇഷ്ടമുള്ളതാണ്. തിരുനാവായയിൽ കുടികൊള്ളുന്ന പ്രകൃതി രമണീയമായ നാവാമുകുന്ദ ക്ഷേത്രം മലയാളികൾക്ക് ഏറെപ്രിയപ്പെട്ടതുമാണ്. വൈഷ്ണവ ആൾവാർമാർ തമിഴിൽ പാടി പുകഴ്‌ത്തിയ 108 ദിവ്യ ദേശങ്ങളിൽ ഒന്നാണിത്

ഭഗവാൻ വിഷ്ണുവിനെ നാവാമുകുന്ദനായി പ്രതിഷ്ഠിച്ചതാണ് ഈ ക്ഷേത്രം. ലക്ഷ്മീദേവിയും ഗജേന്ദ്രൻ എന്ന ആനയും ഭഗവാൻ വിഷ്ണുവിനെ ഇവിടെ താമരപ്പൂക്കൾ സമർപ്പിച്ച് ആരാധിച്ചു എന്നാണ് ഐതിഹ്യം. കുളത്തിലെ താമരകൾ കുറഞ്ഞപ്പോൾ, തന്റെ ഭക്തനായ ഗജേന്ദ്രനെ പ്രീതിപ്പെടുത്താൻ, ഭഗവാൻ വിഷ്ണു ലക്ഷ്മീദേവിയെ തന്റെ അരികിലേക്ക് കൂട്ടിക്കൊണ്ടുപോയി, അതിനാൽ ഗജേന്ദ്രന് ആവശ്യത്തിന് താമരപ്പൂക്കൾ ലഭിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. ഇവിടുത്തെ മഹാവിഷ്ണു പ്രതിഷ്ഠ ശ്രീ നാവാമുകുന്ദനായി” ഐശ്വര്യദായിനിയായ മഹാലക്ഷ്മിയോടൊപ്പം കുടികൊള്ളുന്നു. “ലക്ഷ്മീ – നാരായണ” സങ്കൽപ്പത്തിലാണ് ആരാധന. ഉപദേവതകളായി ഗണപതി, അയ്യപ്പൻ എന്നിവർക്കും സന്നിധികളുണ്ട്. ലക്ഷ്മീ-നാരായണ സങ്കല്പത്തിലുള്ള പ്രതിഷ്ഠകൾ സാധാരണ ഉണ്ടെങ്കിലും, ശ്രീമഹാലക്ഷ്മിക്ക് തന്റെ വാമഭാഗത്ത് പ്രത്യേകം ഒരു സ്ഥാനവും പൂജയുമൊക്കെ ആയിട്ടുള്ള പ്രതിഷ്ഠകൾ അപൂർവ്വമത്രേ.

മറ്റൊരു ഐതിഹ്യപ്രകാരം നവയോഗികൾ എന്നറിയപ്പെടുന്ന സഹോദരന്മാരായ ഒമ്പത് സന്ന്യാസിവര്യന്മാരാണ് ഇവിടെ പ്രതിഷ്ഠ നടത്തിയത്. ഇവരിൽ ആദ്യത്തെ എട്ട് വിഗ്രഹങ്ങൾ അന്തർദ്ധാനം ചെയ്തുവെന്നും അവസാനത്തെ യോഗി പ്രതിഷ്ഠിച്ച വിഗ്രഹമാണ് ഇന്ന് ക്ഷേത്രത്തിലുള്ളതെന്നും വിശ്വസിച്ചുവരുന്നു.നവയോഗികൾ സ്ഥാപിച്ച ആദ്യത്തെ എട്ട് മൂർത്തികൾ സ്ഥാപിച്ചതിന് തൊട്ടുപിന്നാലെ അപ്രത്യക്ഷമാവുകയും ഒമ്പതാമത്തെ വിഗ്രഹവും മുങ്ങാൻ തുടങ്ങുകയും ബലപ്രയോഗത്തിലൂടെ തടയുകയും ചെയ്തു. ഇവിടെ ആരാധിക്കുന്ന ഭഗവാൻ വിഷ്ണുവിന്റെ മൂർത്തി കാൽമുട്ടിന് മുകളിൽ മാത്രമേ ദൃശ്യമാകൂ.

തിരുനാവായ നാവാമുകുന്ദ ക്ഷേത്രത്തിൽ ആചരിക്കുന്ന ഏകാദശി ആണ് തിരുനാവായ ഏകാദശി.ആമലകീ ഏകാദശി എന്നും ഈ വ്രതത്തിന് പേരുണ്ട്. മലയാള മാസമായ കുംഭത്തിലെ കൃഷ്ണ പക്ഷത്തിലെ ഏകാദശിയാണ് ആമലകീ ഏകാദശി .അഥവാ തിരുനാവായ ഏകാദശി.
ഈ വർഷം (2023 ) മാർച്ച് 3-ാം തീയതിയാണ് ആമലകീ ഏകാദശി.

കുംഭ മാസത്തിലെ (ഫെബ്രുവരി – മാർച്ച്) അമാവാസി ദിനത്തിനും ക്ഷേത്രത്തിൽ പ്രാധാന്യമുണ്ട്, ഇത് കുംഭ വാവ് എന്നറിയപ്പെടുന്നു – നൂറുകണക്കിന് ആളുകൾ ഇവിടെ മരിച്ച പൂർവ്വികർക്ക് ബലിയും തർപ്പണവും അർപ്പിക്കുന്നു. കർക്കിടക വാവുബലി നാളിലും ഈ ചടങ്ങ് നടത്താറുണ്ട്. ശ്രാദ്ധപൂജകൾക്ക് പ്രസിദ്ധിയാർജ്ജിച്ചതാണ് ഇവിടുത്തെ നിളാതീരം. ഭാരതത്തിലെ 108 ദിവ്യദേശങ്ങളിൽ (തിരുപതികളിൽ) കേരളത്തിലുള്ള 13 ക്ഷേത്രങ്ങളിൽ ഒന്നാണീ ക്ഷേത്രം.

കേരളത്തിലെ മലപ്പുറം ജില്ലയിലെ പൊന്നാനിക്ക് സമീപം തിരൂരിൽ നിന്ന് 8 കിലോമീറ്റർ തെക്ക് മാറി തിരുനാവായ ഗ്രാമത്തിലാണ് തിരുനാവായ നവ മുകുന്ദ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. തിരുനാവായ ക്ഷേത്രത്തിനടുത്ത് ഭാരതപ്പുഴയുടെ തീരത്താണ് ഇതിഹാസ പ്രശസ്തമായ മാമാങ്കം നടന്നിരുന്നത്. കോഴിക്കോട് സാമൂതിരി രാജകുടുംബത്തിന്റെ ഉടമസ്ഥയിലാണ് ഇന്നും തിരുനാവായ ക്ഷേത്രം.

ഏകാദശി വ്രതത്തിന്റെ പ്രാധാന്യമെന്ത്; എങ്ങിനെയാണ് ഏകാദശി വ്രതം അനുഷ്ഠിക്കേണ്ടത്;

എന്താണ് ആമലകീ ഏകാദശി; ജപിക്കേണ്ട മന്ത്രങ്ങൾ ഏതൊക്കെയാണ്.
കൂടുതൽ അറിയാൻ താഴെ ഉള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക.

ഏകാദശി വ്രതത്തിന്റെ പ്രാധാന്യമെന്ത്; എങ്ങിനെയാണ് ഏകാദശി വ്രതം അനുഷ്ഠിക്കേണ്ടത്; എന്താണ് ആമലകീ ഏകാദശി; ജപിക്കേണ്ട മന്ത്രങ്ങൾ ഏതൊക്കെയാണ്

ജയറാണി ഈ വി .

WhatsApp No : 9746812212

Tags: Thirunavaya Navamukunda Temple
ShareTweetSendShare

More News from this section

കുണ്ഡലിനിശക്തിയെ തൊട്ടുണർത്തുന്ന ദണ്ഡനാഥ; നിഗൂഢതകൾ നീങ്ങുന്ന വാരാഹി ഉപാസന

ആറന്മുള വള്ളസദ്യയ്‌ക്ക് ജൂലൈ 19ന് തുടക്കം;ബുക്കിംഗ് സർവകാല റെക്കോർഡിലേക്ക്

“പ്രാർത്ഥനയും പ്രണയവും ഒന്നാകുന്ന നഗരം; മധുവിധു യാത്രകൾക്ക് എന്തുകൊണ്ട് മധുര?”

ക്ഷേത്ര പുനരുദ്ധാരണത്തിനിടെ നൂറ്റാണ്ടുകൾ പഴക്കമുള്ള അപൂർവ ദാരുശില്പങ്ങൾ കണ്ടെത്തി: കുന്തിദേവിയുടെ പ്രാർത്ഥനാഭൂമി പാണ്ഡവർകാവ് വീണ്ടും ചരിത്രസാക്ഷി

ശ്രദ്ധയുടെയും ശുദ്ധിയുടെയും ഉത്സവം; അംബുബാച്ചി മേള 2026: കാമാഖ്യ ക്ഷേത്രത്തിൽ ഒരുക്കങ്ങൾ പൂർത്തിയായി

മന്ത്രമുഗ്ധമായ കാമാഖ്യ തീർത്ഥം; ആംബുബാചി മേളയിൽ ആത്മീയ തരംഗമായി ഭക്തജനസാഗരം; 8 ലക്ഷത്തിലധികം ഭക്തർ എത്തുമെന്ന് പ്രതീക്ഷ

Latest News

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies